മണിയൂർ നോർത്ത് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട വടകര ഉപജില്ലയിലെ മണിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.
മണിയൂർ നോർത്ത് എൽ പി എസ് | |
---|---|
വിലാസം | |
മണിയൂർ മണിയൂർ [പോസ്റ്റ് ]
, പയ്യോളി [ വഴി ] കോഴിക്കോട്മണിയൂർ പി.ഒ. , 673523 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04962538022 |
ഇമെയിൽ | hmmnlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16824 (സമേതം) |
യുഡൈസ് കോഡ് | 32041100205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജീവൻ എം |
പി.ടി.എ. പ്രസിഡണ്ട് | ഷിജു എസ് ജി |
എം.പി.ടി.എ. പ്രസിഡണ്ട് | സബിനലതീഷ് |
അവസാനം തിരുത്തിയത് | |
10-10-2024 | Schoolwikihelpdesk |
ചരിത്രം
മണിയൂർ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.ഈ വിദ്യാലയം മണിയൂർ ഗ്രാമപഞ്ചായത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.മണിയൂർ പഞ്ചായത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന കുറ്റ്യാടിപ്പുഴ വിദ്യാലയത്തിൽ നിന്നും ഒന്നര കി.മീ തെക്ക് ഭാഗത്ത് കൂടി ഒഴുകുന്നു.പഞ്ചായത്തിൻറെ ഈ ഭാഗം കാർഷിക വ്യവസായ മേഖലകൾക്ക് വളരെയധികം പ്രാധാന്യം ഉള്ളതായിരുന്നു. കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂവായിരത്തി അഞ്ഞൂറോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസിനും പ്രത്യേകം ക്ലാസ് ലൈബ്രറിയുമുണ്ട്. കുടിവെള്ള സംവിധാനമുണ്ട്. സ്കൂളിന് സ്വന്തമായി കിണറുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകളുണ്ട്. വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ പാചകപ്പുരയുണ്ട്. സ്കൂളിന് നെറ്റ് കണക്ഷനുണ്ട്. രണ്ട് കമ്പ്യൂട്ടറുകളും മൂന്ന് ലാപ് ടോപ്പുകളും ഒരു പ്രൊജക്ടറും സ്കൂളിലുണ്ട്. സ്കൂളിന്റെ പുതിയ ബിൽഡിങ്ങിന്റെ പണി നടന്നു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്ബ്
- ആരോഗ്യക്ലബ്ബ്
- ഗണിതക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
മാനേജ് മെന്റ്
പ്രധാന അധ്യാപകർ
ക്രമനമ്പർ | പേര് | ചാർജെടുത്ത തീയതി |
---|---|---|
1 | ആണ്ടിമാസ്റ്റർ | |
2 | രയിരുമാസ്റ്റർ | |
3 | കാർത്ത്യായനി ടീച്ചർ | |
4 | ലക്ഷ്മി ടീച്ചർ | |
5 | സി അപ്പുക്കുട്ടിനായർ | |
6 | ഇ മാലതി | |
7 | ഇ ശ്രീധരൻ | |
8 | ഇ ബാലകൃഷ്ണൻ | |
9 | പി കെ ശ്രീധരൻ | |
10 | എം പി ശശികീമാർ | |
11 | എം സജീവൻ |
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
നേട്ടങ്ങൾ
എൽ എസ് എസ് വിജയത്തിൽ സബ് ജില്ലയിൽ തന്നെ ശ്രദ്ധേയമാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ. 2016 ലെ എൽ എസ് എസ് പരീക്ഷയിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത് ഈ സ്കൂളിലെ സൗഖ്യ സി എം ആയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ എൽ എസ് എസ് പരീക്ഷയിൽ പ്രശംസനീയമായ നേട്ടമാണ് സ്കൂൾ കൈവരിച്ചത്. 2017 ൽ പരീക്ഷയ്ക്കിരുന്ന 14 പേരിൽ 7 പേർ ജേതാക്കളായി. 2018 ൽ 10 പേരിൽ 7 പേരും 2019 ൽ 9 പേരിൽ 6 പേരും വിജയികളായി. 2020 ൽ 16 പേരിൽ 11 പേർക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞു. അതിൽ സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഇദികകൃഷ്ണയുടെ വിജയം അഭിമാനകരമായ നേട്ടമാണ്.
കലാകായിക രംഗങ്ങളിലും മേളകളിലും മികച്ച വിജയങ്ങൾ കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്പോർട്സിൽ പഞ്ചായത്ത് തലത്തിലും സബ് ജില്ലാതലത്തിലും സ്കൂളിന് മികച്ച നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ക്വിസ് മത്സരങ്ങളിലും സ്കൂളിന്റെ നേട്ടം വളരെ ശ്രദ്ധേയമാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ: കിരൺമനു
- ഡോ: ജിതേഷ് ബാലൻ
- ഡോ: മനുരാജ്
- ഡോ: ശരത്ത് പി
- ഡോ: ദിലീപ് പി എം
- ഡോ: അഞ്ജന കെ
- സുനിൽ ചന്ദ്രൻ --സയന്റിസ്റ്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1. വടകര നിന്നും 13 കി . മീ ദൂരം വടകര സ്റ്റാന്റ് -- മണിയൂർ തെരു -- മണിയൂർ നോർത്ത് എൽ പി സ്കൂൾ 2. പയ്യോളി നിന്നും 7 കി . മീ ദൂരം പയ്യോളി -- അട്ടക്കുണ്ട് പാലം -- മണിയൂർ തെരു -- മണിയൂർ നോർത്ത് എൽ പി സ്കൂൾ