എൽ.പി.എസ്സ്.മാങ്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.പി.എസ്സ്.മാങ്കോട് | |
---|---|
വിലാസം | |
മാങ്കോട് മാങ്കോട് പി ഒ പി.ഒ. , 691559 , കൊല്ലം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഇമെയിൽ | Ipsmancode2012@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40215 (സമേതം) |
യുഡൈസ് കോഡ് | 32130200705 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിതറ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 132 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ ജെ എസ് |
പി.ടി.എ. പ്രസിഡണ്ട് | അരുണ്യ സജീവ് |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആമുഖം
ചിതറ പഞ്ചായത്തിലെ മാങ്കോട് വില്ലേജിൽ ഇരപ്പിൽ വാർഡിലാണ് ആണ് മാങ്കോട് എൽ.പി.എസ് സ്ഥിതിചെയ്യുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ വിദ്യാർഥികളാണ് സ്കൂളിൽ പ്രവേശനം നേടുന്നതിൽ അധികവും, ചിതറ പഞ്ചായത്തിലെ കനകമല ഇരപ്പിൽ തൂറ്റിക്കൾ മതിര, തെറ്റി മുക്ക് വാർഡിലെ കുട്ടികളാണ്. പ്രവേശനം തേടുന്നതിലധികവും, സ്കൂളിൽ പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.
വിദ്യാലയ ചരിത്രം
1976 ജൂൺ മാസത്തിലാണ് മാങ്കോട് എസ്.പി.എസ് സ്ഥാപിതമായത്. അഞ്ച് ഡിവിഷനോട് കൂടി സ്കൂൾ പ്രവർത്തനമാരംഭിക്കുമ്പോൾ ശ്രീ മാധവൻ ആയിരുന്നു. സ്കൂളിന്റെ പ്രധാനാധ്യാപകൻ, കനകമല, മാങ്കോട്, പന്തുവിള വാഴപ്പണ തൂറ്റിക്കൽ കാരിച്ചിറ പ്രദേശങ്ങളിലെ കുട്ടികൾക്ക് കിലോമീറ്ററുകൾ താണ്ടി ചിതറയിലോ മൂതയിലോ എത്തിയാൽ മാത്രമേ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റാൻ 1976നു മുമ്പ് സാധിച്ചിരുന്നുള്ളൂ. വാഹനസൗകര്യവും ജനവാസവും കുറഞ്ഞ പ്രദേശങ്ങളിലൂടെയുള്ള യാത്ര വിഷമം പിടിച്ചതായിരുന്നു. കൊച്ചു കുട്ടികളുടെ സുരക്ഷയോരത്ത് പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ മടി കാണിച്ചിരുന്നു. അതിനാൽ തന്നെ വിദ്യാഭ്യാസം കുട്ടികൾക്ക് ഒരു സ്വപ്നമായിരുന്നു. അവസരത്തിലാണ് തങ്ങളുടെ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ജനങ്ങളിൽ ഉടലെടുത്തത്. അതിനായി ജനങ്ങളുടെ ഒരു കൂട്ടായ്മ ഉണ്ടാവുകയും ഒരു പ്രാഥമിക വിദ്യാലയം തുടങ്ങുന്നതിനു വേണ്ടി പരിശ്രമിക്കാൻ ശ്രമിക്കുകയും ചെയ്തത്. ചിതറ പഞ്ചായത്ത് മെമ്പറായിരുന്ന ശ്രീ.പീതാംബരന്റേയും സ്കൂൾ മാനേജറായിരുന്ന ശ്രീ പ്രഭാകരൻ്റെയും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരായിരുന്ന ശ്രീജയദേവൻ, അബ്ദുൽ റഹ്മാൻ റാവുത്തർ സ്വയംവരൻ, ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിതരാവുകയും അവരുടെ സാമ്പത്തിക സഹായത്തോടെ ഒരു സർക്കാർ പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി മാങ്കോട് വില്ലേജിൽ ഭൂമി വാങ്ങുകയും ചെയ്തു. തുടർ പ്രവർത്തനമായി ഒരു നിവേദനം തയ്യാറാക്കി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സി.എച്ച്. മുഹമ്മദ് കോയക്ക് നൽകുകയും ചെയ്തു. ശ്രീ സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സാമ്പത്തിക പരിമിതിയുള്ളതിനാൽ സർക്കാർ വിദ്യാലയം തുടങ്ങാൻ നിർവ്വാഹമില്ലെന്ന് അറിയിപ്പ് നൽകുകയും ചെയ്തു. ഇത് കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി
1974 കാലഘട്ടത്തിൽ വിദ്യാഭ്യാസപരമായി പിന്നോട്ട് നിൽക്കുന്ന പ്രദേശങ്ങളിൽ സ്വകാര്യ മാനേജുമെന്റുകളുടെ ഉത്തരവാദിത്വത്തിൽ വിദ്യാലയം തുടങ്ങാമെന്ന് നിർദ്ദേശമുണ്ടാവുകയും ഇതിൽ പ്രകാരം വിദ്യാലത്തിന് വേണ്ടി അപേക്ഷകൾ സമർപ്പിക്കുകയും വിദ്യാഭ്യാസ ഡയറക്റ്ററുടെ പരിശോധനയിൽ മറ്റ് വിദ്യാലയങ്ങൾ തമ്മിലുള്ള ദൂരം പരിഗണിക്കുമ്പോൾ വിദ്യാർഥികൾക്ക് സൗകര്യപ്രദമായി എത്തിച്ചേരാൻ സാധിക്കുന്ന പ്രദേശമെന്ന നിലയ്ക്ക് മാങ്കോടിനെ പരിഗണിക്കുകയും ശ്രീ.പി പ്രഭാകരൻ ഭാര്യയായ ശ്രീമതി ബി.മംഗളത്തിന്റെ പേരിൽ സമർപ്പിച്ച അപേക്ഷ സ്വീകരിക്കുകയും ചെയ്തു. 1976 മാർച്ച് മാസത്തിൽ സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങുകയും ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പാരിപ്പള്ളി മടത്തറ സംസ്ഥാന പാത 64 ചിതറയിൽ നിന്നും രണ്ടര കിലോമീറ്റർ വലത്തേയ്ക്ക് സഞ്ചരിച്ചാൽ മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.കല്ലറ പാങ്ങോട് മാങ്കോട് വഴിയും വിദ്യാലയത്തിൽ എത്തിച്ചേരാം.