ഗവ. എൽ.പി.എസ്. കൊല്ലാ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ല, നെടുമങ്ങാട് താലൂക്കിൽ ആനാട് പഞ്ചായത്തിൽ ഇരിയനാട് ഗ്രാമത്തിൽ എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നു.നെടുമങ്ങാട് ടൗണിൽ നിന്നും 6 km. ഗവണ്മെന്റ് ഉദ്യോഗസ്ഥർ, കൃഷിക്കാർ, കൂലിപ്പണിക്കാർ, ചുമട്ടു ജോലിക്കാർ എന്നിങ്ങനെ വിവിധ ജോലികൾ ചെയ്യുന്നവർ ഇവിടെയുണ്ട്. നെടുമങ്ങാട് വിതുര പോകുന്ന റോഡിൽ പുത്തൻപാലം വഴി വെഞ്ഞാറമൂട് പോകും വഴിക്ക് സ്കൂൾ സ്ഥിതി ചെയ്യുന്നു..ആനാട് പഞ്ചായത്ത് പ്രദേശത്തിൽ ഉൾപ്പെടുന്നു. വില്ലേജ് ഓഫീസ് പാങ്കോട് ആകുന്നു.ആനാട് ഗവ. ഹോസ്പിറ്റലിൽ നിന്നും ആരോഗ്യ സേവനം ഇവിടുത്തെ ജനങ്ങൾക്ക് ലഭിച്ചു വരുന്നു.തികച്ചും സാധാരക്കാർ പാർക്കുന്ന പ്രദേശമാണ് എന്റെ ഗ്രാമം.
ഗവ. എൽ.പി.എസ്. കൊല്ലാ | |
---|---|
വിലാസം | |
ഇര്യനാട് ഗവ. എൽ.പി.എസ് കൊല്ല,ഇര്യനാട് , പനവൂർ പി.ഒ. , 695568 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0472 2866958 |
ഇമെയിൽ | kollalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42510 (സമേതം) |
യുഡൈസ് കോഡ് | 32140600106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആനാട്., |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 108 |
ആകെ വിദ്യാർത്ഥികൾ | 191 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 9 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാഹിദാബീഗം .എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷിജു.ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | സബിത അരുൺ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
75 വർഷത്തിലധികം പഴക്കമുള്ള വിദ്യാലയമാണ് എന്റെ വിദ്യാലയം.50 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്നത് ഇരിയനാട് എന്ന സ്ഥലത്താണെങ്കിലും സ്കൂളിന്റെ പേര് ഗവ എൽ പി എസ് കൊല്ലാ എന്നാകുന്നു.. കൊല്ലാ എന്ന പ്രദേശത്തെ ഒരു വ്യക്തി സംഭവനയായി സ്കൂൾ പ്രദേശം വിട്ടുനൽകിയതിൽ സ്മരണാർദ്ധം സ്കൂളിന് കൊല്ലാ സ്കൂൾ എന്നറിയപ്പെടുന്നു.
ആദ്യകാലങ്ങളിൽ ഒരു ഒറ്റ ഓല ഷെഡിൽ പ്രവർത്തനം നടന്നിരുന്നു.കാലക്രമത്തിൽ മാറ്റങ്ങൾ വന്നു. ഇപ്പോൾ ടെറസ്, ഓട്, ഷീറ്റ് എന്നിവയിൽ 4 കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിക്കുന്നു.സ്കൂളിന്റെ കമാനം ഈ സ്കൂളിൽ ജോലി ചെയ്യവേ മരണപ്പെട്ട ശ്രീമതി രാധാമണി ടീച്ചറിന്റെ ഓർമയിൽ നിർമ്മിക്കപ്പെട്ടതാണ്
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി, പ്രൈമറി വിഭാഗം ക്ലാസുകൾ പ്രവർത്തിക്കുന്നു. പ്രൈമറി വിഭാഗത്തിൽ HM ഉൾപ്പെടെ 9 അധ്യാപകരും, പ്രീ പ്രൈമറി വിഭാഗത്തിൽ ഓണറേറിയം വാങ്ങുന്ന 2 പേരും ജോലി ചെയ്തു വരുന്നു.പ്രീ പ്രൈമറിക്ക് ഒരു ആയയും, ഉച്ചഭക്ഷണം തയ്യാറാക്കാൻ ഒരു പാചകക്കാരിയും, ഒരു PTCM ഉം ഉണ്ട്.
നിലവിൽ 294 കുട്ടികൾ രണ്ട് വിഭാഗത്തിലുമായി പഠിക്കുന്നു. പ്രീ പ്രൈമറി- 96, പ്രൈമറി -189. റ്റി എ, എം പി റ്റി എ, എസ് എം സി പ്രവർത്തനങ്ങൾ സ്കൂളിന്റെ അന്തസ്സത്ത ഉയർത്തുവാൻ സഹായിക്കുന്നു..
പാഠ്യേതര പ്രവർത്തനങ്ങൾ
കോവിഡ് കാലയളവിൽ പൂർണമായും ഓൺലൈൻ ക്ലാസുകൾ,- ഗൂഗിൾ മീറ്റ്, വാട്സ്ആപ് -നടത്തപ്പെട്ടു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം സ്കൂളുകൾ പൂർണമായി പ്രവർത്തനം ആരംഭിച്ചപ്പോൾ, ഏകദേശം എല്ലാ കുട്ടികളും സ്കൂളിൽ എത്തുന്നുണ്ട്. കോവിഡ് മാനദണ്ഡം പൂർണമായി നടപ്പാക്കുന്നതിനാൽ ആർക്കും തന്നെ കോവിഡ് വന്നിട്ടില്ല എന്നുള്ളത് സ്കൂൾ പ്രവർത്തനത്തിന്റെ മികവാണ്..
സ്കൂൾ ബസ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്..പ്രവർത്തനം നടന്നു വരുന്നു..
രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെയാണ് സ്കൂൾ പ്രവർത്തനം.
മികവുകൾ
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഉണ്ട്. ഔഷധതോട്ടം, റോസ് ഗാർഡൻ എന്നിവ സ്കൂളിന്റെ ആകര്ഷനീയത ആകുന്നു. പൂർണമായും കിണർ സംവിധാനത്തിലൂയിടെ ജലം ലഭ്യമാണ്. ശാസ്ത്ര ലാബ്, ഇംഗ്ലീഷ് ഗ്രാമർ ക്ലാസുകൾ, LSS പരിശീലനം, അറബിക് പഠനം, ഹിന്ദി ഭാഷ പഠനം, കമ്പ്യൂട്ടർ പഠനം, സ്കിപ്പിംഗ്, സൈക്ലിങ്, ആകാശവാണി, പൊതു അസ്സെമ്പ്ളി എന്നിവയെല്ലാം സ്കൂൾ പ്രവർത്തനത്തിന്റെ ഭാഗം ആകുന്നു..ഭാഷശേഷി ഉറപ്പിക്കാൻ നടത്തുന്ന സ്കൂൾ പ്രവർത്തനങ്ങൾ മറ്റു സ്കൂളുകൾക്ക് മാതൃകയാണ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തിരുവനന്തപുരം --നെടുമങ്ങാട് --പഴകുറ്റി--പുത്തൻപാലം(പാലോട് റോഡ് )--ഇര്യനാട് (വെമ്പായം റോഡ് )~ഗവ. എൽ. പി എസ്. കൊല്ല.