വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കൂണ്ടൂർക്കുന്ന് സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന് | |
---|---|
വിലാസം | |
കുണ്ടൂർക്കുന്ന് കുണ്ടൂർക്കുന്ന് , കുണ്ടൂർക്കുന്ന് പി.ഒ. , 678583 , പാലക്കാട് ജില്ല | |
സ്ഥാപിതം | 09 - 08 - 1949 |
വിവരങ്ങൾ | |
ഫോൺ | 04924 236900 |
ഇമെയിൽ | vpaupskundurkunnu@gmail.com |
വെബ്‍സൈറ്റ് | www.vidyapradayini.blog.spot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21892 (സമേതം) |
യുഡൈസ് കോഡ് | 32060700808 |
വിക്കിഡാറ്റ | Q64690641 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തച്ചനാട്ടുകര പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 638 |
പെൺകുട്ടികൾ | 654 |
ആകെ വിദ്യാർത്ഥികൾ | 1292 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയലക്ഷ്മി എൻ |
പി.ടി.എ. പ്രസിഡണ്ട് | ഫസീല നൌഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഹൈറുന്നീസ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ല മണ്ണാർക്കാട് ഉപ ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിലെ കുണ്ടൂർക്കുന്നിലാണ് വിദ്യാപ്രദായിനി അപ്പർ പ്രൈമറി സ്കൂൾ. 1949 ആഗസ്റ്റ് 9 നു ആരംഭിക്കപ്പെട്ട ഈ സരസ്വതീക്ഷേത്രം സ്ഥാപിക്കപ്പെട്ടത് തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ദീർഘദർശിയുടെ പുണ്യ ഹസ്തങ്ങളാലാണ്.തുടക്കത്തിൽ ഒരു നാലുകാലോലപ്പുരയിൽ രണ്ടു ഡിവിഷനുകളോടെ ലോവർ പ്രൈമറി ആയി ആയിരുന്നു സ്കൂൾ പ്രവർത്തനം .ശ്രീ കെ ഗോപാലൻ നായർ ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ .കെ ടി കരുണാകരൻ നായർ സഹ അധ്യാപകനും. 1956 ൽ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി സ്കൂൾ അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു .അന്ന് തൊട്ടിന്നെവരെ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വിധത്തിലാണ് സ്കൂൾ പ്രവർത്തനം .യു പി സ്കൂളിന്റെ തുടർച്ചയായി 1962 ൽ ഹൈസ്കൂളും, 2010 ൽ ഹയർ സെക്കണ്ടറി സ്കൂളും സ്ഥാപിക്കപ്പെട്ടത് വിദ്യാഭ്യാസ തല്പരരായ മാനേജ് മെന്റിന്റെ പ്രയത്നം കൊണ്ടാണ് .ഒരു നാടിന്റെ തന്നെ സമൂലമായ മാറ്റത്തിനും സാംസ്കാരികമായ ഉന്നതിക്കും അക്ഷര വഴി തീർത്ത ചരിത്രമാണ് സ്കൂളിന്റെത് .ഇന്ന് എൽ കെ ജി മുതൽ ,പ്ലസ് ടു വരെയുള്ള കുട്ടികൾ പഠിക്കുന്ന ബൃഹത്തായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് കുണ്ടൂർക്കുന്ന് സ്കൂൾ സമുച്ചയം .യു പി സ്കൂളിന്റെയും ഹൈസ്കൂളിന്റെയും സുവർണ ജൂബിലി വൻ ജനകീയ പങ്കാളിത്തത്തോടെയാണ് ആഘോഷിച്ചത് .സ്കൂളിന്റെ സ്ഥാപകനായ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ജന്മ ശതാബ്ദി ആദരാഭിഹവം എന്ന പേരിൽ സമുചിതമായ പരിപാടികളോടെ നടത്തി.ഇന്ന് വി എം വസുമതി ടീച്ചറാണ് മാനേജർ .എൻ ജയലക്ഷ്മി പ്രധാനാധ്യാപികയായും പ്രവർത്തിക്കുന്നു ,വി വി.നാരായണൻ മാസ്റ്റർ,എ.ചന്ദ്രൻ മാസ്റ്റർ, ടി എം.മോഹനദാസ്, പി. സാവിത്രി, ടി വി.പ്രസന്ന എന്നിവർ വിവിധ കാലയളവുകളിൽ പ്രധാനാധ്യാപകരായിരുന്നു
