എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്/2020-23
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2020-2023 ബാച്ച് കോവിഡ് രോഗബാധ കാരണം ദീർഘകാലം സ്കൂൾ അവധിയായിരുന്നതിനാൽ വാട്ട്സ് അപ്പ് കൂട്ടായ്മയിലൂടെ യാണ്. ആരംഭിച്ചത്.സ്കൂൾ തുറന്നതിനു ശേഷം കൈറ്റിൽ നിന്നും ലഭിച്ച അഭിരുചി പരിക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.25 കുട്ടികൾ പരീക്ഷ എഴുതി. റിസൾട്ട് ഫയലുകൾ ലിറ്റിൽ കൈറ്റ്സ് സൈറ്റിൽ അപ് ലോഡ് ചെയ്തു. വിജയിച്ച 24 കുട്ടികൾക്ക് ലിറ്റിൽകൈറ്റ്സ് അംഗത്വം ലഭിച്ചു.
വാട്ട്സ് അപ്പ് കൂട്ടായ്മയിലൂടെ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.കൈറ്റ് വിക്ടേഴ്സ് ന്റെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ കുട്ടികൾ എല്ലാ പേരും കണ്ടു എന്ന് ഉറപ്പു വരുത്തി.കുട്ടികളുടെ ഹാജർ രേഖപ്പെടുത്തിയത് ഓരോ കുട്ടിയെയും അന്നേദിവസം ക്ലാസ്സ് കഴിഞ്ഞ് ഫോൺ വിളിച്ചാണ്.ലിറ്റിൽ കൈറ്റ്സിന്റെ സൈറ്റിലും അതാത് ദിവസം ഹാജർ ഓൺലൈനായി നൽകി.
44026-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44026 |
യൂണിറ്റ് നമ്പർ | LK/2018/44026 |
അംഗങ്ങളുടെ എണ്ണം | 24 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ലീഡർ | വൈഷ്ണവ്.എസ്.എസ് |
ഡെപ്യൂട്ടി ലീഡർ | നന്ദന.ജെ.നായർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീമതി.മ്യദുല.വി.ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രമ്യ.വി.ബി |
അവസാനം തിരുത്തിയത് | |
25-07-2023 | Schoolwikihelpdesk |
ഹെഡ്മിസ്ട്രസ് ശ്രീമതി. ബീന.എസ്.നായർ ക്ലാസ്സുകളുടെ ഉദ്ഘാനം നിർവഹിച്ചു
ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ യൂണിറ്റ് തല സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്കൂൾതല നിർവഹണസമിതി രൂപീകരിച്ചു.
സ്കൂൾതല നിർവഹണസമിതി
ചെയർമാൻ | ശ്രീ.A.സുകുമാരൻ നായർ(PTA പ്രസിഡന്റ്) |
കൺവീനർ | ശ്രീമതി.ബീന.എസ്.നായർ(ഹെസ് മിസ്ട്രസ്) |
വൈസ്ചെയർമാൻ-1 | ശ്രീമതി.P.സരോജം(പ്രസിഡന്റ് മാത്യസംഗമം) |
വൈസ്ചെയർമാൻ-2 | ശ്രീ.D.S.ഷിബു PTA(വൈസ്പ്രസിഡന്റെ് |
ജോ:കൺവീനർ-1 | ശ്രീമതി.സന്ധ്യാറാണി,Joint SITC |
ജോ:കൺവീനർ-2 | ശ്രീമതി.മ്യദുല.വി.ആർ,കൈറ്റ്മാസ്റ്റർ |
ജോ:കൺവീനർ-3 | ശ്രീമതി.രമ്യ.വി.എസ്,കൈറ്റ് മിസ്ട്രസ് |
സാങ്കേതിക ഉപദേഷ്ടാവ് | ശ്രീ.M.S.ഗോപകുമാരൻ നായർ.SITC |
കുട്ടികളുടെ പ്രതിനിധി-1 | വൈഷ്ണവ്(സ്കൂൾ ലീഡർ) |
കുട്ടികളുടെ പ്രതിനിധി-2 | സനു.A.S(കൈറ്റ് ലീഡർ) |
കുട്ടികളുടെ പ്രതിനിധി-3 | ആജർശ്(ഡെപ്യൂട്ടി ലീഡർ |
സ്കൂൾതല മൂല്യനിർണ്ണയ സമിതി
ലിറ്റിൽകൈറ്റ്സിന്റെ സ്കൂൾതല പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനും പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിനും മൂല്യനിർണ്ണയ സമിതി രൂപീകരിച്ചു.കുട്ടികളുടെ ലിറ്റിൽ കൈറ്റ്സ് വാട്ട്സ് അപ്പ് കൂട്ടായ്മകൾ രൂപീകരിച്ച് മോണിറ്ററിംഗ് നടത്തുകയും പഠനവിഭവങ്ങൾ അവർക്ക് വിതരണം നടത്തുകയും ചെയ്തു.രക്ഷിതാക്കളുമായി ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടു കൈറ്റ് ക്ലാസ്സുകാണുന്നുവെന്ന് ഉറപ്പ് വരുത്തി.ക്ലാസ്സു കാണാൻ കഴിയാത്ത കുട്ടികൾക്ക് യൂടൂബ് വീഡിയോ ലിംങ്കുകൾ വാട്ട്സ് അപ്പ് ഗ്രൂപ്പുകളിലൂടെ നൽകി.
