ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽവെള്ളനാടിനും,ചാങ്ങയ്ക്കുമിടയിൽ കമ്പനിമുക്ക് എന്ന പ്രദേശത്താണ് ചാങ്ങ ഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഗ്രാമീണാന്തരീക്ഷത്തിൽ സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത്.മികച്ച പി.ടി.എ ക്കുള്ള ഡെന്നിസൺ  അവാർഡ് നേടിയിട്ടുണ്ട്. കുട്ടികളുടെ വിവിധങ്ങളായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഉയരെ എന്ന പേരിൽ ടാലന്റ് ലാബ്  നടപ്പാക്കിവരുന്നു .സ്‌കേറ്റിങ് ഡാൻസ് ചിത്രരചന സ്പോക്കണ്  ഇംഗ്ലീഷ്, കളരി സംഗീതം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു പാഠ്യ പഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളിന് ഒരു ഫേസ്ബുക്കും ,ഒരു യൂട്യൂബ് ചാനലും ഉണ്ട്. സ്കൂളിലെ മികവുകളും,നേട്ടങ്ങളും ഉൾക്കൊള്ളുന്ന വീഡിയോകളും ,ഫോട്ടോസും ഇതിൽ നൽകുന്നുണ്ട് .

ഗവ. എൽ.പി.എസ്. ചാങ്ങ
വിലാസം
ചാങ്ങ

ഗവ എൽ പി.എസ് ചാങ്ങ , ചാങ്ങ ,
,
ചാങ്ങ പി.ഒ.
,
695542
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ2884545
ഇമെയിൽgovtlpschanga2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്42504 (സമേതം)
യുഡൈസ് കോഡ്32140601007
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളനാട്
വാർഡ്കമ്പനിമുക്ക്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനാകുമാരി കെ പി
പി.ടി.എ. പ്രസിഡണ്ട്എസ് .ഷൈജൂ
എം.പി.ടി.എ. പ്രസിഡണ്ട്അർച്ചന ജി എൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽവെള്ളനാടിനും .ചാങ്ങയ്ക്കുമിടയിൽ കമ്പനിമുക്ക് എന്ന പ്രദേശത്താണ് ചാങ്ങഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഭൗതികസാഹചര്യങ്ങളിൽ അപര്യാപ്തത ഉണ്ടായിരുന്നെങ്കിലും 2016 മുതൽ കാര്യമായ മാറ്റം വന്നു തുടങ്ങി.2017 ഡിസംബർ 30 ആയപ്പോഴേക്കും പഴയഓടിട്ട കെട്ടിടംപൊളിച്ചുമാറ്റുകയും 2018 ജനുവരി 6 ന് പുതിയ മന്ദിരത്തിന്റെ തറക്കല്ലിടുകയുംചെയ്തു.ഒരു കോടിയോളം രൂപ ചിലവിൽ പുതിയ സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ഏതാണ്ട് പൂർത്തിയായി.

ഭൗതികസൗകര്യങ്ങൾ

50  സെന്റ് സ്ഥലത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . സ്കൂളിനോട് ചേർന്ന് ഒരു ഗണപതി ക്ഷേത്രവും ഉണ്ട്.   രണ്ട് നിലകളിലായി  അഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്.  പ്രീ പ്രൈമറിയ്ക്കായി ശിശുസൗഹൃദ ക്ലാസ്സ് മുറികളും ഉണ്ട് .  കുട്ടികൾക്ക്  പരിപാടികൾ അവതരിപ്പിക്കുന്നതിനായി വിശാലമായ ഒരു ഓഡിറ്റോറിയവും നൂറ്റിയന്പതോളം കസേരകളും ഉണ്ട് .  കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു അടുക്കളയും ഉണ്ട്.വിശാലമായ കളിസ്ഥലവും ഉണ്ട്.   

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠപുസ്തകങ്ങളിലെ പഠനപ്രവർത്തനങ്ങൾക്കു പുറമെ കുട്ടികളുടെ സർഗ്ഗാത്മകതയ്ക്കും ക്രിയാത്മകതയ്ക്കും പ്രാധാന്യം നൽകി കൊണ്ടുള്ള പഠനമാണ് പിന്തുടർന്നുവരുന്നത്.

പഠനം പാഠ്യേതരപ്രവർത്തനങ്ങളിലൂടെയാണ് പൂർണമാകുന്നത്.കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകികൊണ്ടുള്ള  സ്കൂൾക്ലബ്ബുകളും,ദിനാചരണങ്ങളുമെല്ലാം കുട്ടിയിലെ ആത്മീയവും ശാരീരികവും,മാനസികവുമായ കഴിവുകൾ വെളിച്ചത്തു കൊണ്ടുവരുന്നു.അങ്ങനെ വിദ്യാഭ്യാസം പരിപൂർണമാകുന്നു.പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക്  മികവു പുലർത്തുന്ന സ്കൂളിൻറെ  പേരിൽ ഒരു യൂ ട്യൂബ് ചാനൽ സജീവമായി പ്രവർത്തിക്കുന്നു.

മികവുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു


"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ചാങ്ങ&oldid=2530811" എന്ന താളിൽനിന്ന് ശേഖരിച്ചത്