സ്കൂളിനെ ദിശാബോധത്തോടെ ടി എം.അനുജൻ മാസ്റ്റർ മുന്നോട്ട് നയിക്കുന്നു
മണ്ണാർക്കാട് ഉപജില്ല 'യിലെ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് വിദ്യാപ്രദായിനി അപ്പർ പ്രൈമറി സ്കൂൾ.കലാ കായിക മേഖല ,ശാസ്ത്ര മേള ,വിദ്യാ രംഗം ,സ്കൌട്ട് ഗൈഡ് പ്രവർത്തനങ്ങൾ ,എൽ എസ്എസ് ,യു എസ് എസ് പരീക്ഷകൾ എന്നിവയിൽ എല്ലാം സ്കൂൾ മികച്ച നേട്ടം നിലനിർത്തുന്നു .മണ്ണാർക്കാട് ഉപജില്ലയിലെ മികച്ച ശാസ്ത്ര സ്കൂളിനുള്ള പുരസ്കാരം ,തച്ചനാട്ടുകര പഞ്ചായത്തിലെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ,മലയാള മനോരമ നല്ലപാഠം ജില്ലാതല പുരസ്കാരം,എന്നിവ നേടാൻ സ്കൂളിന് ആയിട്ടുണ്ട് https://youtu.be/yf7aZfSrtoA
ഭൗതികസൗകര്യങ്ങൾ
1. പ്രീ - പ്രൈമറി മുതൽ 7ാം തരം വരെ അധ്യയനം സാധ്യമാകുന്ന കെട്ടിട സമുച്ചയം.
2 . അതിവിശാലമായ കളിസ്ഥലം.
3. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ .
4.സ്കൂൾ ലൈബ്രറി.
5. വായനയെ കൂടുതൽ പരിപോഷിപ്പിക്കുന്നതിനായി ക്ലാസ് റൂം ലൈബ്രറികൾ.
7. കുട്ടികളുടെ കലാപരിപാടികൾക്കായി സ്കൂൾ റേഡിയോ.
8. വിവിധ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് സ്കൂളിലെത്താനുള്ള ബസ് സൗകര്യം.
9. ജലസമൃദ്ധമായ വട്ടക്കിണർ , കുഴൽകിണർ സൗകര്യം.
10. കുടിവെള്ളത്തിനായി സോളാർ വാട്ടർ ഹീറ്റർ , വാട്ടർ പ്യൂരിഫയറുകൾ.
11. ജൈവ വൈവിധ്യ ഉദ്യാനം
12. സ്കൂൾ സ്ഥാപകന്റെ ഓർമ്മക്കായി "സ്മൃതി വനം "
13. പ്രൊജക്ടറുകളോടു കൂടിയ ക്ലാസ് മുറികൾ
14. ശാസ്ത്ര പാർക്ക്
15. കൂട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്ലറ്റ് സൗകര്യങ്ങൾ
16. കുട്ടികൾക്കായി ഓപ്പൺ സ്റ്റേജ് , ഇൻ ഡോർ സ്റ്റേജ് സൗകര്യങ്ങൾ
17. സ്കൂൾ ഹോണസ്റ്റി ഷോപ്പ് .
18. ഐടി ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്കൂൾ ബ്ലോഗ്,
- നിറവ് സ്ഥിരം വാർഷിക പ്രസിദ്ധീകരണം,
- സാഹിത്യ സമാജം,
- ബാലസഭ,
- കുട്ടികളുടെ നാടൻ പാട്ട് സംഘം,
- വിവിധ പതിപ്പുകൾ,
- നൃത്ത പരിശീലനം,
- നാടക കളരി,
- സ്കൂൾ യു ട്യൂബ് ചാനൽ,
- സ്കൂൾ ഫേസ് ബുക്ക് ഗ്രൂപ്പ്,
- ഫേസ് ബുക്ക് പേജ്,
- ചുമർമാസിക,
- ക്ലാസ് ലൈബ്രറികൾ,
- പുസ്തകസമാഹരണം,
- വീട്ടിലൊരു ലൈബ്രറി,
- സ്കൂൾ വിദ്യാരംഗം ശില്പശാല,
- സാഹിത്യകാരന്മാരുമായി അഭിമുഖം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഭിന്നശേഷി വിദ്യാർഥകൾക്ക് പ്രത്യേക പരിശീലനം.
