ഗവ. എൽ പി സ്കൂൾ, കളരിയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ ചെന്നിത്തലയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ.പി സ്കൂൾ കളരിക്കൽ.
ഗവ. എൽ പി സ്കൂൾ, കളരിയ്ക്കൽ | |
---|---|
വിലാസം | |
കളരിയ്ക്കൽ ഗവ. എൽ.പി. സ്കൂൾ കളരിക്കൽ, ചെന്നിത്തല. , ചെന്നിത്തല പി.ഒ. , 690105 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 9496116891 |
ഇമെയിൽ | 36205alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36205 (സമേതം) |
യുഡൈസ് കോഡ് | 32110700113 |
വിക്കിഡാറ്റ | Q87478828 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജു എം |
പി.ടി.എ. പ്രസിഡണ്ട് | ജിൻസി ഗ്രിഗറി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹാപ്പി ബിനു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ തൃപ്പെരുന്തുറ വില്ലേജിൽ കൊല്ലവർഷം 1104 ( എ.ഡി 1929 ) ൽ വിദ്യാലയം സ്ഥാപിതമായി. പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സൗകര്യമില്ലാതിരുന്ന കാലഘട്ടത്തിൽ ചെന്നിത്തല കിഴക്കേ മുറിയിൽ 95 നമ്പർ ഷൺമുഖവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അഞ്ചു ക്ലാസുകളടങ്ങുന്ന മലയാളം സ്കൂൾ ആരംഭിച്ചു. 1948ൽ പ്രൈമറി വിദ്യാലയങ്ങളെല്ലാം ഗവൺമെന്റിന് സറണ്ടർ ചെയ്ത കൂട്ടത്തിൽ കളരിക്കൽ മലയാളം പള്ളിക്കൂടം എന്ന പേരിൽ സർക്കാർ നിയന്ത്രണത്തിലും 6,7 എന്നീ ക്ലാസുകൾ മഹാത്മാ സ്കൂൾ എന്ന പേരിൽ കരയോഗത്തിന്റെ കീഴിലുമായി. 1960-61 സ്കൂൾ വർഷം വരെ ഇവിടെ ഒന്നാം ക്ലാസ് മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീടത് 1 മുതൽ 4 ക്ലാസ് വരെയുള്ള ലോവർ പ്രൈമറി വിദ്യാലയം ആയി. ഇവിടെ നിന്നും പ്രാഥമികവിദ്യാഭ്യാസം നേടിയ ധാരാളം വ്യക്തികൾ ഔദ്യോഗിക കലാ, കായിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കഥകളി ആചാര്യൻ ശ്രീ. ചെല്ലപ്പൻപിള്ളക്ക് 1991 ൽ ദേശിയ പുരസ്കാരം ലഭിക്കുകയുണ്ടായി. 2010-11 ൽ അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡും 2011- 12 ൽ ദേശീയ അവാർഡും ലഭിച്ച ശ്രീ. വിഷ്ണു നമ്പൂതിരി ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. കൂടാതെ ദശക്കണക്കിന് ഡോക്ടർമാർ, എഞ്ചിനീയർമാർ, മറ്റ് ഓദ്യോഗിക മേഖലയിൽ ഉന്നത സ്ഥാനത്തിരിക്കുന്നവർ എന്നിവർക്ക് ആദ്യാക്ഷരം പകർന്നു നൽകാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാവേലിക്കര തിരുവല്ല റോഡിൽ കല്ലുംമൂട് ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് 1 കിലോമീറ്റർ മാറി മഹാത്മാ ഗേൾസ് സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്നു.
|----
- മാവേലിക്കര KSRTC സ്റ്റാൻഡിൽ നിന്നും 7 km. മാന്നാർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും 2.5 km.