സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗ്രാമഭംഗി തുളുമ്പുന്ന ,പച്ചപ്പട്ട് തിലകം ചാർത്തിയ തരുലതാദികളെ മന്ദമാരുതൻ തഴുകിയെത്തുന്ന, മൃദുസ്പർശം പരിമളം വീശുന്ന ഗ്രാമഹൃദയത്തിന്റെ നൈർമല്യം നെഞ്ചിലേറ്റി നാടിന് മുഴുവൻ പൊൻ വെളിച്ചമായി പ്രശോഭിക്കുന്ന ശാന്തസുന്ദര വിദ്യാലയം ..... മീൻമുട്ടി മാർ മാത്യൂസ് യു.പി.സ്കൂൾ .

എം.എം.യു.പി സ്കൂൾ മീൻമുട്ടി
വിലാസം
മീൻമുട്ടി

കലയന്താനി പി.ഒ.
,
ഇടുക്കി ജില്ല 685588
,
ഇടുക്കി ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04862 277904
ഇമെയിൽhmmeenmutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്29327 (സമേതം)
യുഡൈസ് കോഡ്32090700204
വിക്കിഡാറ്റQ64615252
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഇടവെട്ടി പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ123
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ടെസ്സി ജോൺ
പി.ടി.എ. പ്രസിഡണ്ട്മാർട്ടിൻ റ്റി.എം.
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ജയ്സൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




നാലു പതിറ്റാണ്ടായി നാടിന്റെ നെഞ്ചിൽ നിലയ്ക്കാത്ത നിതാന്ത സ്പന്ദനമായ് നിറഞ്ഞു നിൽക്കുന്ന നറുവസന്തം .....

നന്മയൂറുന്ന ഗ്രാമശീലുകൾ കളിയാടുന്ന നാട്ടിൻപുറത്തിന്റെ സ്വന്തം കലാലയം. സ്വപ്നങ്ങൾക്ക് ചിറക് മുളച്ച് അതിരില്ലാത്ത വിഹായസ്സിലേക്ക് പറക്കമുറ്റാൻ കുരുന്നുകളെ വാർത്തെടുക്കുന്ന പുണ്യസങ്കേതം ....


ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇടവെട്ടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മീൻമുട്ടി മാർ മാത്യുസ് യുപി സ്കൂൾ കോതമംഗലം കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. പ്രഥമാധ്യാപിക ഉൾപ്പെടെ 8 അധ്യാപകരും 1 അനധ്യാപകനും 61 ആൺകുട്ടികളും 62 പെൺകുട്ടികളും അടക്കം 123 കുട്ടികളും ഇവിടെ അധ്യയനം നടത്തുന്നു.

1983ൽ പ്രവർത്തനം ആരംഭിച്ച മീൻമുട്ടി യുപി സ്കൂളിൽ 3 ക്ലാസ്സുകളിലായി 6 ഡിവിഷനുകൾ നിലനിൽക്കുന്നു. പഠന രംഗത്തും പാഠ്യേതര രംഗത്തും മികവ് പുലർത്തുന്ന ഈ സ്കൂളിന് മാനേജ്മെന്റ്, പി.ടി.എ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ ഇവരുടെ അകമഴിഞ്ഞ സഹകരണമുണ്ട്.

ഭൗതികസൗകര്യങ്ങൾ

അപ്പർ പ്രൈമറി തലത്തിലുള്ള ഈ വിദ്യാലയത്തിലൂടെ ഭാവിതലമുറയെ വാർത്തെടുക്കാനായി നമ്മുടെ ഈ വിദ്യാലയത്തിലും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്.

ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി മികച്ച നിലവാരമുള്ള 6 ക്ലാസ്മുറികളുണ്ട്. മികച്ച രീതിയിലുള്ള ഒരു ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ്റൂമായി പയോഗിക്കുന്ന ഒരു ക്ലാസ്മുറിയുണ്ട്. ആധുനികസൗകര്യങ്ങളുള്ള ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഇവയിലെല്ലാം പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. നിരവധി ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യുന്നതിനും ശാസ്ത്രാഭിരുചി കണ്ടെത്തുന്നതിനും ഉതകുന്ന നൂതന ശാസ്ത്രലാബ് നമുക്കുണ്ട്. അനവധി ശാസ്ത്രഉപകരണങ്ങൾ ഈ ലാബിലുണ്ട്. ലളിതസുന്ദരമായി ഗണിതശാസ്ത്ര തത്വങ്ങൾ പഠിക്കുന്നതിനുള്ള ഗണിതലാബും സുസജ്ജമാണ്. വായിച്ചു വളരാൻ വിദ്യാർത്ഥികൾക്കായി ,വിവിധ ഭാഷകളിലുള്ള മികച്ച നിലവാരം പുലർത്തുന്ന നിരവധി ഗ്രന്ഥകാരൻമാരുടെ നൂറുകണക്കിന് പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി ഉണ്ട്. ബാലസാഹിത്യം, ശാസ്ത്രം, ഗണിതം, ആനുകാലികങ്ങൾ, നോവലുകൾ, കഥകൾ, യാത്രാവിവരണങ്ങൾ, ചെറുകഥകൾ, ഭാഷാഗ്രന്ഥങ്ങൾ, സാഹിത്യം, കല, ചരിത്രം, വൈജ്ഞാനികേമേഖലകൾ എന്നിവയിൽ നിന്നെല്ലാം അനവധി ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്നു. ഇവയോടൊപ്പം സിജിറ്റൽ (DVD, CD) ശേഖരവും പ്രയോജനപ്പെടുത്തുന്നു.

പഠിതാക്കളുടെ ശാരീരിക മാനസികോല്ലാസത്തിനായി വിദ്യാലയ പരിസരത്ത് കളിസ്ഥലം, വിശ്രമസ്ഥലം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ, ഫുട്ബോൾ എന്നീ കായികയിനങ്ങളിൽ പരിശീലനം നൽകുന്നതിനായി സൗകര്യങ്ങൾ ഉണ്ട് . പ്രാദേശിക മത്സരങ്ങൾക്കും ഈ വിദ്യാലയം അതിഥ്യമരുളുന്നുണ്ട്.

വിദ്യാർത്ഥികൾക്ക് ശാരീരിക മാനസികോല്ലാസത്തിനായി വിവിധതരം കളിയുപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ക്യാരംസ്, ചെസ്സ് , ഷട്ടിൽബാഡ്മിന്റൺ , വോളിബോൾ, ഫുട്ബോൾ, സ്കിപ്പിംഗ് റോപ്പ്, സ്നേക്ക് ആൻഡ് ലാഢർ തുടങ്ങിയവ സമയോചിതമായി പ്രയോജനപ്പെടുത്തുന്നു. കൃത്യമായ ഇടവേളകളിൽ ഇതിനായി സമയം ക്രമീകരിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ പഠിക്കാനും ഇരിക്കാനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വായുവും വെളിച്ചവും സുലഭമായ ക്ലാസ് മുറികളിൽ ഇവയോടൊപ്പം ഫാനും ലൈറ്റുകളും കൂടി സജ്ജമാക്കിയിരിക്കുന്നു. ഒഴിവുസമയങ്ങൾ ചിലവഴിക്കാൻ നക്ഷത്രവനത്തിലും സ്കൂൾ ഗ്രൗണ്ടിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലാസുകളിലും വൈറ്റ്ബോർഡ് സൗകര്യം ഉണ്ട് . ചോക്ക്പൊടിരഹിത പഠനം സംലഭ്യമാക്കുന്നു.