- എൽഎസ്എസ്, യുഎസ്എസ് പരിശീലനം,
- ജീവകാരുണ്യ പ്രവർത്തനങ്ങൾ,
- പ്രളയബാധിത പ്രദേശങ്ങളിലേക്ക് സഹായം,
- പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തനം,
- വാർഷിക മികവുത്സവം,
- ഇരുപത് വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ,
- പ്രാദേശിക പഠന കേന്ദ്രങ്ങൾ,
- ഉപജില്ലയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയം,
- ഉപജില്ലയിൽ ഏറ്റവും എസ് സി വിഭാഗം കുട്ടികൾ പഠിക്കുന്ന വിദ്യാലയം,
- പാലക്കാട് ജില്ലയിൽ ആദ്യമായി ശാസ്ത്ര പാർക്ക് സ്ഥാപിച്ച വിദ്യാലയം,
- ഉപജില്ലയിൽ ഏറ്റവും കൂടുതൽ എൽഎസ്എസ്, യുഎസ്എസ് നേടിയ വിദ്യാലയം,
- എല്ലാ ക്ലാസുകളിലേക്കും പത്രം,
- ഒറ്റപ്പാലം മണ്ഡലത്തിലെ മികച്ച സ്കൂളിനുള്ള അംഗീകരാം
- സ്കൗട്ട് & ഗൈഡ് പ്രവർത്തനം,
- കാർഷിക ക്ലബ്,
- സജീവമായ പിടിഎ, എം പിടിഎ, എസ്എംസി,
- പൂർവ്വ വിദ്യാർഥി സംഘടന
- എല്ലാ മാസത്തിലും എസ് ആർ ജി യോഗം
- മികച്ച ഉച്ചഭക്ഷണ പരിപാടി
- കൃഷി ഭവനോട് സഹകരിച്ച് ഗ്രോബാഗ് പച്ചക്കറി കൃഷി
- കുട്ടി കർഷകൻ അവാർഡ്
- വനം വകുപ്പുമായി സഹകരിച്ച് വിദ്യാവനം
- പ്രാദേശിക പ0ന കേന്ദ്രത്തിലേക്ക് ടെലിവിഷൻ
- വിദ്യാനിധി സമ്പാദ്യ പദ്ധതി
- വിപുലമായ വായന പക്ഷാചരണം
- മാസത്തിൽ ഒരു അതിഥി പരിപാടി
- പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേക ബോധന പദ്ധതി
- ഐ ടി പരിശീലനം
- വീട്ടിലൊരു കശുമാവ് പദ്ധതി
- സോക്കേർസ് ഫുട്ബോൾ അക്കാദമി .
- കോവിഡ് കാല പഠനപ്രവർത്തനം
ബ്ലോഗ് :
http://vidyapradayini.blogspot.com/
FB:
https://www.facebook.com/Kundurkkunnu-vidya-pradayini-upper-primary-school-1401050620138905
കോവിഡ് കാല പ്രവർത്തന റിപ്പോർട്ട്
http://online.anyflip.com/hojc/wcws/mobile/index.html
എൽ.എസ് എസ്
യു.എസ്.എസ് റിസൽട്ട് 2020-21
ക്രമനമ്പർ | ക്ലബ്ബ് | |||
---|---|---|---|---|
1 | ഗണിത ക്ലബ്ബ് |
|
||
2 | സോഷ്യൽ സയൻസ് ക്ലബ്ബ് | സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
* ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും നടക്കുന്ന ക്ലബ്ബ് പ്രവർത്തനങ്ങൾ * സ്കൂൾ പാർലമെന്റ് * പ്രാദേശിക പഠന യാത്രകൾ * ദിനാചരണങ്ങൾ , പതിപ്പുകളുടെ നിർമ്മാണം * ബോധവത്ക്കരണ പരിപാടികൾ , ക്ലാസ്സുകൾ * പ്രാദേശിക ചരിത്ര നിർമ്മാണം * പിഎസ് സി പരിശീലനം . നക്ഷത്ര നിരീക്ഷണ ക്ലാസ്, |
||
3 | സയൻസ് ക്ലബ്ബ് | മികച്ച ശാസ്ത്ര ക്ലബിനുള്ള മണ്ണാരക്കാട് ഉപജില്ലാ തല പുരസ്കാരം.
