ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
LK -2023-26 MEMBERS
| 19009-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19009 |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SHAMSUDHEEN KANANCHERY |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | RASEENA P |
| അവസാനം തിരുത്തിയത് | |
| 13-01-2026 | Ohss19009 |
| Sl No | NAME | Ad No | Class | Division | Gender |
| 1 | AFLAH MP | 20114 | 8 | D | Male |
| 2 | ANSHIDA | 20116 | 8 | E | Female |
| 3 | DILNA FATHIMA A | 20163 | 8 | F | Female |
| 4 | FAIHA K K | 20154 | 8 | E | Female |
| 5 | FATHIMA ANOONA P K | 20024 | 8 | B | Female |
| 6 | FATHIMA BARZA O | 20157 | 8 | F | Female |
| 7 | FATHIMA JAFNA N | 20053 | 8 | C | Female |
| 8 | FATHIMA JANNATH P P | 20074 | 8 | C | Female |
| 9 | FATHIMA MINHA P | 20158 | 8 | F | Female |
| 10 | FATHIMA RAJA TT | 20080 | 8 | D | Female |
| 11 | FATHIMA RASHADHA VP | 20065 | 8 | C | Female |
| 12 | FATHIMA RIFA K | 20151 | 8 | F | Female |
| 13 | FATHIMA RISHNA N | 20105 | 8 | D | Female |
| 14 | FATHIMA RUSHDA VP | 20064 | 8 | C | Female |
| 15 | FATHIMA SANEEHA C | 20062 | 8 | C | Female |
| 16 | FATHIMA SANHA P | 20063 | 8 | C | Female |
| 17 | FATHIMA SHAMFA M | 20143 | 8 | E | Female |
| 18 | FATHIMA ZAMIHA P | 20047 | 8 | B | Female |
| 19 | HABEEB RAHMAN A | 20138 | 8 | E | Male |
| 20 | HILNA M | 20071 | 8 | C | Female |
| 21 | JALIYYA T | 20172 | 8 | F | Female |
| 22 | MISNA SHAREEN P | 20110 | 8 | E | Female |
| 23 | MOHAMED SAVAD | 20195 | 8 | C | Male |
| 24 | MOHAMED SIBILI C | 20060 | 8 | C | Male |
| 25 | MOHAMMED ANSHAD M | 20086 | 8 | C | Male |
| 26 | MOHAMMED FAVAD PP | 20100 | 8 | E | Male |
| 27 | MOHAMMED NAHEEM K M | 20166 | 8 | F | Male |
| 28 | MOHAMMED RIFAN P V | 20524 | 8 | B | Male |
| 29 | MUHAMMAD SHAHABAS V P | 19994 | 8 | A | Male |
| 30 | MUHAMMED AJMAL M T | 20203 | 8 | A | Male |
| 31 | MUHAMMED NIHAL K | 20031 | 8 | A | Male |
| 32 | MUHAMMED SHADHIL V P | 20035 | 8 | A | Male |
| 33 | MUHEMMED RAMEES | 20124 | 8 | E | Male |
| 34 | MUSHFIRA EP | 20073 | 8 | C | Female |
| 35 | NABHAN P V | 20205 | 8 | C | Male |
| 36 | NIYA MINHA | 20057 | 8 | C | Female |
| 37 | NUHA NAVAVI | 20132 | 8 | E | Female |
| 38 | RAMZIA ZAINAB MP | 20518 | 8 | B | Female |
| 39 | SAMIR MIRSHA P E | 20004 | 8 | A | Male |
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു


തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്‍കൂൾ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ ഐ.ടി കോർഡിനേറ്റർ ടി.കെ അബ്‍ദുൽ റഷീദ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി ഉപജില്ലാ ഐ.ടി കോർഡിനേറ്റർ പി.ബിന്ദു ടീച്ചർ പരിശീലനം നൽകി. സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ്മാസ്റ്റർ , എസ്.ഐ.ടി.സി കെ. നസീർ ബാബു മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് കൺവീനർ എം മുഹമ്മദ് ഷാഫി, മാസ്റ്റർ, കെ ശംസുദ്ധീൻ മാസ്റ്റർ, പി റസീന ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജൂലൈ 13
ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. ഐ.ടി ലാബിൽ വെച്ച് നടന്ന മത്സരത്തിന് കൈററ് മാസ്ററർ എം മുഹമ്മദ് ഷാഫി മാസ്റ്റർ കെ. ശംസുദ്ദീൻ മാസ്റ്റർ, ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.ഹബീബ് റഹ്മാൻ എ (8E), ബത്തുൽ ഫർഹത്ത് പി (8F),മുഹമ്മദ് അഫ്‍സൽ വി.ടി ( 8F ) എന്നിവർ വിജയികളായി
ആഗസ്റ്റ് -12 -ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു

ആഗസ്റ്റ് 12 മുതൽ 14 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന ഫ്രീ സോഫ്റ്റ് വെയർ - ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഫ്രീഡം ഫെസ്റ്റിന്റെ പ്രചാരണാർഥം സ്കൂളിൽ ഐ.ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, റോബോർട്ടിക് എക്സിബിഷൻ, ഫ്രീ സോഫ്റ്റ് വെയർ - സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ എന്നിവ സംഘടിപ്പിച്ചു' ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർ എം.മുഹമ്മദ് ഷാഫി മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, എം.സി ഇല്യാസ് മാസ്റ്റർ, പി.റസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി.


2024-JUNE -5പരസ്ഥിതി ദിന പോസ്റ്റർ പ്രകാശനം ചെയ്തു. ==
സ്കൂൾ ലിറ്റിൽ കൈറ്റ്സ് ടീം തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി പ്രകാശനം ചെയ്തു. കൈറ്റ് മാസ്റ്റർ കെ.ഷംസുദ്ദീൻ മാസ്റ്റർ നേതൃത്വം നൽകി.

ആനിമേഷൻ ക്ലാസ് നൽകി.( 12-06-2024- wednesday)

2023-26 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള ഓപ്പൺടൂൺ സ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ കെ.ഷംസുദ്ദീൻ മാസ്റ്റർ ക്ലാസെടുത്തു.
ഹിരോഷിമ ദിനാചരണം
Make Peace Not War -Slide Show


ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സി ൻെറ ആഭിമുഖ്യത്തിൽ Make Peace Not War - എന്ന പേരിൽ യുദ്ധവിരുദ്ധ സന്ദേശങ്ങളുടെ Slide Show അവതരിപ്പിച്ചു. 10 A ക്ലാസിലെ മൗസൂഫ അലി ഒ, ഫാത്തിമ നിദ കെ , 9 A ക്ലാസിലെ അൻഷിദ എൻ.കെ, അൻഷാദ് എം.പി എന്നിവർ ചേർന്നാണ് പ്രസൻേറഷൻ തയ്യാറാക്കിയതും അവതരിപ്പിച്ചതും. ഐ. ടി ലാബിൽ വെച്ച് നടന്ന ഉദ്ഘാടന പ്രദർശനത്തിൽ ഹെഡ് മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ആശംസകൾ നേർന്ന് സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ജലീൽ മാസ്റ്റർ , SITC നസീർ ബാബു മാസ്റ്റർ, എം. മുഹമ്മദ് ഷാഫി മാസ്റ്റർ, എം.പി അലവി മാസ്റ്റർ, കെ. ജമീല ടീച്ചർ, പി.ഫഹദ് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി. എല്ലാ ക്ലാസുകളിലും Slide Show അവതരണം നടന്നു.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു.

2023- 26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾതല ക്യാമ്പ് - 03 10-2024 ന് ഐ.ടി ലാബിൽ വച്ചു നടന്നു .ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുൻ കൈറ്റ് മാസ്റ്റർ എം. മുഹമ്മദ് ഷാഫി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
അനിമേഷൻ ,പ്രോഗ്രാമ്മിങ്ങ് എന്നീ രണ്ടു വിഭാഗങ്ങളിൽ നടന്ന പരിശീല നത്തിന് ജി.എച്ച് എസ്.എസ് തിരൂരങ്ങാടിയിലെ കൈറ്റ് മിസ്ട്രസ് ഷൈനി ടീച്ചർ റിസോഴ്സ് പേഴ്സണായിരുന്നു. സ്കൂളിലെ കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ, കൈറ്റ് മിസ്ട്രസ് കെ റസീന ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
അഫ്‌ലഹ് എം.പി യെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അനുമോദിച്ചു.

പരപ്പനങ്ങാടി ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഫ്‌ലഹ് എം.പി യെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അനുമോദിച്ചു. കൈറ്റ് അധ്യാപകരായ കെ. ഷംസുദ്ദീൻ മാസ്റ്റർ, പി റസീന ടീച്ചർ എന്നിവർ സംസാരിച്ചു
ഡിജിറ്റൽ മാഗസിൻ പ്രകാശനംചെയ്തു.

