ആവില സി എൽ പി എസ് ശൃംഗപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടൂങ്ങല്ലൂർ ഉപജില്ലയിലെ ശ്യംഗപുരം എന്ന സ്ഥലത്ത് അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
ആവില സി എൽ പി എസ് ശൃംഗപുരം | |
---|---|
വിലാസം | |
ശ്യംഗപുരം, കൊടുങ്ങല്ലൂർ ശ്യംഗപുരം, കൊടുങ്ങല്ലൂർ , കൊടുങ്ങല്ലൂർ പി.ഒ. , 680664 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1993 |
വിവരങ്ങൾ | |
ഫോൺ | 0480 2801210 |
ഇമെയിൽ | avilaclps2@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23438 (സമേതം) |
യുഡൈസ് കോഡ് | 32070601401 |
വിക്കിഡാറ്റ | Q64090565 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |
വാർഡ് | 41 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. റാണി . ടി . എൽ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിശ്വാസ ദീപം ഭാരതമണ്ണിൽ തെളിയിച്ച വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പർശനമേറ്റ കൊടുങ്ങല്ലൂരിൽ ഉദയാ പ്രൊവിൻസിൻെറ ഒരു ശാഖയായി കിളിർത്ത ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ നാമധേയം സ്വീകരിച്ച ആവിലസ്കൂളിൻെറ ചരിത്രപശ്ചാത്തലം 1993 ൽ സ്ഥാപിതമായ ഈ വിദ്യാലയം സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികളുടെ മൂല്യബോധവും ധാർമ്മികതയും ഇംഗ്ലീഷ് പരിജ്ഞാനവും പകരുക എന്ന ഉദ്ദേശത്തോടെ ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായി. കലാകായികരംഗങ്ങളിലും സാംസ്കാരിക മേഖലകളിലും യശസ്സുയർത്തിനിൽക്കുന്നവരാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾ. ഈ പ്രദേശത്ത് പ്രസിദ്ധിയാർജ്ജിച്ച ഒരു സ്ഥാപനമായി ഈ വിദ്യാലയം ഇന്നും ജൈത്രയാത്ര തുടരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഏകദേശം ഒരു ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വൈദ്യുതീകരിച്ച സ്മാർട്ട് ക്ലാസ് മുറികളും , കമ്പ്യൂട്ടർ മുറിയും ,സ്റ്റാഫ് മുറികളുo ഉള്ള രണ്ടു നില കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികളുടെ വിനോദത്തിനു വേണ്ടി തയ്യാറാക്കിയ മനോഹരമായ പാർക്കും , കളിസ്ഥലവും , ലൈബ്രറി, യോഗ മുറി എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ ക്ലാസ്
- കാരാട്ടേ ക്ലാസ്
- ഡാൻസ് ക്ലാസ്
- സ്കൂൾ മാഗസിൻ
- സ്പോക്കൺ ഇംഗ്ലീഷ് ക്ലബ്
- ചിത്രരചന
- പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
- കലാകായിക പ്രവർത്തനങ്ങൾ
എന്നിവയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു
മുൻ സാരഥികൾ
- റവ. സി. സുശീല
- റവ. സി. ആൻ ജയിംസ്
- റവ. സി. ജീസ്മ
- റവ. സി. ആൻ മരിയ
- റവ. സി. ലിസി