ശാത്രക്ലബിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമ്പൂർണ ശാസ്ത്ര പാർക്ക്, എല്ലാ ആഴ്ചയിലും കൂടുന്ന ശാസ്ത്രക്ലബ് യോഗങ്ങൾ, കുട്ടികൾക്ക് ശാസ്ത്ര പരീക്ഷണ കളരി, പഠനോപകരണ നിർമാണം, സോപ്പ് ഡിറ്റർജന്റ് നിർമാണം, എൽഇഡി ബൾബ് നിർമാണം എന്നിവയിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിശീലനം, ഉപ ജില്ല, ജില്ല സംസ്ഥാന തല ശാസ്ത്രോത്സവത്തിൽ മികച്ച പങ്കാളിത്തം, സ്കൂളിന്റെ എഴുപത്തിരണ്ടാം വാർഷികത്തിൽ എഴുപത്തിരണ്ട് മരങ്ങൾ നട്ടു. സ്കൂൾ തല ശാസ്തമേള, ഇൻസ്പയർ മേള സംഘാടനം. ലാബ് അറ്റ് ഹോം പരിപാടി ദേശീയ ഇൻസ്പയർമേളയിൽ പങ്കാളിത്തം പഠനയാത്രകൾ, |
||
4 | ഇംഗ്ലീഷ് ക്ലബ്ബ് | ഇംഗ്ലീഷ് അസംബ്ളി,
സ്കൂൾ റേഡിയോയിൽ ഇഗ്ലീഷ് അവതരണങ്ങൾ, റിഫ്ലക്ഷൻസ് എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണം. സ്പോക്കൻ ഇംഗ്ലീഷ് പദ്ധതി |
||
5 | ഹിന്ദി ക്ലബ്ബ് | എല്ലാ അധ്യയന വർഷവും ഹിന്ദി-ക്ലബ് പ്രവർത്തനങ്ങൾ ഭംഗിയായും ചിട്ടയോടും കൂടി നടത്തുന്നു. കുട്ടികളുടെ ഭാഷാപരമായ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു.
എല്ലാ ആഴ്ചയും ഹിന്ദി ക്ലബ്ബ് കൂടി കുട്ടികളുടെ സർഗാത്മകകഴിവുകൾ ഹിന്ദിയിൽ അവതരിപ്പിക്കുന്നു. എല്ലാ ദിനാചരണങ്ങളും ഹിന്ദി ക്ലബ് ഏറ്റെടുത്തുകൊണ്ട് ഹിന്ദിയിൽ ഭാഷയിൽ നൽകുന്നു. എല്ലാ രീതിയിലും കുട്ടികളെ ഭാഷാപരമായി പരിപോഷിപ്പിക്കുന്നതിനുള്ള പരിശീലനം നൽകുന്നുണ്ട്. നേട്ടങ്ങൾ സബ്ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ കവിത-പ്രസംഗ മത്സരങ്ങളിൽ ഒന്ന് രണ്ട് സ്ഥാനങ്ങൾ, സ്കൂൾ-ക്ലബ്ബ് തല മത്സരങ്ങളിൽ മികവാർന്ന പങ്കാളിത്തത്തോടുകൂടി നല്ല രീതിയിലുള്ള മത്സരം സംഘടിപ്പിക്കുന്നതിനോടൊപ്പം മെച്ചപ്പെട്ട പ്രകടനവും ഉന്നത വിജയം നേടിയെടുക്കാൻ എല്ലാ വിദ്യാർഥി വിദ്യാർഥിനികൾക്കും സാധിക്കുന്നു. പ്രവർത്തനങ്ങൾ 1. പാഠഭാഗവുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകളുടെ പ്രവർത്തനം. 2. ഹിന്ദി റേഡിയോ. ( അതാത് ദിവസത്തെ വാർത്ത അവതരണം കുട്ടികൾ വഴി) 3. ഹിന്ദി-വായനാമത്സരം. 4. ഹിന്ദി-പ്രസംഗ മത്സരം. 5. ഹിന്ദി-പോസ്റ്റർ രചന മത്സരം. 6. ഹിന്ദി-കഥാ രചനാ മത്സരം. 7. ഹിന്ദി-സ്കിറ്റ് മത്സരം. 8. ഹിന്ദി-കയ്യെഴുത്തു മത്സരം. 9. ഹിന്ദി-കവിതാ രചനാ മത്സരം 10. ഹിന്ദി വായനക്കാർഡ് നിർമ്മിക്കൽ 11. ഹിന്ദി ഡിജിറ്റൽ മാസിക 12. ഹിന്ദി ലൈബ്രറി -സ്കൂൾ തലം എന്നീ തരത്തിൽ മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു. |
||
6 | ഉറുദു ക്ലബ്ബ് | ഉർദു അസംബ്ളി,
