കെ കെ കിടാവ് മെമ്മോറിയൽ യു പി എസ്

08:50, 26 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16355 (സംവാദം | സംഭാവനകൾ) (ചരിത്രം)


..

കെ കെ കിടാവ് മെമ്മോറിയൽ യു പി എസ്
വിലാസം
ചേലിയ

ചേലിയ,കൊയിലാണ്ടി,കോഴിക്കോട്
,
673306
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ9847866260
ഇമെയിൽkkkmupscheliya@yahoo.in
കോഡുകൾ
സ്കൂൾ കോഡ്16355 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ
അവസാനം തിരുത്തിയത്
26-09-202016355


പ്രോജക്ടുകൾ


ചരിത്രം

വിദ്യാലയ ചരിത്രം

1966 ജൂൺ 1 നാണ്‌ ഈ വിദ്യാലയം ആരംഭിച്ചത്‌. ഇതിന്‌ നേതൃത്വം നൽകി യത്‌ ബഹു: വി.എം.ശ്രീധരൻ നായരാണ്‌. അദ്ദേഹത്തിന്റെ പിതാവ്‌ ശ്രീ.കെ.കേള പ്പൻ കിടാവിന്റെ സ്മരണക്കാണ്‌ ഇതിന്റെ പേർ കെ.കെ.കിടാവ്‌ മെമ്മോറിയൽ എന്നാക്കിയത്‌.

സ്ഥാപിക്കാനിടയായ സാഹചര്യം

അധ്യാപക പരിശീലനം നേടിയശേഷം വി.എം.ശ്രീധരൻ നായർ അടുത്ത പല വിദ്യാലയത്തിലും ജോലി നോക്കിയെങ്കിലും അതൊന്നും തൃപ്തികരമായി ല്ല. മഹാത്മാഗാന്ധിയുടെ കൂടെ വാർധാആശ്രമിൽ ജീവിച്ച തികഞ്ഞ ഗാന്ധിയ നായ രാമനാട്ടുകര രാധാകൃഷ്ണൻ സാറുമായുണ്ടായ സൌഹൃദമാണ്‌ പുതിയ വിദ്യാലയം സ്ഥാപിക്കാൻ പ്രചോദനമായത്‌. ഇതിന്‌ ആവശ്യമായ 3 ഏക്കർ സ്ഥലം കുടുംബസ്വത്തായി ഉണ്ടായിരുന്നു. സ്കൂൾ സ്ഥാപിക്കാനാവശ്യമായ രേഖകളും നടപടിക്രമങ്ങളും ശ്രീ രാധാകൃഷ്ണൻ സാറാണ്‌ നൽകിയത്‌. ചെങ്ങോട്ടുകാവ്‌ യു.പി.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീധരക്കുറുപ്പും സഹായങ്ങളുമായി മുന്നിലു ണ്ടായിരുന്നു. ഇരുവരും ചേർന്ന്‌ ഒരു വിദ്യാഭ്യാസ സർവ്വെ നടത്തി സ്‌കൂളിൽ പോവാത്ത കുട്ടികളുടെ കണക്കെടുത്തു. നല്ലവരായ നാട്ടുകാരും സഹായങ്ങളു മായി ഒപ്പം നിന്നു.

അന്നത്തെ കോഴിക്കോട മേയർ ശ്രീ.ഭരതൻ, കെ.പി.സി.സി പ്രസിഡണ്ട്‌ ഇ.രാജഗോപാലൻ നായരുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്‌കൂൾ ഉദ്ഘാ ടനം ചെയ്തു.

തുടക്കത്തിൽ ഒന്നാം ക്ലാസ്സിൽ 138 കുട്ടികൾ ഉണ്ടായിരുന്നു. സാമൂഹിക മായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്നതിനാൽ കുട്ടികൾ സ്‌കൂളിൽ പോകുന്ന ശീലം ഉണ്ടായിരുന്നില്ല. കുട്ടികളേയും കൂട്ടിയായിരുന്നു രക്ഷി താക്കൾ ജോലിക്ക്‌ പോയിരുന്നത്‌. അതുകൊണ്ട്‌ തന്നെ പുസ്തകം വസ്ത്രം, ഭക്ഷണം എന്നിവ നാലുവർഷത്തേക്ക്‌ എല്ലാവർക്കും വാഗ്ദാനം ചെയ്തു. ഇത്‌ കുട്ടികളെ സ്‌കൂളിലയക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വി.എം.ശ്രീധരൻ
  2. വാസു.എം
  3. മുരളീധരൻ.കെ
  4. വിജയരാഘവൻ.പി
  5. ഹരിദാസൻ.കെ
  6. രാജൻ.കെ

നേട്ടങ്ങൾ

  1. സീമാറ്റ് കേരളത്തിലെ ഏറ്റവുംനല്ല 100 സ്കൂളുകളിൽ ഒന്നായി തിര‍‍ഞ്ഞെടുത്തു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469,76.077017|zoom="16" width="350" height="350" selector="no" controls="large"}}