സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിൽ കോഴിക്കോട് വയനാട് റൂട്ടിൽ ദേശീയ പാത 212 നടുത്തായി പൂനൂർ പുഴയുടെ തീരത്ത് പട നിലത്ത് പ്രകൃതി അനുഗ്രഹിച്ച് നൽകിയ 12 സെന്റ് സ്ഥലത്താണ് കുന്ദമംഗലം ഉപജില്ലയിൽ പെട്ട ജി.എൽ.പി.സ്കൂൾ പട നിലം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം പഞ്ചായത്തിലെ ഏക ഗവൺമെന്റ് സ്കൂളാണിത്.

ജി.എൽ.പി.എസ് പടനിലം
വിലാസം
പട നിലം

പടനിലം
,
പട നിലം പി.ഒ.
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽglpschoolpadanilam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47205 (സമേതം)
യുഡൈസ് കോഡ്32040601015
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുന്ദമംഗലം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ91
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കെ ടി
പി.ടി.എ. പ്രസിഡണ്ട്വിജേഷ് പി
എം.പി.ടി.എ. പ്രസിഡണ്ട്സുകന്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1954 ൽ മടവൂർ പഞ്ചായത്തിൽ ആരാമ്പ്രത്ത്, പുള്ളിക്കോത്ത് എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായിട്ടാണ് ഇന്നത്തെ പട നിലം ജി എൽ.പി.സ്കൂളിന റ. കുറച്ച് കാലത്തെ പ്രവർത്തനത്തിനു ശേഷം കുട്ടികളുടെ കുറവു കാരണം സ്കൂ ൾ തന്നെ എടുത്തു പോകാവുന്ന ഒരു സാഹചര്യമുണ്ടായി. അന്നത്തെ. കുന്നമംഗലം എ.ഇ.ഒ പടനിലത്തു വന്ന് പ്രമുഖരായ ചില വ്യക്തികളെ കണ്ട് സ്ഥലവും ആവശ്യമായ കെട്ടിട സൗകര്യവും ഒരുക്കാൻ തയ്യാറുണ്ടെങ്കിൽ പുള്ളിക്കോത്ത് സ്കൂൾ പടനിലത്തേ ക്ക് പറിച്ചു നടാമെന്ന് വാക്കു കൊടുത്തു.കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള പ്രൈമറി ക്ലാസുകളും പി.ടി.എ നിയന്ത്രണത്തിലുള്ള പ്രീ പ്രൈമറി ക്ലാസുകളിലുമായി 152 കുട്ടികൾ പഠിക്കുന്നു. എല്ലാ സൗകര്യങ്ങളുമുള്ള ആറ് ക്ലാസ് മുറികളും ഓഫീസ് റൂമും സ്റ്റാഫ് റൂമും അടുക്കളയും മൂന്നാം നിലയിലെ വലിയ ഹാളും അടങ്ങുന്നതാണ് സ്കൂൾ ബിൽഡിംങ്ങ് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ് ലറ്റ് സൗകര്യവുമുണ്ട്. ക്ലാസ് മുറികൾ ശിശു സൗഹൃദവും ചുമർ ചിത്രങ്ങളുള്ളതും സ്മാർട്ട് റൂമുകളുമാണ്. ലൈബ്രറിയിൽ 800 ൽ അധികം പുസ്തകങ്ങൾ ഉണ്ട് സ്കൂളിലെ ക്ലാസ് മുറികൾ ടൈൽസ് ഇട്ടതും മുറ്റം ഇന്റർലോക്ക് ചെയ്തതുമാണ്. മനോഹരമായ ഒരു പൂന്തോട്ടം നിർമാണത്തിലാണ്. സ്കൂളിനോട് ചേർന്ന് കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ കളിസ്ഥലമുണ്ട്.

 
Two days camp

 
 
 

മികവുകൾ

പഠന പാഠ്യേതര മേഖലകളിൽ കൂൂടുതൽ മികവ് പുലർത്താൻ നിതാന്ത ജാഗ്രത പുലർത്തിവരുന്നു. പഠന കാര്യങ്ങളിൽ ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കാൻ കഴിയുന്നു. കലാകായിക പ്രവർത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു.

 
kunjeyuthinte mathuram

ദിനാചരണങ്ങൾ

ദിനാഘോഷങ്ങൾ പഠനപ്രവർത്തനങ്ങളാക്കി മാറ്റി കൊണ്ടും പൊതുജന പങ്കാളിത്തത്തിന് അവസരം നൽകിക്കൊണ്ടും ആഘോഷിക്കുന്നു. പ്രവേശനോത്സവം, സ്വാതന്ത്ര്യദിനാഘോഷം, അധ്യാപക ദിനാഘോഷം, ഓണാഘോഷം തുടങ്ങി പൊതു ആഘോഷങ്ങൾ സ്കൂൾ തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്നു.

അദ്ധ്യാപകർ

മിനി കെ ടി (ഹെഡ് മാസ്റ്റർ)
സലീന പി
അബ്ദൂൽ ജലീൽ
ഹിമ എം
മുഹ്‌സിന. കെ.സി

ക്ളബുകൾ

സ്കൂൾ സംരക്ഷണ യജ്ഞം

 
സ്കൂള് സംരക്ഷണ യജ്ഞം.

സ്കൂൾ സംരക്ഷണ യജ്ഞം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 27/1/2017 ന് രാവിലെ 11മണിക്ക് പടനിലം ഗവൺമെൻറ് എൽ.പി. സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടി.കെ. സീനത്ത് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ് പ്രസിഡൻറ് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശമീന, വാർഡ് മെമ്പർ ഹിതേഷ്കുമാർ, പി.ടി. എ പ്രസിഡൻറ് അസ്സൻ കോയ, ഹെഡ്മാസ്റ്റർ സി.കെ. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കുന്ദമംഗലം എ.ഇ.ഒ ശ്രീമതി. ഗീത ടീച്ചർ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ സ്കൂൾ സംരക്ഷണ സമിതി, S M C അംഗങ്ങൾ, കുടംബശ്രീ പ്രതിനിധികൾ, PTA അംഗങ്ങൾ തുടങ്ങി 73 പേർ പങ്കെടുത്തു. പ്രതിജ്ഞക്ക് ശേഷം എല്ലാ അംഗങ്ങളും ചേർന്ന് നാഷണൽ ഹൈവേയിൽ സംരക്ഷണ വലയം തീർത്തു.

 
Mikavu 2023

==photo gallery==

വഴികാട്ടി


  • കോഴിക്കോട് വയനാട് റോഡിൽ കുന്ദമംഗലത്ത് നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ പട നിലത്ത് എത്താംകൊടുവള്ളിയിൽ നിന്ന് മൂന്ന് കിലോമീറ്റർ കോഴിക്കോട് റോഡിലൂടെ യാത്ര ചെയ്താൽ പട നിലത്ത് എത്താം
  • നരിക്കുനിയിൽ നിന്നും കോഴിക്കോട് റോഡിൽ മൂന്ന്കിലോമീറ്റർ യാത്ര ചെയ്താൽ പട നിലത്ത് എത്താം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പടനിലം&oldid=2536110" എന്ന താളിൽനിന്ന് ശേഖരിച്ചത്