ഉർദു കലോത്സവം, ഉർദു പതിപ്പുകൾ, അല്ലാമ ഇക്ബാൽ ടാലന്റ് പരീക്ഷയിൽ മികച്ച പങ്കാളിത്തം, സ്കൂൾ റേഡിയേയിൽ ഉർദു പരിപാടികൾ, പതിപ്പുകളുടെ നിർമാണം |
||
7 | അറബി ക്ലബ്ബ് | അറബി ക്ലബ്
ഓരോ അധ്യായന വർഷാരംഭത്തിലും ഒന്നു മുതൽ ഏഴ് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ക്ലബ് ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നു. അറബി ഒന്നാം ഭാഷയായി എടുത്ത് പഠിക്കുന്ന കുട്ടികളുടെ ഭാഷാപരമായ നൈപുണികളുടെ പുരോഗതിക്കായി അറബി ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു, ഓരോ ക്ലാസിൽ നിന്നും 5 പേരടങ്ങുന്ന വർ , അവരിൽ നിന്ന് ക്ലബ് കൺ വീനറെ തെരെഞ്ഞെട്ടുക്കുന്നു. അറബി ക്ലബിന്റെ കീഴിൽ എല്ലാ ദിനാചരണങ്ങളുo വ്യത്യസ്തമായ പരിപാടികളോട് കൂടി ആചരിച്ചു വരുന്നു. ആഴ്ചയിൽ ഒരു ദിവസം അറബി ക്ലബ് കൂടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു
ചിട്ടയായ പരിശീലനവും മേൽനോട്ടവും സ്കൂൾ തല അറബി കലാമേളയിലും സബ് ജില്ലാ കലാമേളയിലും ജില്ലാ കലാമേളയിലും മെച്ചപ്പെട്ട പ്രകടനവും ഉന്നത വിജയവും നേടാൻ അറബി കലാപ്രതിഭകൾക്ക് സാധിച്ചു.
2. അറബി റേഡിയോ. ( അതാത് ദിവസത്തെ വാർത്ത അവതരണം കുട്ടികൾ വഴി) 3. അറബി -വായനാമത്സരം. 4. അറബി -പ്രസംഗ മത്സരം. 5. അറബി -പോസ്റ്റർ രചന മത്സരം. 6. അറബി -കഥാ രചനാ മത്സരം. 7. കാലിഗ്രാഫി 8. അറബി -കയ്യെഴുത്തു മത്സരം. 9. അറബി -കവിതാ രചനാ മത്സരം 10. അറബി വായനക്കാർഡ് നിർമ്മിക്കൽ 11. അറബി ഡിജിറ്റൽ മാസിക 12. അറബി ലൈബ്രറി -സ്കൂൾ തലം 13. ഖുറാൻ പാരായണം 14. അറബിക് അസംബ്ലി 15. അറബിക് പദ്യം 16. അറബിക് ഗാനം എന്നീ തരത്തിൽ മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു. |
||
8 | സംസ്കൃതം ക്രബ്ബ് | 2021-2022 വർഷത്തെ സംസ്കൃത ക്ലബ്ബ് ജൂൺ മാസത്തിൽ തന്നെ രൂപീകരിച്ചു. VII.F ക്ലാസിലെ നിവേദിക ക്ലബ്ബ് സെക്രട്ടറിയായി . കാരാകൂർശ്ശി ഹൈസ്ക്കൂളിലെ സംസ്കൃതാദ്ധ്യാപകനായ പ്രേമാനന്ദൻ മാസ്റ്റർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. രസകരമായ സംസ്കൃതം ഗാനാലാപനത്തോടെ ആരംഭിച്ച പ്രസംഗം ഭാവാഭിനയത്തോടെ രസകരമാക്കിയാണ് ഉദ്ഘാടനം നടന്നത്. എല്ലാ ശനിയാഴ്ചയും മൂന്നു മണിക്ക് ഓരോ ഗ്രൂപ്പായി തിരിഞ്ഞ് കുട്ടികൾ തന്നെയാണ് ക്ലബ്ബിന് നേതൃത്വം നൽകിയത്. വളരെ രസകരമായ പ്രവർത്തനങ്ങളും കളികളും പദപ്രശ്നങ്ങളുമായി കുട്ടികൾ നടത്തിവരുന്ന ക്ലബ്ബിൽ ഇന്ന് സുഭാഷിതവും അർത്ഥവും ശബ്ദ കോശവും നിത്യേന നൽകി വരുന്നു. ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട് മത്സരങ്ങളും നടത്തി. വരുന്നു. ചിത്രരചന, പോസ്റ്റർ, ശബ്ദകോശനിർമ്മാണം എന്നിവ ശ്രദ്ധേയമായി.
