സെന്റ് തോമസ് എൽ പി എസ് വേലത്തുശേരി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം  ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ വേലത്തുശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് എ .പി.   സ്കൂൾ വേലത്തുശ്ശേരി

സെന്റ് തോമസ് എൽ പി എസ് വേലത്തുശേരി
വിലാസം
വേലത്തുശ്ശേരി

സെന്റ് . തോമസ് എൽ. പി. സ്കൂൾ വേലത്തുശ്ശേരി പി . ഓ .
,
വേലത്തുശ്ശേരി പി.ഒ.
,
686580
,
കോട്ടയം ജില്ല
സ്ഥാപിതം01 - മാർച്ച് - 1953
വിവരങ്ങൾ
ഫോൺ9447142043
ഇമെയിൽstthomaslpsveathusery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32231 (സമേതം)
യുഡൈസ് കോഡ്32100201201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംതീക്കോയി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. മൈക്കിൾ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ബിജു മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി ജോസഫ്
അവസാനം തിരുത്തിയത്
01-08-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

റെവ. ഫാ ജോൺ പ്ലാത്തോട്ടത്തിൽ അച്ഛന്റയും തുടർന്ന് വികാരി ആയി ചാർജ് എടുത്ത ബഹുമാനപ്പെട്ട ചെല്ലങ്ങോട്ട അച്ഛന്റയും ഇടവകക്കാരുടേയും ശ്രമഫലമായി പാലാ ക്രിസ്ത്യൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റ കീഴിൽ 01-6-1953 ൽ ഈ സ്കൂൾ സ്ഥാപിതമായി. ആദ്യത്തെ പ്രഥമ അധ്യപിക ശ്രീമതി കെ. ഭാർഗ്ഗവിയമ്മ ആയിരുന്നു, 1978 ൽ സ്കൂളിന്റ രചത ജൂബിലിയും 2003 ൽ സുവർണ ജൂബിലിയും സമുചിതമായി ആഘോഷിയ്ക്കുക ഉണ്ടായി. ഹരിത ഭംഗി നിറഞ്ഞു നിൽക്കുന്ന ഈ മലയോര മേഖലയുടെ അഭിമാനമായി പാഠ്യ പാഠ്യതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മുൻപന്തിയിൽ നില്കുന്നു. 2002 മുതൽ തുടർച്ച ആയി 12 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഈ സ്കൂൾ പ്രഥമ അധ്യപിക സിസ്റ്റർ ഷൈനി ജോസഫ് സെൻറ് ജോൺസ് എൽ. പി സ് അമ്പാറ നിരപേൽ സ്കൂളിലേക്കു ട്രാൻസ്ഫർ ആകുകയും തൽ സ്ഥാനത്തു ഈ സ്കൂളിലെ സീനിയർ അധ്യാപിക ശ്രീമതി മേരി തോമസ് നിയമിത ആകുകയും ചെയ്‌തു.2021 മാർച്ച് 31 ന് 6 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ശ്രീമതി മേരി തോമസ് വിരമിച്ചു.2021 ഏപ്രിൽ 1 മുതൽ ശ്രീ. മൈക്കിൾ ജോസഫ് പ്രധാനാധ്യാപകനായി നിയമിതനയി.

ഭൗതികസൗകര്യങ്ങൾ

1.ലൈബ്രറി

  ----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

2.വായനാ മുറി

  ----- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

3. സ്കൂൾ ഗ്രൗണ്ട്
4.ഐടി ലാബ്
5. കുടിവെള്ള സൗകര്യം

  ------ ശുദ്ധമായ കുടിവെള്ളം സ്കൂൾ മുറ്റത്തുള്ള കിണറിൽ ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

 
മാനേജറും സ്കൂളിലെ ടീച്ചർമാരും
 
ജൈവ കൃഷി

അധ്യാപകർ

  1. ശ്രീ. മൈക്കിൾ ജോസഫ്(പ്രധാനാധ്യാപകൻ)
  2. ശ്രീമതി സിജി തോമസ്
  3. സിസ്റ്റർ ത്രേസ്യാമ്മ ജോസഫ്
  4. ശ്രീ ജോമി ആന്റണി


മുൻ പ്രധാനാധ്യാപകർ

  • 1953-1987 ശ്രീമതി കെ. ഭാർഗ്ഗവിയമ്മ
  • 1987-1989 സിസ്റ്റർ ബ്രിജിറ്റ് വി.എം
  • 1989-1992 സിസ്റ്റർ എം. ഏലി
  • 1992-1994 സിസ്റ്റർ പി.സി സിസിലിക്കുട്ടി
  • 1994-1995 സിസ്റ്റർ അന്നമ്മ. സി
  • 1995-2000 സിസ്റ്റർ വി.കെ ബ്രിജിറ്റ്
  • 2000-2002 സിസ്റ്റർ ഏലിയാമ്മ എ.ഒ
  • 2002-2015 സിസ്റ്റർ ഷൈനി ജോസഫ്
  • 2015 -2021 ശ്രീമതി മേരി തോമസ്
  • 2021----- ശ്രീ. മൈക്കിൾ ജോസഫ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. കെ.ജെ മാത്യു കപ്പലുമാക്കൽ {2008ൽ ചീഫ് സെക്രട്ടറി, മുൻ കോട്ടയം ജില്ലാ കളക്ടർ}

വഴികാട്ടി

  • ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ വാഗമൺ /കട്ടപ്പന ബസിൽ കയറി വേലത്തുശേരിയിൽ ഇറങ്ങുക
  • കട്ടപ്പന ഭാഗത്തു നിന്ന് വരുന്നവർ ഈരാറ്റുപേട്ട ബസിൽ കയറി വേലത്തുശേരിയിൽ ഇറങ്ങുക
  ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.