2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. മാവിലാ കടപ്പ‌ുറം
ജി.എൽ.പി.എസ്.മാവിലാക്കടപ്പുറം
വിലാസം
മാവിലാക്കടപ്പുറം

മാവിലാക്കടപ്പുറം പി.ഒ.
,
671312
,
കാസർഗോഡ് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ+91 9496177085
ഇമെയിൽ12507glpsmaviladam@gmail.com
കോഡുകൾ
സ്കൂൾ കോഡ്12507 (സമേതം)
യുഡൈസ് കോഡ്32010700102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംവലിയപറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ112
പെൺകുട്ടികൾ130
ആകെ വിദ്യാർത്ഥികൾ244
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൗജത്ത് വി പി
പി.ടി.എ. പ്രസിഡണ്ട്അജേഷ് കെ വി
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ കെ സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

    1928 ൽ ഈ വിദ്യാലയം സ്ഥാപിതമായി.പ്രാരംഭകാലത്ത് വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.2007-08 വർഷംവരെ മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിക്കുവാൻ തുടങ്ങി.   ഭൂരിഭാഗം കുട്ടുകളും മത്സ്യതൊഴിലാളികളുടേയും കർഷകതൊഴിലാളികളുടേയും മക്കളാണ്.DPEP,JRY,SSA എന്നീ പദ്ധതികളിലൂടെ മികച്ച ഭൗതീക സാഹചര്യം ഒരുക്കാൻ സാധിച്ചിട്ടുണ്ട്.ചെറുവത്തൂർ സബ് ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ പ്രൈമറി വിദ്യാലയമാണിത്.വലിയപറമ്പ ഗ്രാമ പഞ്ചായത്തിലെ 12ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒരു സി.ആർ.സി കേന്ദ്രമാണ്.
   212 ൽ അധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ജീവിത വെല്ലുവിളികൾ നേരിടുന്ന ധാരാളം കുട്ടികളുമുണ്ട്. ഇത്രയധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ക്കൂളിന് ആകെ 24 സെന്റ് സ്ഥലം മാത്രമാണ് സ്വന്തമായുള്ളത്. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

    24 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.കളിസ്ഥലം ഇല്ലാത്തത് കുട്ടികളുടെ കായിക രംഗത്തുള്ള വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നു.സ്ക്കൂളിന് 6 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളാണ് ഉള്ളത്.ഇവയിൽ ഒരു ഓഫീസ് മുറി,കമ്പ്യൂട്ടർ മുറി,സി.ആർ.സി സെന്റർ മുറിയും ഉൾപ്പെടുന്നു.2 ക്ലാസ് മുറിയുടെ വലുപ്പത്തിൽ ഒരു ചെറിയ ഹാളും ഉണ്ട്. പാചകപ്പുരയുണ്ടെങ്കിലും ഭക്ഷ്യ വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള സ്റ്റോക്കുമുറി ഇല്ലാത്തത് പ്രയാസം നേരിടുന്നു.സ്ക്കൂളിലെ കുട്ടികൾക്ക് ആവശ്യമായ ടോയിലറ്റും യൂറിനൽ സൗകര്യങ്ങളും ഉണ്ട്. സ്ക്കൂളിന് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്.എന്നാൽ സ്ക്കൂളിലെ അധ്യാപകർക്ക് ഒരു സ്റ്റാഫ് മുറി ഇല്ലാത്തതിനാൽ ഓഫീസ് മുറി തന്നെയാണ് പ്രയോജനപ്പെടുത്തുന്നത്.ഇത് ഓഫീസ് സംബന്ധമായ പ്രവർത്തനങ്ങൾക്ക് വലിയ തടസ്സങ്ങളും വിഷമങ്ങളും അനുഭവപ്പെടുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി
  • .പ്രവർത്തി പരിചയം
  • .ക്ലബ് പ്രവർത്തനങ്ങൾ
  • .ബാല സഭ
  • .കമ്പ്യൂട്ടർ പഠനം
  • .ജൈവ പച്ചക്കറി-നെൽകൃഷി
  • .സോപ്പ് നിർമ്മാണം
  • .ഹെൽത്ത് ക്ലബ്ബ്
  • .ശുചിത്വ സേന
     പ്രതികൂല കാലാവസ്ഥയിൽ കൃഷി അന്യം നിന്നുപോകുന്ന ഈ സാഹചര്യത്തിൽ കുട്ടികൾക്ക് കൃഷിയുടേയും പച്ചക്കറിയുടേയും പ്രാധാന്യവും അവബോധവും വളർത്തിയെടുക്കാൻ ജൈവ പച്ചക്കറി-നെൽകൃഷി നടത്തി വിജയിപ്പിച്ചതിന്റെ ഫലമായി 2015-16 വർഷം വലിയപറമ്പ ഗ്രാമ പഞ്ചായത്ത് തലത്തിൽ ഏറ്റവും നല്ല ജൈവ പച്ചക്കറി-നെൽകൃഷിക്കുള്ള അവാർഡ് നേടിയെടുക്കുവാൻ ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്.

