എ.എം.യു.പി.എസ് തളിക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എം.യു.പി.എസ് തളിക്കുളം | |
---|---|
വിലാസം | |
തളികുളം ഇടശ്ശേിരി പി.ഒ. , 680687 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 0487 2605063 |
ഇമെയിൽ | hmamupstklm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24571 (സമേതം) |
യുഡൈസ് കോഡ് | 32071500701 |
വിക്കിഡാറ്റ | Q64091428 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 121 |
ആകെ വിദ്യാർത്ഥികൾ | 243 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധാമണി എൻ ആർ |
പി.ടി.എ. പ്രസിഡണ്ട് | സുകന്യ |
എം.പി.ടി.എ. പ്രസിഡണ്ട് | വിഷ്ണുപ്രിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1928-ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. മുൻമാനേജർ ആയ ശ്രീ. രത്നസ്വാമി അവർഗ്ഗളുടെ അച്ഛനായിരുന്ന ശ്രീ കുഞ്ഞിക്കുട്ടൻ എന്ന ക്ലർക്ക് ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.ഇപ്പോഴത്തെ സ്കൂൾ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തായിരുന്നു ആദ്യം സ്കൂൾ കെട്ടിടം. മാനേജർ ഇപ്പോഴുള്ള സ്ഥലത്തേക് താമസം മാറ്റിയപ്പോള് സ്കൂളും ഇപ്പോഴുള്ള സ്ഥലത്തേക് മാറ്റി .ആദ്യം ആൺകുട്ടികൾ മാത്രമാണ്പഠിച്ചിരുന്നത് .രാത്രി പെട്രോമാക്സിന്റെ വെളിച്ചത്തിലായിരുന്നു പഠിച്ചിരുന്നത് .ശ്രീ ഇച്ചക്കാൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെട്മാസ്റ്റർ .ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയപ്പോൾ ശ്രീ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു ഹെഡ് മാസ്റ്റർ .ഐഡഡ് മുസ്ലിം ബോയ്സ് എൽ .പി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്.1956ൽ സ്കൂളിന്റെ രണ്ടാമത്തെ മാനേജരായിരുന്ന ശ്രീമതി വള്ളിയമ്മയുടെ കാലത്താണ് സ്കൂൾ ഏഴാം തരം വരെയായി ഉയർന്നത്ശ്രീ. ടി .വി .വിശ്വംഭരൻ മാസ്റ്റർ ആയിരുന്ന അന്നത്തെ ഹെഡ്മാസ്റ്റർ .അന്ൻ സ്കൂൾ ഓല മേഞ്ഞതയിരുന്നു 1975 ൽ ആണ് പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കിയത് .2003 ജൂണിൽ വടക്കുഭാഗത്തെ കെട്ടിടം കാറ്റിൽ തകർന്നതിന് ശേഷമാണ് പുതിയ ഇരുനില കോൺക്രീറ്റ് കെട്ടിടം ഉണ്ടാക്കിയത്
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള വിദ്യാലയം ,വാട്ടർ പ്യൂ രി ഫെയർ ഉപയോഗിച്ചുള്ള ശുദ്ധജല വിതരണം ,കുട്ടികളുടെ പാർക്ക് ,cwsn കുട്ടികൾക്കുവേണ്ടി ഉള്ള റാംബ്,ചവിട്ട്പടി ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ശ്രീ ഇച്ചാക്കൻ മാസ്റ്റർ ശ്രീ ഗോവിന്ദൻ മാസ്റ്റർ ശ്രീ ടി.വി.വിശ്വംഭരൻ മാസ്റ്റർ ശ്രീ പി.ആർ.സിദ്ധാർത്ഥൻ മാസ്റ്റർ ശ്രീ പി.കെ.ഉമർ മാസ്റ്റർ ശ്രീമതി എ.ആർ.രാധ ടീച്ചർ ശ്രീമതി പി.കെ.യശോദ ടീച്ചർ ശ്രീമതി സി.എ.ശാന്തകുമാരി ശ്രീ ടി.വി.വേണുഗോപാലൻ മാസ്റ്റർ ശ്രീമതി എം.എസ്.സരോജം ടീച്ചർ ശ്രീമതി ഒ.ചിത്രാദേവി ടീച്ചർ ശ്രീമതി എ.ആർ.അർച്ചന ടീച്ചർ ശ്രീമതി ശാന്ത .കെ.പി ടീച്ചർ