ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
സംസ്ഥാന സർക്കാറിൻെറ നൂറുദിന പരിപാടിയുടെ ഭാഗമായി അമ്മമാർക്ക് സൈബർ സുരക്ഷ ബോധവൽകരണ ക്ളാസ്സ് സംഘടിപ്പിചു. ലിറ്റിൽ കൈറ്റ്സ് ,ഐടി ക്ലബ്ബ് എന്നിവയുടെ സംയുകതാഭിമുഖ്യത്തിലാണ് അമ്മമാർക്ക് സൈബർ സുരക്ഷ ക്ലാസുകൾ നൽകിയത്. ജൂൺ 29, ജൂലായ് 14, ജൂലാ 16 എന്നീ ദിവസങ്ങളിൽ OHSS ലെ 8,9,10 ക്ലാസ്സകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കാണ് പരിശീലനം നൽകിയത്.പുതിയ ലോകത്തെ അറിയൽ, സൈബർ ആക്രമണതെ പ്രതിരോധിക്കൽ, സൈബർ സുരക്ഷ, വ്യാജവാർത്തകൾ തിരിച്ചറിയലും വസ്തുതകൾ കണ്ടെത്തലും തുടങ്ങിയവയാണ് അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ പരിശീലകരാവുന്ന പദ്ധതിയൂടെ ഉള്ളടക്കം.
-ലിറ്റിൽകൈറ്റ്സ് | |
---|---|
അവസാനം തിരുത്തിയത് | |
12-01-2025 | Ohss19009 |
വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി ലിറ്റിൽ കൈറ്റ്സ് (Little Kites )
സൈബർ സുരക്ഷാ ബോധവൽകരണം
സൈബ൪ സുരക്ഷ ബോധവൽകരണ ക്ലാസ്സ്
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ- ചിറകുകൾ -പ്രകാശനം ചെയ്തു.
05-03-2024- ഓറിയൻ്റൽ എച്ച്.എസ് എസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ്റെ പ്രകാശനം SSMOITE പ്രിൻസിപ്പാൾ കെ.കെ ഉസ്മാൻ മാസ്റ്റർ നിർവ്വഹിച്ചു. ഐ.ടി ലാബിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പരപ്പനങ്ങാടി ഉപജില്ല ലിറ്റിൽകൈറ്റ്സ് മാസ്റ്റർ ട്രൈനർ പി. ബിന്ദു ടീച്ചർ മുഖ്യാഥിതി ആയിരുന്നു. സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ ,കോ- കരിക്കുലാർ ആക്റ്റിവിറ്റീസ് കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ, SITC നസീർ ബാബു മാസ്റ്റർ, ലിറ്റിൽകൈറ്റ്സ് കൺവീനർ എം മുഹമ്മദ് ഷാഫി മാസ്റ്റർ, ചിറകുകൾ എഡിറ്റോറിയൽ ബോർഡംഗം കെ.ഷംസുദ്ധീൻ മാസ്റ്റർ, എ.പി അലവി മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ, മൗസൂഫ അലി തുടങ്ങിയവർ സംസാരിച്ചു
വായനദിനം- പോസ്റ്റർ പ്രദർശനം നടത്തി.
OHSS തിരുരങ്ങാടി-(19-06-2024) വായന ദിനത്തോടനുബന്ധിച്ച് പത്താം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ Inkscape Software ൽ തയ്യാറാക്കിയ വായനദിന പോസ്റ്ററുകളുടെ പ്രകാശനം ഹെഡ് മാസ്റ്റർ ടി അബ്ദുറഷീദ് മാസ്റ്റർ നിർവ്വഹിച്ചു. സ്കൂൾ SITC കെ. നസീർ ബാബു മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ, എ.മുഹമ്മദ് ഷാഫി മാസ്റ്റർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ഈ പോസ്റ്ററുകൾ എട്ടാം ക്ലാസുകളിൽ പതിക്കാനാക്കായി ക്ലാസ് ലീഡർമാർക്ക് പോസ്റ്ററുകൾ തയ്യാറാക്കിയ കുട്ടികൾ തന്നെ കൈമാറി ഇവ അതത് ക്ലാസുകളിൽ പതിക്കുകയും ചെയ്തു. ഒരു പോസ്റ്റർ സ്കൂൾ നോട്ടീസ് ബോർഡിലും പ്രദർശിപ്പിച്ചു.
ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ ഭിന്ന ശേഷി കൂട്ടുകാർ ഡിജിറ്റൽ ദേശീയ പതാക നിർമ്മിച്ചു.
സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിലെ ഭിന്ന ശേഷിക്കാർ ഡിജിററൽ പതാക വരച്ചു, കൂടെ നിന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും .ഐ.ടി ലാബിൽ വെച്ച് നടന്ന പരിപാടി പരപ്പനങ്ങാടി ബി.പി.സി കൃഷ്ണ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഷൗക്കത്തലി മാസ്റ്റർ , ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ ജലീൽ മാസ്റ്റർ , സ്പെഷൽ എഡ്യൂകേറ്റർ വനജ ടീച്ചർ ,കൈറ്റ് മാസ്റ്റർമാരായ കെ. ഷംസുദ്ധീൻ മാസ്റ്റർ, സി റംല ടീച്ചർ എന്നിവർ സംസാരിച്ചു . പി ഹബീബ് മാസ്റ്റർ, പി.ഫഹദ് മാസ്റ്റർ എന്നിവരും കുട്ടികർക്ക് സഹായികളായി നിന്നു. കുട്ടികൾ കംമ്പ്യൂട്ടറിൽ തയ്യാറാക്കിയ പതാക പ്രി൯െറടുത്ത് കുട്ടികൾക്ക് തന്നെ സമ്മാനിച്ചു
Scratch Programmil ൽ ഒന്നാം സ്ഥാനം
പരപ്പനങ്ങാടി ഉപജില്ല ഐ ടി മേളയിൽ - Scratch Programmil ൽ ഒന്നാം സ്ഥാനം നേടിയ
Mohammed Shanil - (10 D) - ന് ഹെഡ്മാസ്റ്റർ , ലിറ്റ് കൈറ്റ്സ് മാസ്റ്റർസ് , ശാസ്ത്രമേള കൺവീനർ എന്നിവർ പ്രത്യേകം അഭിനന്ദനങ്ങൾ നൽകി
ലിറ്റിൽകൈറ്റ്സ് ഗ്രൂപ്പ് അസൈൻമെൻറിൻെറ ഭാഗമായി - ലൈബ്രറി Book Data Entry പ്രവർത്തനം നടത്തി
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻെറ നിർദ്ദേശപ്രകാരം പബ്ലിക് ലൈബ്രറി പോർട്ടലിലേക്ക് ഓരോ അംഗ ലൈബ്രറിയും പുസ്തകങ്ങളുടെ വിവരങ്ങൾ Data Entry നടത്തുന്നതിൻ്റെ ഭാഗമായി കക്കാട് ലൈബ്രറി സെക്രട്ടറിയുടെ ആവശ്യപ്രകാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പുസ്തകങ്ങളുടെ Data Entry പ്രവർത്തനത്തിൽ പങ്കാളികളായി
ഉപയോഗിച്ച സോഫ്റ്റ് വെയർ - ലിബർ ഓഫീസ് കാൽക്
കക്കാട് ലൈബ്രറിയിൽ നിന്നും കൊണ്ടു വന്ന പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലിബർ ഓഫീസ് കാൽകിൽ തയ്യാറാക്കിയ പട്ടികയിലേക്ക് ടൈപ്പ് ചെയ്തു ഉൾപ്പെടുത്തുകയായിരുന്നുആദ്യ പ്രവർത്തനം
ഇതിന്നായി SI No, Stock No, Name of book, Author , Price , Category , Publishers എന്നീ തലക്കെട്ടുകൾക്ക് താഴെ ആയിരുന്നു വിവരങ്ങൾ ചേർത്തത്
ഘട്ടം - 2- കാറ്റലോഗ് തയ്യാറാക്കൽ
തയ്യാറാക്കിയ പുസ്തക ലിസ്റ്റിനെ Category യിൽ നൽകിയ വിവരങ്ങളെ Auto filter സങ്കേതം വഴി Novel, story, childrens Literatur, Poem, Drama തുടങ്ങിയ വ്യത്യസത വിഭാഗങ്ങളിലായി തരം തിരിച്ചു പ്രത്യേകം പേജുകളിലായി Save ചെയ്തു കാറ്റലോഗ് തയ്യാറാക്കി
സാമൂഹിക വിപത്തുക്കൾക്കെതിരെയുള്ള ഡോക്യുമെൻ്റേഷൻ- ലഹരി വിരുദ്ധ Slides നിർമ്മാണവും പ്രദർശനവും
ലിറ്റിൽകൈറ്റ്സ് ഗ്രൂപ്പ് അസൈൻമെൻറിൻെറ ഭാഗമായി നമ്മുടെ നാട്ടിൽ യുവാക്കളിലും വിദ്യാർഥികളിലും വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തിൽ ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് അസൈൻമെൻ്റിൻ്റെ ഭാഗമായി നവംബർ 10 മുതൽ 15 വരെയുള്ള ദിവസങ്ങൾ ഉപയോഗപ്പെടുത്തി തയ്യാറാക്കിയ പ്രോജക്ട് ആണിത്. ഉപയോഗിച്ച സോഫ്റ്റ് വെയർ : ലിബർ ഓഫീസ് ഇംപ്രസ്