ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽത്തന്നെ ഗവൺമെൻറ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കി. 2022 -23 അക്കാദമിക വർഷ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ന്റെ പുതിയ ബാച്ച് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂലൈ 2 ശനിയാഴ്ച  നടന്നു .

എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. കൈറ്റ് മാസ്റ്റർ /കൈറ്റ് മിസ്‍ട്രസ്സ് എന്നറിയപ്പെടുന്ന പ്രത്യേകം പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിലാണ് യൂണിറ്റിൽ പ്രവർത്തനങ്ങൾ നടത്തുന്നത്.

വിവരവിനിമയ സങ്കേതങ്ങൾ സമഗ്രമായും ഫലപ്രദമായും ഉപയോഗിക്കുവാൻ വൈവിധ്യവും അഭിരുചിയും ഉള്ള തലമുറയെ സർഗാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് സജ്ജരാക്കുക. വിദ്യാലയത്തിലെ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കുക. ഹൈടെക് സ്കൂൾ പദ്ധതിയുടെ നട്ടെല്ലായി അവർ പ്രവർത്തിക്കുക. വിവരവിനിമയ സങ്കേതങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യവും സംസ്കാരവും വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക. അവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുക പ്രചരിപ്പിക്കുക വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സ്കൂളിന് അകത്തും പുറത്തും പൊതുസമൂഹത്തിലും നടത്തുക എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യം.

2021 - 2022 പ്രവർത്തനങ്ങൾ

തിരികെ വിദ്യാലയത്തിലേക്ക്

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ 19 മാസത്തിനു ശേഷം 2021 നവംബർ 1 നു തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ പ്രകടന ദൃശ്യങ്ങൾ ഞങ്ങൾ പകർത്തി സൂക്ഷിച്ചു .

നാലാം ബാച്ചിന്റെ രൂപീകരണം

2022 നവംബർ 27 നു സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 39 കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്ന് കൂടുതൽ സ്കോർ കരസ്ഥമാക്കിയ 33 പേർ അംഗത്വം നേടുകയും ചെയ്തു .

നാലാം ബാച്ചിന്റെ ആദ്യ മീറ്റിംഗ്

അംഗത്വം നേടിയ കുട്ടികളെ 17 / 1 / 2022 ലാബിൽ വച്ച് ഒരു മീറ്റിംഗ് നടത്തുകയും ലിറ്റിൽ കൈറ്റ്സ് ന്റെ പ്രവർത്തനങ്ങളെയും ഉത്തരവാദിത്തത്തെയും മുൻ വർഷ പ്രവർത്തനങ്ങളെ പറ്റിയും ഒരു വിവരണം നൽകി .

അനിമേഷൻ ക്ലാസ്

18 , 19 (ജനുവരി 2022 ) അനിമേഷന്റെ ആദ്യ ക്ലാസ്സ്കൾ നാലാം ബാച്ചിലെ കുട്ടികൾക്ക് ആരംഭിച്ചു .

തേർഡ് ബാച്ച്

മൂന്നാം ബാച്ചിലെ കുട്ടികൾക്കുള്ള പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ക്ലാസ് ഡിസംബർ 16 നു ആരംഭിച്ചു .

നാലാം ബാച്ചിന്റെ ക്യാമ്പ്

നാലാം ബാച്ചിന്റെ ക്യാമ്പ് ജനുവരി 20 നു നടത്തി . അനിമേഷൻ , scratch , എന്നീ വിഭാഗങ്ങളിലെ ക്ലാസ്സ്കളും പരിശീലനവും കുട്ടികൾക്ക് നൽകി .

IT MELA HS WINNERS

ആമുഖം

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ 25 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. ലക്ഷ്മി ജി നായർ ,മായ.എം. നായർ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.

IT MELA VGHSS NEMOM WINNERS

First A grade Rachanayum Avatharanavum [presentation] Devika M

Second A grade Animation Ananya V Suresh

44056-ലിറ്റിൽകൈറ്റ്സ്
 
LITTLE KITES Editorial board
സ്കൂൾ കോഡ്44056
യൂണിറ്റ് നമ്പർlk/2018/44056
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റി൯കര
ഉപജില്ല ബാലരാമപുരം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലക്ഷ്മി ജി നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മായ.എം. നായർ
അവസാനം തിരുത്തിയത്
21-11-202344056


ഡിജിറ്റൽ മാഗസിൻ 2019