|
||
9 | ബാലസഭ | ബാല സഭ എല്ലാ ആഴ്ചയിലും
ബാലസഭ എല്ലാ ഞായറാഴ്ചകളിലും ഉണ്ടാകാറുണ്ട്. കുട്ടികൾ വ്യത്യസ്തമാർന്ന പരിപാടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു. കഥ, കവിത , ഡാൻസ് , പാട്ട്, മിമിക്രി, മോണോ ആക്റ്റ് [വീഡിയോ/ഓഡിയോ] ചിത്രരചന, വാട്ടർ കളറിംഗ് ,ഫാബ്രിക് പെയിന്റിംഗ് , മനോഹരമായ ക്രാഫ്റ്റ് വർക്കുകൾ [ ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ ഇടാം ] എന്നീ ഇനങ്ങൾ അവതരിപ്പിക്കാറുണ്ട്. അധ്യാപകർക്കൊപ്പം തന്നെ ചിലയവസരങ്ങളിൽ കുട്ടികൾ ബാലസഭയുടെ നിയന്ത്രണം ഏറ്റെടുക്കാറുണ്ട്. കുട്ടികളുടെ സർഗാത്മകശേഷിയും കലാവാസനയും നേതൃത്വപാടവവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടിവരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന്റെ വേദിയായി ഇത് മാറുന്നു. |
||
10 | ഹെൽത്ത് ക്ലബ്ബ് | ഹെൽത്ത് ക്ലബ്-----
ലഹരി ബോധവക്തരണ ക്ലാസുകൾ, കൗൺസലിങ് ക്ലാസുകൾ, നാടൻ ഭക്ഷ്യവിഭവ മേള, ട്രാഫിക് സുരക്ഷ ബോധവത്കരണം, |
||
11 | കായിക ക്ലബ്ബ് | സ്കൂൾ സ്ഥാപകൻ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് സ്മാരക മണ്ണാർക്കാട് ഉപജില്ലാ തല ഫുട്ബാൾ മേള സംഘാടനം,
പെൺകുട്ടികളുടെ ഫുട്ബാൾ ടീം, സ്കൂൾ കായിക മേള സംഘാടനം, എല്ലാ ദിവസവും നടക്കുന്ന മാസ് ഡ്രിൽ, സോക്കേഴ്സ് ഫുട്ബാൾ അക്കാദമി ഫുട്ബാൾ പരിശീലനം, കരാട്ടെ പരിശീലനം, നീന്തൽ പരിശീലനം, സൈക്കിൾ പരിശീലനം ഉപജില്ല യു. പി തല ഫുട്ബോൾ വിന്നേഴ്സ്സംസ്കൃത യു. പി തല ഫുട്ബോൾ വിന്നേഴ്സ്അലിഫ് അറബി ക്ലബ്ബ് യു. പി തല ഫുട്ബോൾ റണ്ണേഴ്സ്സുരേഷ് ബാബു മാസ്റ്റർ മെമ്മോറിയൽ ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ വിന്നേഴ്സ്എൽ. പി സോണൽ സ്പോട്സ് ജേതാക്കൾ. |
||
12. | അദ്ധ്യാപകരുടെ നേട്ടങ്ങൾ |
|
കലാപ്രതിഭകൾ :
തീർത്ഥ സുഭാഷ് - ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം
മുഹമ്മദ് യാസീൻ - ആൽബം സോങ്ങ് , മാപ്പിളപ്പാട്ട് , അറബിക്ക് പദ്യം
റഷ ഫാത്തിമ - അറബിക്ക് പദ്യം ജില്ലാതലം ഒന്നാം സ്ഥാനം
മാനേജ്മെന്റ്
1. ശ്രീ . തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് (സ്ഥാപകൻ)
2.ശ്രീ . ടിഎം.നാരായണൻ,
