സെന്റ്.ജോൺസ്.എൽ.പി.എസ്സ്.പുനലൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രത്താളുകളിൽ ഇടം നേടിയ പുനലൂർ തൂക്കുപാലത്തിന്റെ മണ്ണിൽ 1925 ൽ സ്ഥാപിതമായ സ്കൂളാണ് സെൻറ് ജോൺസ് എൽ .പി.എസ് 100 വർഷം പൂർത്തീകരിക്കുവാൻ ഒരുങ്ങുന്ന ഈ സ്കൂൾ പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിൽ സമാനതകൾ ഇല്ലാതെ പ്രശോഭിക്കുകയാണ്

സെന്റ്.ജോൺസ്.എൽ.പി.എസ്സ്.പുനലൂർ
വിലാസം
പുനലൂർ

സെന്റ്.ജോൺസ് എൽ.പി.എസ്.പുനലൂർ
,
പുനലൂർ പി.ഒ.
,
691305
,
കൊല്ലം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽstjohnspunalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്40436 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി വിനു എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പുനലൂരിൽ തൂക്കുപാലത്തിന് സമീപത്ത് കല്ലടയാറിന്റെ തീരത്ത് റെയിൽവെ സ്റേഷന്റെ പാർശ്വത്ത് കുന്നിൻ മുകളിലാണ് സെന്റ്.ജോൺസ് എൽ.പി.എസ്. സ്ഥിതി ചെയ്യുന്നത്. സ്ഥാപിതമായിട്ട് 91 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 1925ലാണ് സെന്റ്.ജോൺസ് എൽ.പി.എസ്. സ്ഥാപിച്ചത്. ആരംഭകാലത്ത് 4 ക ക്ലാസ്സുകൾ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്. കൊച്ചയ്യത്ത് ശ്രീമാൻ സേവ്യറായിരുന്നു പ്രഥമാധ്യാപകൻ. ഫാ.ജോൺ മേരി അച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീമാൻ. തങ്കപ്പൻ , ശ്രീമാൻ കുഞ്ഞച്ചൻ , ശ്രീമതി റോസിലി എന്നിവരാണ് ആദ്യകാലത്ത് അധ്യാപകരായി സേവനം ചെയ്തത്. പഠനത്തിൽ മികച്ച നിലവാരം പുലർത്തി സ്കോളർഷിപ്പുകൾ കരസ്ഥമാക്കുന്നതുപോലെ കലാ കായിക മത്സരങ്ങളിലും സെന്റ് ജോൺസ് എൽ.പി.എസ്സ്. യായിരുന്നു സബ് ജില്ലാ തലത്തിൽ മുന്നിൽ. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിന് തികഞ്ഞ ആത്മമാർത്ഥത എന്നെന്നും അദ്ധ്യാപകർ പ്രകടിപ്പിച്ചിരുന്നു. പഠനേത്തേടാപ്പം കുട്ടികൾക്ക് ഒത്തുചേരുവാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വ്യക്തതിത്വ വികസനത്തിന് ഉതകുന്നതുമായ വിധത്തിൽ സാഹിത്യ ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളും സുഗമമായി പ്രവർത്തിക്കുന്നു. കേരള ഗവൺമെന്റിന്റെ അംഗീകാരമുള്ള ഇംഗ്ലീഷ്മീഡിയം ക്ലാസ്സുകളും സെന്റ്.ജോൺസ് എൽ.പി.എസിൽ പ്രവർത്തിക്കുന്നു. സബ് ജില്ലയിലെ മികച്ച സ്കൂൾ എന്ന ബഹുമതിയും സെന്റ് ജോൺസ് എൽ.പ.എസ്സിന് ലഭിക്കുകയുണ്ടായി. 2011 മാർച്ച് 19-ാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിടുകയും 2013 ഫെബ്രുവരി 23 ന് മനോഹരമായ പുതിയെ കെട്ടിടം ഉദ്ഘാടനം ചെയ്യുവാൻ സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്നു നിലെ കെട്ടിടത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനികസൗകര്യങ്ങളോടു കൂടിയ പാർക്ക്, സ്കൂൾ ബസ് സൗകര്യം നൂതന സജ്‌ജീകരണങ്ങളോടു കൂടിയ ഐ.റ്റി. ലാബ് ., ലൈബ്രറി, പച്ചക്കറിത്തോട്ടം എന്നിവ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.

ഓൺലൈൻ പഠനം

കോവിഡ് സാഹചര്യത്തിൽ കേരളത്തിൽ സർക്കാർ ആവിഷ്കരിച്ച മാതൃകാപരമായ പ്രവർത്തനങ്ങളിൽ അന്നുമുതൽ സർവാത്മനാ പങ്കാളികളാകുന്ന അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയാണ് സെന്ററ്. ജോൺസ് സ്ക്കൂളിൽ ഉള്ളത്. എല്ലാ ദിവസവും ഓൺലൈൻ പഠനപിന്തുണ നൽകുന്ന സ്കൂളുകൾക്ക് മാതൃകയാവുന്ന തരത്തിൽ പ്രവർത്തനങ്ങൾ നിരന്തരം നിർവഹിക്കുന്നു. ഓരോ ദിവസവുമുള്ള വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കിയാണ് ദിവസേനയുള്ള ടൈം ടേബിളുകൾ തയ്യാറാക്കുന്നത്. ഈ ടൈംടേബിൾ പ്രകാരം സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ചേരുകയും വിഭവങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.

ഉള്ളടക്കം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി അൽഫോൻസാ
  2. Sr. ആഗ്നസ്

നേട്ടങ്ങൾ

2023-24. അധ്യയന വർഷം ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും ഓവരോൾ ചാമ്പ്യൻഷിപ്

LSS പരീക്ഷയിൽ മികച്ച വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. തോമസ് സർ

വഴികാട്ടി

പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 300 മീറ്റർ അകലെ സെന്റ് ഗൊരേട്ടീസ് സ്‌കൂൾ കാപസിൽ സ്ഥിതി ചെയ്യുന്നു.