ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണകരമായും സർഗ്ഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായിട്ടാണ് ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർഥികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. ഏഴ് ആഴ്ചകളിലായി 25 ക്ലാസുകൾ കിട്ടുന്ന തരത്തിലാണ് യൂണിറ്റുതല പരിശീലനം നടന്നുവരുന്നത്.
42011-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42011 |
യൂണിറ്റ് നമ്പർ | LK/2018/42011 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രജീഷ് ടി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീരഞ്ജു എസ്. നായർ |
അവസാനം തിരുത്തിയത് | |
24-06-2023 | 42011 ghsselampa |
ലിറ്റിൽ കൈറ്റ്സിന്റെ ഇളമ്പയൂണിറ്റും മെച്ചപ്പെട്ട രീതിയിൽ ഈ ക്ലാസുകൾ കൈകാര്യം ചെയ്തുവരുന്നു. വളരെ കാര്യക്ഷമമായി കൂടുതൽ ക്ലാസുകൾ നൽകുന്നതിനും അവയിൽ പ്രായോഗിക പരിശീലനം നൽകുന്നതിനും ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും മിസ്ട്രസും പ്രതിജ്ഞാബദ്ധരാണ്.
ലിറ്റിൽ കൈറ്റസ് 2020-23
ലിറ്റിൽ കൈറ്റ്സ് 2020 - 23 ബാച്ചിന്റെ ആദ്യ ക്ലാസ്സ് 2021 ഡിസംബർ ഇരുപതാം തീയതി തുടങ്ങി. ക്ലാസിലെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം സതിജ ടീച്ചർ നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ബാബു സർ എസ്. ആർ. ജി. കൺവീനർ സുനിൽകുമാർ സർ സ്കൂൾ എസ്. ഐ. ടി. സി. വിനോദ് സർ കൈറ്റ് മാസ്റ്റർ ഷാജികുമാർ സർ കൈറ്റ് മിസ്ട്രസ്സ് സിനിമോൾ ടീച്ചർ എന്നിവർ കുട്ടികളോട് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് ഉദ്ദേശലക്ഷ്യങ്ങളും ഓരോ അംഗത്തിന്റെയും ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്നും മനസ്സിലാക്കിക്കൊടുത്തു. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളാണ് 2020- 23 ബാച്ചിൽ ഉള്ളത്.
-
ഉദ്ഘാടനം
-
അധ്യക്ഷ പ്രസംഗം
-
സ്വാഗതം
-
ആശംസകൾ
-
കൃത്ജ്ഞത
സ്കൂൾതല ക്യാമ്പ്
ഇളമ്പയിലെ ലിറ്റിൽ കൈറ്റ്സ് 2020 - 23 ബാച്ചിനെ ഏകദിന ക്യാമ്പ് 2022 ജനുവരി 20 ന് നടക്കുകയുണ്ടായി. ക്യാമ്പിനെ ഉദ്ഘാടനം ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ മഹേഷ് നിർവഹിക്കുകയുണ്ടായി. സ്കൂൾ എച്ച് എം സതിജ അധ്യക്ഷയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എം. ബാബു സ്വാഗതമാശംസിച്ചു. എസ്. എം. സി. ചെയർമാൻ ശശിധരൻ നായർ, എസ്. ആർ. ജി. കൺവീനർ സുനിൽകുമാർ, സ്കൂൾ എസ്. ഐ. ടി. സി. വിനോദ്, കൈറ്റ് മാസ്റ്റർ ഷാജികുമാർ,. കൈറ്റ് മിസ്ട്രസ്സ് സിനിമോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കുട്ടികളിൽ താൽപ്പര്യം ജനിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ആദ്യത്തെ ആക്ടിവിറ്റി ആയ ഗ്രൂപ്പിങ്. റാം, റോം, യു.എസ്.ബി., പ്രോസസർ, സീമോസ് എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞ കുട്ടികൾ അത്യുത്സാഹത്തോടെ തുടർന്നുള്ള ആക്ടിവിറ്റിയായ ബോൾ ഹിറ്റ് എന്ന ഗെയിമിൽ പങ്കെടുത്തു. ഈ ബാച്ചിനെ ലീഡറായി അഞ്ജന വിജയനേയും ഡെപ്യൂട്ടി ലീഡറായി സൂര്യകർണയെയും തെരഞ്ഞെടുത്തു. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കാൻ ഉതകുന്ന വീഡിയോ പ്രദർശിപ്പിക്കുകയും അതിൽ നിന്നും മനസ്സിലാക്കിയ പ്രധാന ആശയങ്ങൾ നോട്ട്ബുക്കിൽ കുറിക്കുകയും ചെയ്തു. ക്യാമ്പിന്റെ പ്രധാന മോഡ്യൂളുകളിൽ ഒന്നായ അനിമേഷൻ പഠിപ്പിച്ചു. അതിനോടനുബന്ധിച്ചുള്ള അസൈൻമെന്റ് നൽകി . അനിമേഷനിൽ മികച്ച പ്രകടനം കാണിച്ച സായന്ത്, അദ്വൈത് അനിൽ എന്നീ കുട്ടികളെ സബ്‍ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. ഉച്ചഭക്ഷണത്തിനുശേഷം പ്രോഗ്രാമിങ്ങിന്റെ ക്ലാസ് ആയിരുന്നു. കാർ റേസിംഗ് സ്ക്രാച്ച് പ്രോഗ്രാം കുട്ടികളെ പരിചയപ്പെടുത്തുകയും അത് പരിശീലിക്കാൻ അവസരം നൽകുകയും ചെയ്തു. തുടർന്ന് അതുമായി ബന്ധപ്പെട്ട അസൈൻമെന്റ് നൽകി. പ്രോഗ്രാമിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച അമൽ നാഥ്, ഷാരോൺ ഷാദ് എന്നീ കുട്ടികളെ സബ്‍ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. തുടർന്ന് വൈകുന്നേരം 4 മണി മുതൽ മാസ്റ്റർ ട്രെയിനറുമായി വീഡിയോ കോൺഫറൻസിനുള്ള അവസരം കുട്ടികൾക്കുണ്ടായി. ബാച്ച് ലീഡർ അഞ്ജന വിജയൻ ക്യാമ്പിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകി. വൈകുന്നേരം 4.30 ന് ക്യാമ്പ് അവസാനിച്ചു.