ചെയർമാൻ | ശ്രീമതി.ബീന.എസ്.നായർ(ഹെസ് മിസ്ട്രസ്) |
സ്കൂൾ ഐ.ടീ.കോർഡിനേറ്റർ | ശ്രീ.M.S.ഗോപകുമാരൻനായർ.SITC |
ജോയിന്റ്-ഐ.ടീ.കോർഡിനേറ്റർ | ശ്രീമതി.സന്ധ്യാറാണി |
കൈറ്റ്മിസ്ട്രസ് | ശ്രീമതി.മ്യദുല.വി.ആർ |
കൈറ്റ്മിസ്ട്രസ് | ശ്രീമതി.രമ്യ,വി.ബി. |
PTAഎക്സിക്യൂട്ടിവ് ഏംഗം | ശ്രീ.സനൽകുമാർ |
സ്കൂൾ തല ഐ.റ്റീ.പരിശീലകർ
ഐ.ടി.ക്യാമ്പ്
ക്യാമ്പിന്റെ പ്രധാന ഉദ്ദേശങ്ങൾ
- ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തൽ
- ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങലെ കുറിച്ച് പൊതുവായ ധാരണ നൽകൽ.
- ലിറ്റിൽകൈറ്റ്സ് ക്യാമ്പുകളുടെയും പരിശീലനപ്രവർത്തനങ്ങളുടേയും പൊതുവായ ഘടന പരിചയപ്പെടുത്തുക.
- സബ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനാവശ്യമായ പ്രാഥമിക ശേഷികൾ ഉറപ്പുവരുത്തുക.
20/01/2022 ന് യൂണിറ്റ് തല ഐ.ടി.ക്യാമ്പ് ബഹുമാന്യയായ ഹെഡ്മിസ്ട്രസ് ശ്രീമതി.ബീന.എസ് നായർ ഉദ്ഘാടനം ചെയ്തു.24 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
ക്യാമ്പ് റിപ്പോർട്ട്
9.30 മുതൽ രജിസ്ട്രേഷൻ ആംഭിച്ചു.10 am മുതൽ 11 am വരെ ക്യാമ്പിന്റെ പൊതുസെഷനായിരുന്നു. ഓരോ സെഷനിലെയും പ്രവർത്തനങ്ങൾ താല്പര്യപൂർവ്വം ഏറ്റെടുക്കുന്നതിന് കുട്ടികളെ പ്രചോദിപ്പിക്കുന്നതിനായി പഠിതാക്കളെ ഗ്രൂപ്പുകളാക്കുന്നതിനും ലിറ്റിൽകൈറ്റ്സ് പദ്ധതിയെകുറിച്ച് ഏകദേശ ധാരണയുണ്ടാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. പരിശീലന മോഡ്യൂളിലെ To -Students/software എന്ന ഫോൾഡർ എല്ലാ കുട്ടികളുടെ കമ്പ്യൂട്ടറിലും കോപ്പി ചെയ്തു.
കുട്ടികൾക്ക് കളികളിലുള്ള താല്പര്യവും ആവേശവും മത്സരബുദ്ധിയും ക്യാമ്പിലെ പ്രവർത്തനങ്ങളിലും ഉണ്ടാകുന്ന തരത്തിൽ കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് സെഷനുകൾ ആരംഭിച്ചത്.കമ്പ്യൂട്ടർ ഫെയിസ് ഡിറ്റെക്ഷനിലേക്ക് ശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയും കോഴ്സ് ബ്രീഫിംഗ് ആക്ടിവിറ്റിയായും 'എന്റെ തൊപ്പി ' എന്ന സെഷൻ നൽകി.അടിസ്ഥാന ആനിമേഷൻ സങ്കേതങ്ങളുടെ പ്രയോഗവും അവയുടെ കൂടുതൽ ടൂളുകളുടെ പ്രയോഗവും ആനിമേഷൻ സങ്കേതങ്ങളും പരിചയപ്പെടുത്തി. പട്ടം പറത്തുന്ന ആനിമേഷൻ വീഡിയോ എല്ലാ പേരും നിർമ്മിച്ചു സേവ് ചെയ്തു.