എൽ പി എസ് പള്ളിപ്പുറം
ചെരിച്ചുള്ള എഴുത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
ആമുഖം ==
എൽ പി എസ് പള്ളിപ്പുറം | |
---|---|
വിലാസം | |
പള്ളിപ്രം മാ റ മ്പ ള്ളി പി.ഒ. , 683107 , എറണാകുളം ജില്ല | |
സ്ഥാപിതം | 11955 |
വിവരങ്ങൾ | |
ഇമെയിൽ | pothiyillps.pallipram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27245 (സമേതം) |
യുഡൈസ് കോഡ് | 32081100101 |
വിക്കിഡാറ്റ | Q99509961 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | പെരുമ്പാവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 188 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജാത പി സി |
പി.ടി.എ. പ്രസിഡണ്ട് | ഫാറൂഖ് പി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | തസ്നിം ഷാനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുംമ്പാവൂർ ഉപജില്ലയിലെ മഞ്ഞപ്പെട്ടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
1954 ന് മുമ്പ് ഇവിടത്തെ കുട്ടികൾക്ക് അറിവ് സമ്പാദിക്കുന്നതിനായി 2 കിലോമീറ്റർ അകലെയുള്ള വാഴക്കുളം ഗവൺമെൻ്റ് യു.പി സ്കൂളും, മുടിക്കൽ ഗവൺമെൻ്റ് സ്കൂളും മാത്രമേ ഉണ്ടായിരുന്നുള്ളു. അക്കാലത്തെ വിദ്യാസമ്പന്നരായ ആളുകൾ ഈ ബുദ്ധിമുട്ട് മനസ്സിലാക്കുകയും നമ്മുടെ ഗ്രാമത്തിലും ഒരു വിദ്യാലയം വേണമെന്നത് മനസ്സിലാക്കി പ്രയത്നിക്കുകയും ചെയ്തതിൻ്റെ ഫലമായി അന്തരിച്ച ശ്രീ.തോലാലിൽ കൃഷ്ണൻ കർത്താവ് തൻ്റെ വീടിനോട് ചേർന്നുള്ള താത്കാലിക കെട്ടിടത്തിൽ കുറച്ച് കുട്ടികളെ സംഘടിപ്പിച്ച് ഒരു സ്കൂൾ ആരംഭിച്ചു.കുറെ കൂടി വിശാലമായ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളുമായി പ്രവർത്തനം വ്യാപിപ്പിക്കണമെന്ന് അന്നത്തെ അതിൻ്റെ സ്ഥാപകർ ആഗ്രഹിച്ചതിൻ്റെ ഫലമായി അശീക്കത്ത് മനയിലുള്ള ബ്രഹ്മശ്രീ.എ.എം വസുദേവൻ നമ്പൂതിരിപ്പാട് അദ്ദേഹത്തിന് കുടുംബസ്വത്തായി ലഭിച്ച ഈ സ്ഥലം സ്കൂളിനായി നൽകാൻ സമ്മതിച്ചു.യശ: ശരീരനായ അന്തരിച്ച ശ്രീ.മന്നത്ത് പത്മനാഭൻ സ്കൂൾ കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.അക്കാലത്തെ പ്രമാണിമാരും വിദ്യാസമ്പന്നരുമായി ശ്രീ.തോലായിൽ കൃഷ്ണൻ കർത്താവ്, ഹാജി പി.എം ഖാദർ പിള്ള പുതുശ്ശേരി, പെരുമ്പിള്ളിൽ
ശ്രീ ഗോവിന്ദപിള്ള സാർ, വടക്കേടത്ത് മാരാത്ത് ശ്രീകൃഷ്ണൻകുട്ടികർത്താവ്, എന്നിവരും ഈ നാട്ടിലെ മുഴുവൻ ആളുകളുടെ പ്രയത്നഫലവും കൂടി ആയപ്പോൾ സ്കൂൾ കെട്ടിടത്തിൻ്റെ പണി പൂർത്തിയായി.1955-ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങി.സ്കൂൾ മാനേജരായി ശ്രീ എ എം വാസുദേവൻ നമ്പൂതിരിപ്പാടിനെ നിയമിക്കുകയും ചെയ്തു. ഒന്നും, രണ്ടും ക്ലാസുകളിൽ നൂറ്റിയൻ പത്തഞ്ചോളം കുട്ടികളുണ്ടായിരുന്ന ഈ സ്ഥാപനത്തിൻ്റെ പ്രഥമാധ്യാപികയായി ശ്രീമതി കെ ശാരദാമ്മ ടീച്ചറും ശ്രീമതി ലക്ഷ്മി കുട്ടി ടീച്ചർ സഹ അധ്യാപികയായി സേവനം തുടർന്നു വന്നു. നല്ല രീതിയിൽ പ്രവർത്തനം ആരംഭിച്ച് വന്ന ഈ എൽ .