           വിദ്യാലയത്തിലെ എല്ലാ ഭാഗത്തു നിന്നും സുഖകരമായ ശ്രവണം സാധ്യമാക്കുന്ന ശബ്ദസംവിധാനം  ക്രമീകരിച്ചിട്ടുണ്ട്.          അധ്യയനവർഷം മുഴുവൻ ശുദ്ധജലലഭ്യത ഉറപ്പുവരുത്തുന്ന ജലസ്രോതസ്സുകൾ നമുക്കുണ്ട്.         ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രത്യേകം പ്രത്യേകം സൗകര്യാർത്ഥം നിർമിച്ച ടൈൽപാകി മനോഹരമാക്കിയ വൃത്തിയുള്ള മികച്ച ശുചിമുറികളും നമുക്കുണ്ട്.ശുചിമുറികളിലേക്ക് മഴ നനയാതെ വിദ്യാർത്ഥികൾക്ക് പ്രവേശിക്കാൻ സാധിക്കും.

നൂറുകണക്കിന് ഔഷധസസ്യങ്ങളും പൂച്ചെടികളും ഫലവർഗ്ഗങ്ങളും ഉൾക്കൊള്ളുന്നതാണ് നമ്മുടെ സ്വന്തം "നക്ഷത്രവനവും ", ജൈവ വൈവിധ്യഉദ്യാനവും, പുന്തോട്ടവും . ജൈവപച്ചക്കറിക്കൃഷിയും മത്സ്യക്കുളത്തിൽ വിവിധതരം മത്സ്യങ്ങളും , ചിത്രശലഭങ്ങൾ പാറിപ്പറക്കുന്ന പൂങ്കാവനവും നമുക്ക് സ്വന്തം . വിദ്യാർത്ഥികളുടെ ജന്മദിനത്തിൽ സ്വന്തം പേരെഴുതിയ ചെ ടിച്ചട്ടികളിലെ പൂച്ചെടി പരിപാലിച്ച് പുതിയൊരു മാതൃക നൽകുന്നു. ഗ്രോബാഗുകളിലും പരിസരങ്ങളിലുമായി പലതരം പച്ചക്കറികളും വളർത്തുകയും അവ നമ്മുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ജൈവ അജൈവമാലിന്യങ്ങൾ പ്രത്യേകം പ്രത്യേകം വേർതിരിച്ച് സംസ്കരിക്കുന്നു.

പ്രോഗ്രാമുകൾക്കായി ഓപ്പൺ സ്റ്റേജ്, ഇൻഡോർസൗകര്യം എന്നിവ പ്രയോജനപ്പെടുത്തുന്നു. ഭക്ഷണം പാകംചെയ്യാനായി ശുചിത്വമുള്ള പാചകശാലയും , സംഭരണമുറിയും ക്രമീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വൈജ്ഞാനിക മേഖലകളിലെ പുരോഗതിക്കൊപ്പം പഠിതാക്കളുടെ ശാരീരികവും മാനസികവും ധൈഷണികവും സർഗ്ഗാത്മകവുമായ സമഗ്രപുരോഗതിക്കുതകുന്ന നിരവധി പ്രവർത്തനങ്ങൾ വളരെ സൂക്ഷ്മമായും കൃത്യമായും ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു. ഓരോ വിദ്യാർത്ഥിയുടെയും വ്യക്തിത്വവികാസത്തിന് തനതായ ശ്രദ്ധ കൊടുക്കുന്നു.


ജന്മസിദ്ധമായ വാസനകളെ പോഷിപ്പിച്ച് ജീവിതവിജയം നേടുവാനും , ആത്മശക്തി തിരിച്ചറിഞ്ഞ് പുഷ്ടിപ്പെടുത്തുവാനും , മികച്ച വ്യക്തിത്വത്തിനുടമയായിത്തീരുവാനും കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നു. കലാകായിക മത്സരങ്ങളിലൂടെ സർഗ്ഗശേഷിയുടെ ആവിഷ്കരണത്തിന് വേദിയൊരുക്കുന്നു.