-
ഉദ്ഘാടനം
-
സ്വാഗതം
-
ആശംസ
-
ആശംസ
-
കൃതജ്ഞത
-
സ്ക്രാച്ച് ക്ലാസ്
ജൂനിയർ ലിറ്റിൽ കൈറ്റ്സ്
പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കി വരുന്ന 'ലിറ്റിൽ കൈറ്റ്സ് ' ന്റെ ചുവട് പിടിച്ച് യു.പി തലത്തിൽ 'ജൂനിയർ ലിറ്റിൽ കൈറ്റ്സ്' രൂപീകരിച്ച് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സംസ്ഥാനത്തിന് മാതൃകയാകുന്നു. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെയുള്ള കംപ്യൂട്ടർ പ്രതിഭകളെ കണ്ടെത്താൻ സംസ്ഥാന തലത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു യൂണിറ്റിന് രൂപം നല്കിയിരിക്കുന്നത്. ജൂനിയർ ലിറ്റിൽ കൈറ്റ്സ് രൂപീകരണത്തിന്റെ ഭാഗമായി ത്രിദിന ഐടി ശില്പശാലക്കും തുടക്കമായി. ഭാഷാ കംപ്യൂട്ടിങ് , ഡിജിറ്റൽ പെയിന്റിംഗ് , ഡിജിറ്റൽ മാഗസീൻ നിർമാണം, ഡിജിറ്റൽ പത്രം, കംപ്യൂട്ടർ പ്രസന്റേഷൻ, ന്യൂസ് മേക്കിംഗ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നല്കും. തിരഞ്ഞെടുക്കപ്പെട്ട നാല്പത് കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നല്കുന്നത്. ഇവർ അടുത്ത ഘട്ട പരിശീലനത്തിൽ മറ്റു കുട്ടികൾക്ക് പരിശീലനം നല്കും. സ്കൂളിലെ മുപ്പതിലധികം ലാപ‍്‍ടോപ്പുകളും ഐടി ലാബും ഇതിനായി ഉപയോഗിക്കും. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എസ് .ഷാജികുമാറാണ് പരിശീലനത്തിന് നേതൃത്യം നല്കുന്നത്.
ഡിജിറ്റൽ മാഗസിൻ
ഇളമ്പ ഗവ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റസിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ അക്ഷരക്കൂട്ട് എന്ന ഡിജിറ്റൽ മാഗസിൻ പ്രകാശനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി എസ്. രാധാദേവി നിർവഹിച്ചു. അതേസമയംതന്നെ ഇരുപത്തിനാല് ലാപ്‍ടോപ്പുകളിൽ ഡിജിറ്റൽ മാഗസിന്റെ പ്രധാനപേജുകളുടെ പ്രകാശനം ലിറ്റിൽ കൈറ്റുകൾ നിർവഹിച്ചത് ഏറെ ശ്രദ്ധേയ മായി. ഇത്തരത്തിലുള്ള പ്രകാശനം സംസ്ഥാനത്തുതന്നെ ഇതാദ്യമാണ്. കുഞ്ഞു ഭാവനയിൽ വിരിഞ്ഞ കഥയും കവിതയും ലേഖനങ്ങളും കടങ്കഥകളും ജീവചരിത്ര കുറിപ്പുകളും ലിറ്റിൽകൈറ്റുകളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. ഉബുണ്ടു എന്ന ഫ്രീസോഫ്റ്റുവെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബ്രെ ഓഫീസ് റൈറ്റർ, ഇമേജ് എഡിറ്റിംഗ് സോഫ്റ്റുവെയറായ ജിമ്പ് എന്നീ ആപ്ലിക്കേഷൻ സോഫ്‍റ്റ്‍വെയറുകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിന് രൂപം നൽകിയത്. സ്കൂളിൽ രൂപീകരിച്ച എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ കുഞ്ഞുപ്രതിഭകളുടെ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൽ മാഗസിനാക്കിമാറ്റിയത്. സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ മഹേഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തു മെമ്പർ എം. സിന്ധുകുമാരി, ഗ്രാമപഞ്ചായത്തു മെമ്പർ എസ്. സുജാതൻ, സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്. ലത, പ്രഥമാധ്യാപിക എസ്. ഗീതാകുമാരി, സ്റ്റാഫ് സെക്രട്ടറി എം.ബാബു, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഷാജികുമാർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് സിനിമോൾ എന്നിവർ പ്രസംഗിച്ചു.