പി സ്കൂളിൽ തന്നെ യു.പി വിഭാഗം തുടങ്ങുന്നതിന് മുന്നോടിയായി 1960-ൽ അഞ്ചാം ക്ലാസ് ആരംഭിച്ചെങ്കിലും സ്ഥലപരിമിതി മൂലം തുടർന്നുള്ള ക്ലാസുകൾ ആരംഭിക്കുവാൻ സാധിക്കാതെ വന്നതുകൊണ്ട് അഞ്ചാം ക്ലാസ് വെട്ടിക്കുറച്ച് എൽ.പി വിഭാഗമായി നിലനിർത്തി.ശ്രീ ഗോവിന്ദപിള്ള സാർ, വടക്കേടത്ത് മാരാത്ത് ശ്രീകൃഷ്ണൻകുട്ടികർത്താവ്, എന്നിവരും ഈ നാട്ടിലെ മുഴുവൻ ആളുകളുടെ പ്രയത്നഫലവും കൂടി ആയപ്പോൾ സ്കൂൾ കെട്ടിടത്തിൻ്റെ പണി പൂർത്തിയായി.1955-ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങി.സ്കൂൾ മാനേജരായി ശ്രീ എ എം വാസുദേവൻ നമ്പൂതിരിപ്പാടിനെ നിയമിക്കുകയും ചെയ്തു. ഒന്നും, രണ്ടും ക്ലാസുകളിൽ നൂറ്റിയൻ പത്തഞ്ചോളം കുട്ടികളുണ്ടായിരുന്ന ഈ സ്ഥാപനത്തിൻ്റെ പ്രഥമാധ്യാപികയായി ശ്രീമതി കെ ശാരദാമ്മ ടീച്ചറും ശ്രീമതി ലക്ഷ്മി കുട്ടി ടീച്ചർ സഹ അധ്യാപികയായി സേവനം തുടർന്നു വന്നു. നല്ല രീതിയിൽ പ്രവർത്തനം ആരംഭിച്ച് വന്ന ഈ എൽ .പി സ്കൂളിൽ തന്നെ യു.പി വിഭാഗം തുടങ്ങുന്നതിന് മുന്നോടിയായി 1960-ൽ അഞ്ചാം ക്ലാസ് ആരംഭിച്ചെങ്കിലും സ്ഥലപരിമിതി മൂലം തുടർന്നുള്ള ക്ലാസുകൾ ആരംഭിക്കുവാൻ സാധിക്കാതെ വന്നതുകൊണ്ട് അഞ്ചാം ക്ലാസ് വെട്ടിക്കുറച്ച് എൽ.പി വിഭാഗമായി നിലനിർത്തി.
മാനേജ്‌മെന്റ്
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ സിംഗിൾ മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (ഇത്തരം ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക
ഭൗതികസൗകര്യങ്ങൾ
- കംപ്യൂട്ടർ ലാബ്
- സ്കൂൾ ലൈബ്രററി
- പ്ലേഗ്രൗണ്ട്
- സ്മാർട്ട് ക്ലാസ് റൂം
- സ്കൂൾ ബസ്
- പാചകപുര
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ. ഇബ്രാഹിം ടി.എം
- ശ്രീമതി. ഇന്ദിരാമണി ബി
- ശ്രീമതി. സരസ്വതിയമ്മ പി
- ശ്രീമതി. മണി കെ.എം
- ശ്രീമതി. പാർവ്വതി സി.എം
- ശ്രീ. അബ്ദുൽകരീം കെ എസ്
നേട്ടങ്ങൾ
നേട്ടങ്ങൾ
- ശക്തമായ PTA ,MPTA ക്ലാസ് PTA.
- വാഹന സൗകര്യം.
- വിപുലമായ ഓണാഘോഷവും, ഓണസദ്യയും .
- സ്കൂൾ വിനോദയാത്ര.
- സ്കൂൾ വാർഷികാഘോഷവും കുട്ടികളുടെ കലാപരിപാടികളും.
- LS Sസ്കോളർഷിപ്പ് വിജയം
- 2014-15 അധ്യയന വർഷത്തിലെ പെരുമ്പാവൂർ സബ് ജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി .
- അറബി കലോത്സവത്തിൽ പെരുമ്പാവൂർ സബ് ജില്ലയിൽ നിന്ന് നിരവധി Agrade കൾ കരസ്ഥമാക്കി.
- പെരുമ്പാവൂർ സബ് ജില്ലാ പ്രവർത്തി പരിചയമേളയിൽ നെറ്റ് മേക്കിംഗ്, ബീഡ്സ് വർക്ക്, ക്ലേ മോഡൽ എന്നിവക്ക് ഒന്നാം സ്ഥാനവും നിരവധി Agrade ഉം കരസ്ഥമാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{Infobox AEOSchool