3.ശ്രീമതി . വി.എം.വസുമതി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. ശ്രീ കെ ഗോപാലൻ നായർ മാസ്റ്റർ
2. ശ്രീ വി വി.നാരായണൻ മാസ്റ്റർ,
3. ശ്രീ എ.ചന്ദ്രൻ മാസ്റ്റർ,
4. ശ്രീ ടി എം.മോഹനദാസ് മാസ്റ്റർ,
5. ശ്രീമതി. പി. സാവിത്രി ടീച്ചർ
6. ശ്രീമതി. ടി വി.പ്രസന്ന ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സിഎസ് ആറ്റാശേരി(സിനിമ ആർടിസ്റ്റ്),
പി . വിശ്വനാഥൻ ( DYSP)
കെ . രാധാകൃഷ്ണൻ ( റിട്ട. തഹസിൽദാർ )
വി . വി നീലകണ്ഠൻ (മുൻ അധ്യാപക അവാർഡ് ജേതാവ് )
വി.വി.വാസുദേവൻ-മുൻ ശബരിമല മേൽശാന്തി
പി.കുഞ്ഞലവി( റഫറി , ഫുട്ബോൾ കോച്ച് ),
എം.തങ്കം( മണ്ണാർക്കാട് ബ്ലോക്ക് അംഗം)
ടി.അജിത് കുമാർ(എൻജിനീയർ),
രാജൻ പുല്ലങ്കാട്ട് എൻജിനീയർ
പിശോഭന(ഡോക്ടർ)
രമേഷ് . എ . ആർ (DYSP)
പി.സത്യൻ (ഡോക്ടർ)
സുഷമ ബിന്ദു,(സാഹിത്യം)
പി.അനസ്( സുബ്രതോ മുഖർജി താരം),
എ.പ്രശാന്ത്(ദേശീയ റഫറി),
പി.പ്രശാന്ത്(ഡോക്ടർമാർ),
ശിവപ്രസാദ് പാലോട്(സാഹിത്യം),
എം.ധന്യ(കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ജേതാവ്)
സി.രഘു, (ചെണ്ടവാദ്യ കലാകാരൻ )
സി.സുന്ദരൻ, (ചെണ്ടവാദ്യ കലാകാരൻ )
ലക്ഷ്മി വന്ദന(കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ജേതാവ്),
എം.ബീന മുരളി(തച്ചനാട്ടുകര പഞ്ചായത്ത് വൈസ് പ്രസിഡന്റ്),
കെ.ആതിര (ഡൽഹിയിൽ വച്ചു നടന്ന ദേശീയ ഇൻസ്പയർ മേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ചു.--പൂർവ വിദ്യാർഥി)
കലാമണ്ഡലം അഖില(നൃത്തം),
ലക്ഷ്മി.ടി.വി(ഡോക്ടർ)
ജി.ദേവിക(ഡോക്ടർ),
കെ.ഹരികൃഷ്ണൻ(ഡോക്ടർ)
ഷക്കീബ് കരിപ്പ മണ്ണ( റിസർച്ച് സ്കോളർ)
അമൃത (റിസർച്ച് സ്കോളർ)
തൻവീർ (കാലിക്കറ്റ് യൂണിവേഴ്സിറ്റി അത് ലറ്റ് )
പള്ളത്ത് സുന്ദരൻ ( ലോംഗ് റണ്ണർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം അംഗം)
ഹിബ സജദ (ഡോക്ടർ ) .
സിബി .കെ . ആർ (ഡോക്ടർ ) .
ഹർഷൻ കെ .എച്ച് (ഡോക്ടർ ) .
റിജിൽ . കെ (ഡോക്ടർ ) .
വഴികാട്ടി
zoom=18 | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കൊടക്കാട് ബസ് സ്റ്റോപ്പിൽ നിന്ന് 3 KM ദൂരം.
- ചെർപ്പുുളശ്ശേരി - മണ്ണാർക്കാട് സംസ്ഥാനപാതയിൽ കോട്ടപ്പുറത്ത് നിന്ന് 4 KM ദൂരം.