മാനേജ്‌മെന്റ്

       വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന ഈ വിദ്യാലയത്തിന് ഏകദേശം 88 വർഷത്തോളം പാരമ്പര്യമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ സ്ക്കൂൾ നിലനിൽക്കുന്നത്.

മുൻസാരഥികൾ

മുൻ പ്രധാനാധ്യാപകർ
ക്രമ നം പേര് കാലയളവ്
1. കെ. പി. കുഞ്ഞിരാമൻ 01.06.1972 - 10.09.1974
2. കെ. കുഞ്ഞിക്കണ്ണൻ 02.05.1975 - 31.10.1976
3. കെ. കൗസല്യ 02.11.1976 - 31.03.1981
4. പി. സി. നാരായണൻ അടിയോടി 01.06.1981 - 30.04.1985
5. പി. എം. നാരായണൻ അടിയോടി 04.07.1985 - 30.04.2003
6. എം. മഹമൂദ് 04.06.2003 - 31.05.2005
7. എം. മുസ്തഫ 01.06.2005 - 31.03.2011
8. ടി. യൂസുഫ് 15.06.2011 - 31.05.2012
9. സുലോചന പി. 01.06.2012 - 30.04.2020
10. ശംസുദ്ദീൻ എ. ജി. 18.06.2020 - 31.05.2023
11. ഷൗജത്ത് വി. പി. 12.06.2023 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എം.ടി അബ്ദുൾ ജബ്ബാർ - വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
  • എം.ടി മുജീബ് - ഡോക്ടർ
  • .കെ.വി.ബാബു - എയർഫോർസ്
  • .കെ.വി.വത്സൻ - വില്ലേജ് മാൻ
  • .എം.ടി.ഗുലാം മുഹമ്മദ് - അധ്യാപകൻ
  • ഇ.കെ.ഫൗസിയ - ലക്ചറർ
  • എം.ടി.ഗഫൂർ - എഞ്ചിനീയർ
  • വിനീഷ് - പോലീസ്
  • വി.വി.ഉത്തമൻ - മുൻ പഞ്ചായത്ത് പ്രസിഡന്റ്
  • .എം.സുനിൽകുമാർ- ബാങ്ക്
  • .പി.വി.രഘു - അധ്യാപകൻ
  • .എം.ടി.യൂനുസ് - അധ്യാപകൻ
  • പി.പി.കുഞ്ഞബ്ദുള്ള - അബുദാബി എയർപോർട്ട്
  • ഇ.കെ സിദ്ധിഖ് - ആർക്കിടെക്ചർ

വഴികാട്ടി

NH 47 നോട് ചേർന്നുള്ള ചെറുവത്തൂർ പഞ്ചായത്ത് ബസ് സ്റ്റാന്റിൽ നിന്നും പടന്ന-പയ്യന്നൂർ റൂട്ടിലൂടെ ഓരിമുക്ക് വഴി വലിയപറമ്പ-പടന്നക്കടപ്പുറം പ്രദേശത്തേക്കുള്ള റോഡ് മാർഗ്ഗം മാവിലാക്കടപ്പുറം സ്ക്കൂളിൽ എത്തിച്ചേരാവുന്നതാണ്.(ഏകദേശം 5.കി.മി)