വിവിധ ക്ലബുകൾ, പ്രോഗ്രാമുകൾ , സെമിനാറുകൾ, ദിനാചരണങ്ങൾ, അസംബ്ലികൾ, പഠനയാത്രകൾ, കലാകായിക മത്സരങ്ങൾ , വാർഷികാഘോഷങ്ങൾ, ബോധവത്കരണക്ലാസുകൾ തുടങ്ങിയവയെല്ലാം ആത്യന്തികമായ ഈ ലക്ഷ്യത്തിലേക്ക് നമ്മുടെ കുരുന്നു മനസ്സുകളെ കൈപിടിച്ചുനടത്തുന്നു.



ദിനാചരണങ്ങൾ - അക്കാദമിക വർഷത്തിലെ പ്രധാനദിവസങ്ങളുടെ സവിശേഷതകളും , വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ഉൾപ്പെടുത്തി ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നു . മതസരങ്ങളിൽ മുന്നിലെത്തുന്നവർക്ക് പ്രോത്സാഹനസമ്മാനങ്ങൾ നൽകുന്നു.


അസംബ്ലി - ദിനംതോറും നടത്തുന്ന അസംബ്ലിയിലൂടെ എല്ലാ വിദ്യാർത്ഥികളും ഇത് നയിക്കാൻ പ്രാപ്തി നേടുന്നു. മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, അറബി എന്നീ ഭാഷകളിലാണ് ഓരോ ദിവസവും അസംബ്ലി നടത്തുന്നത്. ഇത് ഭാഷാശേഷി വർധിക്കുന്നതിനും , പുതുമ നിലനിർത്തുന്നതിനും സഹായിക്കുന്നു.


ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ - സമകാലീന സാഹചര്യത്തിൽ വിദ്യാർത്ഥികൾ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികൾ, അതിജീവനത്തിനായുള്ള മാർഗ്ഗങ്ങൾ, വ്യക്തിത്വവികാസം നേടൽ തുടങ്ങി ഓരോരുത്തർക്കും വ്യക്തിപരമായി ശ്രദ്ധ കൊടുക്കുന്ന രീതിയിലുള്ള വിവിധ പരിപാടികൾ തുടരെത്തുടരെ സംഘടിപ്പിക്കുന്നു.


കൗൺസലിംഗ് - ശാരീരിക മാനസിക സംഘർഷങ്ങൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് പ്രശ്നങ്ങളെ അതിജീവിക്കാനും , ആത്മവിശ്വാസത്തോടെ മുന്നേറാനും സഹായിക്കുന്ന കൗൺസലിംഗ് നിർദ്ദേശങ്ങൾ ആവശ്യമുള്ളപ്പോൾ നൽകുന്നു.


മീഡിയ - കാലഘട്ടത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് മാധ്യമങ്ങളും സോഷ്യൽ മീഡിയയും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി പഠനം ആസ്വാദ്യമാക്കുകയും, അതോടൊപ്പം മൂല്യങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നു.


സ്പെക്ട്ര - കുരുന്നുമനസുകളിലെ ശാസ്താഭിമുഖ്യം ഇതൾവിരിയുന്ന സുവർണ്ണനിമിഷങ്ങൾ. സ്വന്തം ആശയങ്ങൾ മറ്റുള്ളവർക്ക് മുമ്പിൽ പ്രവർത്തനക്ഷമമാക്കി ആത്മവിശ്വാസത്തോടെ നിൽക്കുന്ന സയൻസ് എക്സിബിഷൻ .


പ്രകൃതിപരിപാലനം - മണ്ണ് മറന്നൊരു വികസനം നമുക്ക് വേണ്ട. പ്രകൃതി നമ്മുടെ അമ്മയാണ് , അമ്മയില്ലെങ്കിൽ മക്കളില്ല ..... വരുംതലമുറയ്ക്കായ് കരുതാൻ.... കുഞ്ഞുങ്ങളിലെ കുഞ്ഞു കർഷകനെയും പ്രകൃതിസ്നേഹിയെയും ഉണർത്തുവാനായി സ്കൂൾ പച്ചക്കറിത്തോട്ടം (വിഷരഹിത / ജൈവ പച്ചക്കറിയ്ക്കായ് ) , മത്സ്യക്കൃഷി, ഔഷധസസ്യത്തോട്ടം, പൂന്തോട്ടം, "നക്ഷത്രവനം" എന്നിവ തനിമയോടെ പരിപാലിക്കുന്നു.

