എ.എം.എൽ.പി.എസ് കാഞ്ഞിയൂർ
എ.എം.എൽ.പി.എസ് കാഞ്ഞിയൂർ | |
---|---|
വിലാസം | |
കാഞ്ഞിയൂർ മൂക്കുതല , 679574 | |
സ്ഥാപിതം | 01-06-1940 |
വിവരങ്ങൾ | |
ഫോൺ | ഇല്ല |
ഇമെയിൽ | hmamlpskanhiyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19217 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | aided |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഓമന.പി.പി |
അവസാനം തിരുത്തിയത് | |
26-09-2020 | 19217 |
= ചരിത്രം
1940ൽ തെങ്ങിൽ കുഞ്ഞി മരക്കാർ അവർകളിൽ നിന്ന് വാക്കുളങ്ങര കുഞ്ഞൂട്ടി മൊല്ല ഈ സ്ഥാപനം വാങ്ങി പ്രവർത്തനമാരംഭിച്ചു. മത പഠനവും സ്കൂളുമായി പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലായി കുട്ടികൾ ഇവിടെ പഠിച്ചിരുന്നു ആരംഭ കാലഘട്ടം മുതൽ 2000 മാർച്ച് 24 വരെ സ്കൂൾ മാനേജർസ്ഥാനം വഹിച്ചിരുന്നത് കുഞ്ഞൂട്ടി മുല്ലത്തന്നെയായിരുന്നു. കുഞ്ഞൂട്ടി മുല്ലയുടെ മരണശേഷം അദ്ദേഹത്തിൻറെ ഭാര്യയായ കദീജയാണ് സ്കൂൾ കാര്യങ്ങൾ നടത്തിപോന്നിരുന്നത്. 2005 ഏപ്രിൽ 28ന് അവരുടെ മരണശേഷം മൂത്ത മകനായ ശ്രീ വി. മുഹമ്മദ് ഏറ്റെടുത്ത് നടത്തുന്നു.
സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിൽ പ്രമുഘരായ അനവധി പേർക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്ന മഹത്തായ സ്ഥാപനത്തിൽ അധ്യാപകരായും ദാരാളം പേർ പ്രവർത്തിച്ചു. പഴമയുടെ പ്രതാപത്തിൽ ഇന്നും നിലനിൽക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെ എൺപതാം വാർഷികം കഴിഞ്ഞ മാർച്ചിൽ ആഘോഷിച്ചു. ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലായി 91 വിദ്യാർഥികളും അഞ്ചധ്യാപകരും ഇപ്പോൾ നമ്മുടെ വിദ്യാലയത്തിലുണ്ട് അടുത്തകാലത്തായി ഉയർന്നു വന്ന അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ അതിപ്രസരവും ജനങ്ങളുടെ പൊതു വിദ്യഭ്യാസത്തോടുള്ള താൽപര്യക്കുറവും കുട്ടികളുടെ എണ്ണം കുറയാൻ ഇടയാക്കി എങ്കിലും 2014-15 അധ്യയന വർഷത്തിൽ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗം ശക്തമായി മുന്നോട്ടു പോയാൽ കുട്ടികളാൽ സമൃദ്ധമായ ഒരു പ്രൈമറി വിഭാഗം ഉണ്ടാകുമെന്ന ഒരു ശുഭ പ്രതീക്ഷയിലാണ് എല്ലാവരും. പ്രീ പ്രൈമറി വിഭാഗത്തിൽ അമ്പതോളം കുട്ടികൾ പഠിക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി പി.പി. ഓമനയാണ്
പ്രവർത്തന മികവിലേക്കെത്തി നോക്കുമ്പോൾ എല്ലാ മേഖലകളിലും മികവുകാട്ടുന്ന ഒരു വിദ്യാലയമാണിത്. 2014ലെ എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ നമ്മുടെ വിദ്യാലത്തിനു അറബിക് കലോത്സവത്തിൽ L.P വിഭാഗത്തിൽ ഓവറോൾ നേടാൻ കഴിഞ്ഞതു സ്കൂൾ ചരിത്രത്തിലെ സന്തോഷകരമായ ഒരു സംഭവമാണ്. അത് പോലെ ശാസ്ത്രമേള കായികമേള കലാമേള ക്വിസ് മത്സരങ്ങൾ സ്കോളർഷിപ്പുകൾ എന്നീ രംഗങ്ങളിലെല്ലാം സംഭാവന നൽകുന്ന നമ്മുടെ വിദ്യാലയം കാഞ്ഞിയൂർ ഗ്രാമത്തിൽ അണയാത്ത വിളക്കായി നിലനിൽക്കട്ടെ
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറി 6
- ഓഫീസ് മുറി 1
- ചുറ്റുമതിൽ ഉണ്ട്
- കിണർ ഉണ്ട്
- പൈപ്പ് ഉണ്ട്
- ടോയാറ്റ് ഉണ്ട്
- കളിസ്ഥലം 3 സെന്റ്
- പൂന്തോട്ടം അര സെന്റ്
- ഔഷധത്തോട്ടം അര സെന്റ്
- ലൈബ്രറി 1089 പുസ്തകങ്ങൾ
- കമ്പ്യൂട്ടർ 2
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
- പൂർവ്വ വിദ്യാർഥി സഹകരണം ശക്തമാണ്
- പ്രീ പ്രൈമറി ആരംഭിച്ചു
- പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോടെ കളി ഉപകരണങ്ങൾ സ്ഥാപിച്ചു