സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് ആറ്റത്ര

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ആറ്റത്തറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് L P സ്കൂൾ . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് ആറ്റത്ര
ചിത്രം
വിലാസം
ആറ്റത്തറ

സെന്റ്. ഫ്രാൻസിസ് എൽ പി സ്കൂൾ ആറ്റത്തറ
,
കുണ്ടന്നൂർ പി.ഒ.
,
680590
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 06 - 1955
വിവരങ്ങൾ
ഫോൺ04885 262617
ഇമെയിൽsflpsattathara@gmail.com
കോഡുകൾ
സ്കൂൾ കോഡ്24617 (സമേതം)
യുഡൈസ് കോഡ്32071704501
വിക്കിഡാറ്റQ64088183
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎരുമപ്പെട്ടിപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിംലി തോമസ് k
പി.ടി.എ. പ്രസിഡണ്ട്സിനിറ്റ സിജോ
എം.പി.ടി.എ. പ്രസിഡണ്ട്ജിബി ജഗദീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ജ്ഞാനം നേടുന്നവരും അത് പകർന്നു നൽകുന്നവരും

ഭാഗ്യവാന്മാരാണ്.എന്തുകൊണ്ടെന്നാൽ അറിവ് സ്വർണത്തേക്കാളും വെള്ളിയേക്കാളും ശ്രേഷ്ഠമാണ്.അജ്ഞാനമാകുന്ന അന്ധകാരമകറ്റി അനേകായിരങ്ങളെ അറിവിന്റെ പുതുവെളിച്ചത്തിലേക്കു നയിച്ച പള്ളിക്കൂടങ്ങൾ നമ്മുടെ സംസ്‌കാരത്തിന്റെ, അഭ്യുന്നതിയുടെ നേടുംതൂണുകളാണ്.


സ്കൂളിന്റെ പ്രാരംഭചരിത്രത്തിലൂടെ നമുക്ക് സഞ്ചരിക്കാം. തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി പഞ്ചായത്തിൽ കോട്ടപ്പുറം വില്ലേജിൽ കുണ്ടന്നൂരിനും, മങ്ങാടിനും, കുമ്പളങ്ങാടിനും കോട്ടപ്പുറത്തിനും ഇടയിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം. വിദ്യാലയം പണിയുന്നതിനാവശ്യമായ സ്ഥലം ആളൂര് കിഴക്കൂട്ട് കുരിയത് ഔസേപ്പ് ആണ് പള്ളിക്ക് വിട്ടുകൊടുത്തത്.

അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. ജോസഫ് വടക്കൂട്ടിന്റെയും ഗ്രാമീണരുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായി 1955 ൽ ഈ വിദ്യാലയം രൂപം കൊണ്ടു. കെട്ടിടത്തിന്റെ അഭാവത്തിൽ ആരംഭകാലത്ത് പള്ളി കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത് ,പിന്നീട് കെട്ടിടം പണി പൂർത്തിയാക്കി അവിടേക്കു മാറുകയും ചെയ്തു. തുടക്കത്തിൽ രണ്ട് ഒന്നാം ക്ലാസ്സും ഒരു രണ്ടാം ക്ലാസ്സും ഉണ്ടായിരുന്നു. ആറ്റത്ര ഗ്രാമത്തിലെ ജനങ്ങൾ പൊതുവെ കർഷക തൊഴിലാളികളാണ്. തങ്ങളുടെ പിഞ്ചുമക്കളെ സ്വന്തം നാട്ടിലുള്ള വിദ്യാലയത്തിൽ തന്നെ ആദ്യാക്ഷരം കുറിക്കുവാൻ അന്ന് മുതൽ ഭാഗ്യം ലഭിച്ചു.

സ്കൂളിന്റെ പ്രധാനാധ്യാപികയാകുവാൻ ആദ്യം ഭാഗ്യം ലഭിച്ചത് ശ്രീമതി. പി.വി.പ്ലമേനടീച്ചർക്ക്‌ ആയിരുന്നു. നിർഭാഗ്യമെന്നു പറയട്ടെ ചില വ്യക്തിപരമായ കാരണങ്ങളാൽ ടീച്ചർക്ക്‌ ഇവിടെ 2 മാസമേ സേവനം ചെയ്യാൻ സാധിച്ചുള്ളൂ. തുടർന്ന് ശ്രീമതി കെ. പി. സരോജിനി ടീച്ചർ ചാർജ് എടുത്തു. സെന്റ് ഫ്രാൻസിസ് സ്കൂളിനെ ദീർഘകാലം നയിച്ച ശ്രീമതി കെ. പി. സരോജിനി ടീച്ചർ 36 വർഷത്തെ നീണ്ട സേവനത്തിനു ശേഷം 1991 ൽ റിട്ടയർ ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ ലൈബ്രറി

ലിറ്റിൽ സയന്റിസ്റ്

ഗ്ലിറ്ററിങ് സ്റ്റാർസ്

സ്മാർട്ട്‌ സാറ്റർഡേ

ക്വിസ് ബെൽ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ

വഴികാട്ടി

വടക്കാഞ്ചേരിയിൽ നിന്നും കുമ്പളങ്ങാട് വഴിയിലൂടെ 5 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ ആറ്റത്ര സെൻറ് ഫ്രാൻസിസ് എൽ പി സ്കൂളിൽ എത്താം.