ഇവിടുത്തെ കുരുന്നുകൾ വീടുകളിൽ കൃഷിചെയ്തുണ്ടാക്കുന്ന ജൈവ പച്ചക്കറിക്കകളും മറ്റു വിഭവങ്ങളും "പച്ചക്കുടുക്ക " എന്ന പേരിൽ ശേഖരിച്ച് വിറ്റഴിച്ച് അവർക്ക്തന്നെ ചെറിയ വരുമാനം ലഭ്യമാക്കുന്നു.

പഠനയാത്രകൾ - വിദ്യാലയത്തിനു പുറത്തുള്ള പഠനവിഭവങ്ങളെയും സാഹചര്യങ്ങളെയും നേരിൽക്കണ്ട് ഗ്രഹിക്കാനായി വർഷംതോറും പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്. 2019 ൽ സംസ്ഥാന വനം വന്യജീവിവകുപ്പ് ആതിഥ്യമരുളിയ പഠനയാത്ര (തൊമ്മൻകുത്തിലേക്ക് ) വിദ്യാർത്ഥികൾക്ക് അവിസ്മരണീയ അനുഭവമായിരുന്നു.

കലാകായികമത്സരങ്ങൾ - എല്ലാ വർഷവും കുട്ടികൾക്കായി കലാകായികമത്സരങ്ങൾ കൃത്യമായി നടത്താറുണ്ട്. എല്ലാവർക്കും പങ്കെടുക്കാനവസരം ഉറപ്പാക്കുന്ന രീതിയിൽ മത്സരയിനങ്ങൾ ക്രമീകരിക്കാറുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകം പരിഗണന നൽകിവരുന്നു.

വാർഷികാഘോഷം - ഒരു അക്കാദമിക വർഷത്തിലെ എല്ലാ പ്രവർത്തനങ്ങളുടെയും ആകെ വിലയിരുത്തലിന്റെയും , ആഘോഷത്തിന്റെയും , മികവിന്റെ അംഗീകാരത്തിന്റെയും ധന്യനിമിഷങ്ങളാണിത്. ഈയവസരങ്ങൾ സാഘോഷം സമുചിതമായി കൊണ്ടാടുന്നു.

മുൻ സാരഥികൾ

അന്ധകാരത്തിൽനിന്ന് പ്രകാശത്തിലേക്ക് ഒരു നാടിനെ നയിക്കാൻ മാർഗ്ഗദീപമായ മീൻമുട്ടി മാർ മാത്യൂസ് യു.പി. സ്കൂളിന് അടിസ്ഥാനമിട്ടതുമുതൽ നാളിതുവരെ ഈ വിദ്യാപീഠത്തെ നയിച്ച കാവൽഗോപുരങ്ങൾ .....