25-3-2025-ഓറിയൻ്റൽ എച്ച്.എസ് എസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ "പച്ചപ്പ് - മണ്ണിലും മനസ്സിലും" ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പ്രകാശനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ.കെ ഉസ്മാൻ മാസ്റ്റർ, ടി. മമ്മദ് മാസ്റ്റർ , എം.പി അലവി മാസ്റ്റർ , പി ഹബീബ് മാസ്റ്റർ , കൈറ്റ് മാസ്റ്റേഴ്സായ . റസീന ടീച്ചർ എന്നിവർ സംസാരിച്ചു



*Ubuntu 22.04 Installation Fest*

ഒ എച്ച് എസ് എസ് തിരൂരങ്ങാടി-
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കമ്പ്യൂട്ടറുകളിലും *Ubuntu 22.04 Installation* നടത്തി.
ഏപ്രിൽ 14, 15 തീയ്യതികളിൽ നടന്ന Installation ഫെസ്റ്റ് ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ, SITC - നസീർ ബാബു മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ, എം.പി അലവി മാസ്റ്റർ , എം മുഹമ്മദ് ഷാഫി മാസ്റ്റർ , പി ഹബീബ് മാസ്റ്റർ , എസ് ഖിളർ മാസ്റ്റർ, എം.കെ നിസാർ മാസ്റ്റർ , കൈറ്റ് മാസ്റ്റേഴ്സായ കെ. ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ എന്നിവർ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കൊപ്പം Installation പ്രവർത്തനങ്ങളുടെ ഭാഗമായി .


വായന ദിനത്തിൽ വീഡിയോ നിർമ്മിച്ച് ലിറ്റിൽ കൈറ്റ്സ് ടീം.


വായന ദിനത്തിൻ്റെ ഭാഗമായി ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് വിദ്യാർഥികളേയും അധ്യാപകരേയും ലൈബ്രറി പ്രവർത്തകരേയുംഉൾപ്പെടുത്തി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീഡിയോ നിർമ്മിച്ചു.മികച്ച വായനക്കാരനായ ഹനീഫ ചെറുമുക്ക് , തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെ പത്ത് അധ്യാപകരും പത്ത് വിദ്യാർഥികളും ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഷാമിർ മിർഷ , ദിൽനാസ് വി.പി , എന്നിവർ വീഡിയോ ഗ്രാഫിയും എഡിറ്റിംഗും നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ , കൈറ്റ് മിസ്ട്രസ് പി റസീന ടീച്ചർ , പി ഫഹദ് മാസ്റ്റർ എന്നിവർ വീഡിയോ നിർമ്മാണത്തിന് നേതൃത്വം നൽകി.
Video Link-https://youtu.be/Yd9TJCEAyfY?si=vE_V9j_I7bjkR6DS
VIDEO -https://youtu.be/-alIF0AOSzI?si=058hGvzBrJPKK5er
ഡിജിറ്റൽ മാഗസിൻ - പച്ചപ്പ്
ഡിജിറ്റൽ മാഗസിൽ 2025
സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടന്നു.
26 -7- 2025


2025 വർഷത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൻേറയും സ്കൂൾ പാർലമെൻ്ററി ക്ലബ്ബിൻേറയും സംയുക്താഭിമുഖ്യത്തിൽ 26-7-2025 ന് നടന്നു. മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിച്ചാണ് വോട്ടിംഗ് മെഷീൻ സജ്ജീകരിച്ചത് - പോളിംഗ് ഓഫീസർമാരായ കുട്ടികൾക്ക് OFFICIAL ബാഡ്ജുകളും അധ്യാപകർക്ക് OBSERVER ബാഡ്ജുകളും ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ Inkscape Software ഉപയോഗിച്ച് ഡിസൈൻ ചെയ്തിരുന്നു. രാവിലെ 10.30 ന് തുടങ്ങിയ ഇലക്ഷൻ ഉച്ചയ്ക്ക് 1.30 ന് അവസാനിച്ചു. രണ്ടു ബൂത്തുകളിലായിട്ടായിരുന്നു വോട്ടെടുപ്പ് .


തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, യതീംഖാന സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ , മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ , പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ പ്രിൻസിപ്പാൾ ഒ ഷൗക്ക ത്തലി മാസ്റ്റർ തുടങ്ങിയവർ ഇലക്ഷൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എത്തിയിരുന്നു. രണ്ടു മണിക്ക് നടന്ന കൗണ്ടിംഗ് വേളയിൽ സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് മുഖ്യാതിഥിയായി പങ്കെടുത്തു - തെരഞ്ഞെടുക്കപ്പെട്ട പത്തു പേർക്ക് എം.കെ ബാവ സാഹിബ് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. പതിനേഴ് സ്ഥാനാർഥികൾ മത്സരിച്ച സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ 10B ക്ലാസിലെ അൻഷിദ എൻ.പി , 9A ക്ലാസിലെ ത്വൽഹ മുഷ്ഫിഖ് , 10A ക്ലാസിലെ ആയിശ ദിയ പി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി - വിജയിച്ച സ്ഥാനാർഥികളെ സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ഹാരാർപ്പണം നടത്തി.
VIDEO LINK: https://youtu.be/0Rn4oPtE5DI?si=jb_8bO9OaJ88304_
ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.


ഹിരോഷിമ ദിനാചരണത്തിൻ്റെ ഭാഗമായി ലിറ്റിൽകൈറ്റ്സും സോഷ്യൽ സയൻസ് ക്ലബ്ബും ചേർന്ന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം നടത്തി .ഐ.ടി ലാബിൽ വെച്ച് നടന്ന മത്സരം ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എ.പി അലവി മാസ്റ്റർ , എസ് ഐ.ടി സി കെ നസീർ ബാബു മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ സോഷ്യൽ സയൻസ് അധ്യാപകരായ ടി. മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , ആമിന ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. വിദ്യാർഥികൾ Inkscape , Scribus , GIMP , LibreOffice writer തുടങ്ങിയ വിവിധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് പോസ്റ്ററുകൾ തയ്യാറാക്കിയത് - 10A ക്ലാസിലെ മുഹമ്മദ് ഖലീൽ ഒന്നാം സ്ഥാനം നേടി , 1OD ക്ലാസിലെ മുഹമ്മദ് സഹൽ , 10A ക്ലാസിലെ റീമ എം.വി എന്നിവർ രണ്ടാം സ്ഥാനവും 10D ക്ലാസിലെ മുഹമ്മദ് ഷാമിൽ , 10A ക്ലാസിലെ ആയിശ ദിയ പി എന്നിവർ മൂന്നാം സ്ഥാനവും നേടി
VIDEO LINK: https://youtube.com/shorts/h7Qt9KmrEZU?si=QrRoU3rQcjaFw1BN
തിരൂരങ്ങാടി SSMO ITE (Institute of Teacher Education ) യിലെ മുഴുവൻ ലാപ്ടോപുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ Ubuntu 22.04 version Install ചെയ്തു.


തിരൂരങ്ങാടി SSMO ITE (Institute of Teacher Education ) യിലെ മുഴുവൻ ലാപ്ടോപുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ Ubuntu 22.04 version Install ചെയ്തു. ITE പ്രിൻസിപ്പാൾ യു ഷാനവാസ് മാസ്റ്റർ Installation ഉദ്ഘാടനം ചെയ്തു. SITC കെ നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റ സീന ടീച്ചർ എന്നിവർ Installation വേണ്ട നിർദ്ദേശങ്ങൾ നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എ ഹബീബ് റഹ്മാൻ , സാമിർ മിർസ , അഫ്‌ലഹ് എം.പി, നിഹാൽ കെ , ഷഹബാസ് , അൻഷിദ എൻ.പി , ഫൈഹ കെ.കെ , നിദ ഫാത്തിമ , ഇസ ഫാത്തിമ തുടങ്ങിയവർ ഇൻസ്റ്റലേഷൻ പ്രോഗ്രാമിൽ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിനം ഭിന്നശേഷി കുട്ടികൾക്കൊപ്പം ആഘോഷം
സ്വാതന്ത്ര്യദിനത്തിൽ പരപ്പനങ്ങാടി സബ്ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത ഭിന്ന ശേഷി വിദ്യാർഥികൾക്കായി സ്കൂൾ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പതാക നിർമ്മാണത്തിൽ പ്രത്യേക പരിശീലനം നൽകി. തിരൂരങ്ങാടി നഗരസഭ കൗൺസിലർ സി.പി ഹബീബ ബഷീർ പരിശീലനം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രതിനിധി നിഷ പന്താവൂർ , പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ മാസ്റ്റർ , പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ, ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ ഷംസുദ്ധീൻ കാനാഞ്ചേരി , പി റസീന ടീച്ചർ, സ്പെഷ്യൽ എജ്യൂക്കേറ്റർ വനജ ടീച്ചർ എന്നിവർ സംസാരിച്ചു. പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു


ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ടീമിൻെറ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഡിജിറ്റൽ പൂക്കള നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു - പത്താം ക്ലാസിൽ നിന്നും 10A ,10 B , 10C ,10E എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒമ്പതാം ക്ലാസിൽ നിന്നും 9A, 9B എന്നീ ക്ലാസുകൾ വിജയികളായി .എട്ടാം ക്ലാസിൽ നിന്നും 8F, 8E, എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടിയപ്പോൾ 8A ക്ലാസ് മൂന്നാം സ്ഥാനവും നേടി - മത്സരങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ദീൻ മാസ്റ്ററും പി റസീന ടീച്ചറും നേതൃത്വം നൽകി.
VIDEO LINK:
https://youtube.com/shorts/HNnUMi0CMy4?si=awyZyycOm7eB4BBh
എൻ്റെ സ്കൂൾ എൻ്റെ അഭിമാനം - മികച്ച റീൽസിനുള്ള ആദരം ഏറ്റുവാങ്ങി


കൈറ്റ് വിക്ടേഴ്സ് ചാനലും ലിറ്റിൽകൈറ്റ്സും സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച എൻ്റെ സ്കൂൾ എൻ്റെ അഭിമാനം റീൽസ് നിർമ്മാണ മത്സരത്തിൽ മികച്ച റീൽസുകളിലൊന്നായി തെരഞ്ഞെടുത്ത ഒഎച്ച് എസ് എസ് ലിറ്റിൽ കൈറ്റ്സ് ടീമിനുള്ള ആദരം മലപ്പുറം എം. എസ് പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി . കൈറ്റ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ , ലിറ്റിൽ കൈറ്റ്സ് അംഗം അഫ്‌ലഹ് എം.പി എന്നിവർ സ്കൂൾ പ്രതിനിധികളായി പങ്കെടുത്തു.
തിരുരങ്ങാടി ഒ.യു.പി സ്കൂളിൽ Ubuntu 22.04 version Installation Fest നടത്തി


തിരുരങ്ങാടി ഓറിയൻ്റൽ എച്ച് എസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ തിരുരങ്ങാടി ഒ.യു.പി സ്കൂൾ ഐ ടി ലാബിലെ 23 കമ്പ്യൂട്ടറുകളിലും Ubuntu 22.04 version Install ചെയ്തു. ഒ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫ് മാസ്റ്റർ , ഒ എച്ച് എസ് എസ് SITC കെ നസീർ ബാബു മാസ്റ്റർ , ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ, പി റസീന ടീച്ചർ , കെ.ടി യൂസുഫ് മാസ്റ്റർ , ലബീദ് മാസ്റ്റർ തുടങിയവർ ചടങ്ങിൽ സംബന്ധിച്ചു . ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ എ ഹബീബ് റഹ്മാൻ, സാമിർ മിർഷ , നിഹാൽ കെ , ഷഹബാസ് , അഫ്‌ലഹ് എം.പി എന്നിവർ ഇൻസ്റ്റലേഷനിൽ പങ്കെടുത്തു
റീൽ ക്രിയേറ്റേഴ്സിനെ ആദരിച്ചു

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തലത്തിൽ എൻ്റെ സ്കൂൾ എൻ്റെ വിദ്യാലയം എന്ന ആശയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച റീൽസ് നിർമാണത്തിൽ മികച്ച റീലുകളിലൊന്നായി തെരഞ്ഞെടുത്ത ഒഎച്ച് എസ് എസി ൻ്റെ റീൽ നിർമ്മാണത്തിൽ പങ്കാളികളായ അഫ്‌ലഹ് എം.പി , അൻഷിദ എൻ.പി , ദിൽനാസ് വി.പി എന്നിവരെ സ്കൂളിൽ ഒരുക്കിയ പ്രത്യേക ചടങ്ങിൽ വെച്ച് സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് ആദരിച്ചു. പി.ടി എ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ് , പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറിമാരായ ടി സാലിം മാസ്റ്റർ , എം.പി അലവി മാസ്റ്റർ , ടി മമ്മദ് മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് മെൻ്റർ കെ ഷംസുദ്ധീൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിദ്യാർഥികൾക്ക് പ്രത്യേക ഉപഹാരങ്ങൾ സമർപ്പിച്ചു.


