     1. ശ്രീമതി മറിയാമ്മ ടി.പി.
1983 ജൂൺ മുതൽ 1989 മാർച്ച് വരെ
     2. ശ്രീമതി കെ.കെ. റോസക്കുട്ടി
1989 മെയ് മുതൽ 1994 മാർച്ച് വരെ
     3. ശ്രീമതി റ്റി.എം.ഏലിക്കുട്ടി
    1994 മുതൽ 1998 വരെ
     4.ശ്രീമതി മേരി എൻ.പീറ്റർ
1999 മുതൽ 2005 ജൂൺ വരെ
     5. ശ്രീമതി സോഫിയാമ്മ ജോസ്
2005 ജൂലൈ മുതൽ 2007 ജൂൺ വരെ
     6.  സി. ആനി ജോസ്
2007 ജൂലൈ മുതൽ 2011മാർച്ച് വരെ
     7.ശ്രീമതി സോഫിയാമ്മ ജോസ്
2011 ഏപ്രിൽ മുതൽ 2013 ഏപ്രിൽ വരെ
     8. ശ്രീ. മത്തായിച്ചൻ മാത്യു
2013 മെയ് മുതൽ 2016 മെയ് വരെ
     9. സി. ഡാൻസി പി.ജെ
2016 ജൂൺ മുതൽ 2017 ഏപ്രിൽ വരെ
     10. ശ്രീമതി എൽസമ്മ വി.ജോർജ്
2017 മെയ് മുതൽ 2020 മെയ് വരെ
     11.സി. ടെസ്സി ജോൺ
              2020 ജൂൺ മുതൽ സേവനമനുഷ്ഠിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

      ഈ കലാലയത്തിലൂടെ കടന്നുപോയി കലാകായിക രംഗത്ത് സ്വന്തം വ്യക്തിമുദ്രപതിപ്പിച്ച് നാടിനും രാഷ്ട്രത്തിനും അഭിമാനമായി മിന്നും താരങ്ങളായി നഭോമണ്ഡലത്തിൽ ഇടംനേടിയ വ്യക്തിത്വങ്ങൾ ....
    അമലാ ജോസഫ് - ഏഷ്യൻ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
    രഞ്ജിനി ജോസ് പാണംപീടികയിൽ - ഏഷ്യൻ ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
     നീത ജോർജ് തുറയ്ക്കൽ - ജൂനിയർ ബാസ്കറ്റ്ബോളിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
      സോജാ മാത്യു ഞാറക്കുളം - ദേശീയതലത്തിൽ കേരളത്തിനായ് മത്സരരംഗത്തിറങ്ങി.
      നിരവധി പ്രതിഭകളെ നാടിന് സമ്മാനിച്ചതും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളായ പ്രതിഭാധനരായ പരിശീലകരാണ്. ഇവരുടെ ആത്മസമരപ്പണത്തിന്റെ , കൃത്യതയാർന്ന പരിശീലനമികവിന്റെ ഫലമാണ് മേൽപ്രസ്താവിച്ച പ്രതിഭകളെല്ലാം . ഒരു കുടുംബത്തിലെ (പുത്തൻപുരയിൽ ) ജ്യേഷ്ഠാനുജൻമാരാണ് ഈ പരിശീലകർ.
 1. ജെയ്സൺ ജോസഫ് പുത്തൻ പുരയിൽ
 2. സാബു ജോസഫ് പുത്തൻപുരയിൽ

നേട്ടങ്ങൾ .അവാർഡുകൾ.

          വനമിത്ര
    സംസ്ഥാന സർക്കാരിന്റെ 2019 ലെ മികച്ചെ ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള വനമിത്ര പുരസ്കാരത്തിനായി ഇടുക്കി ജില്ലയിൽ നിന്ന് നമ്മുടെ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു.
             വിദ്യാലയത്തിന് അഭിമാനനേട്ടത്തിന്റെ സുവർണ്ണ നിമിഷങ്ങളായിരുന്നു അത്.

വഴികാട്ടി

തൊടുപുഴയിൽ നിന്നും പൂമാല ബസ് റൂട്ടിൽ 7കി.മി. യാത്രാദൂരം ഉണ്ട് .


കരിമണ്ണൂരിൽ നിന്നും മീൻമുട്ടിയിലേക്ക് 5 km ദൂരമുണ്ട്. മീൻമുട്ടി ജംഗ്ഷനിൽ നിന്നും കരിമണ്ണൂർ റൂട്ടിൽ ഏകദേശം 300 മീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്നു. അക്ഷാംശവും രേഖാംശവുംhttps://www.openstreetmap.org/#map=18/9.89096/76.76075 9.89096 , 76.76078