അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നാലു ഏക്കർ ഭൂമിയിൽ നാഷണൽ ഹൈവേയ്ക് അരികിലായി കഴക്കൂട്ടത്തിനും കണിയാപുരത്തിനും ഇടയിലായി 45 മുറികളുള്ള മൂന്ന് നില കെട്ടിടത്തിലാണു സ്കൂൾ പ്രവർത്തിക്കുന്നത്.
അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം | |
---|---|
വിലാസം | |
തിരുവനന്തപുരം അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം , കഴക്കൂട്ടം. പി.ഒ പി.ഒ. , 695582 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 07 - 06 - 1984 |
വിവരങ്ങൾ | |
ഫോൺ | 04712418428,448 |
ഇമെയിൽ | aluthumanemhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43009 (സമേതം) |
വിക്കിഡാറ്റ | Q64037099 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 418 |
പെൺകുട്ടികൾ | 275 |
ആകെ വിദ്യാർത്ഥികൾ | 693 |
അദ്ധ്യാപകർ | 41 |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അബ്ദുൽ റസാക്ക് മെമ്മോറിയൽ ചാരിറ്റബിൽ ട്രസ്റ്റിന്റെ കീഴിൽ ഡോ. അബ്ദുൽ ജബ്ബാർ 1983 ൽ ആണു സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണമാരംഭിച്ചത്. 1984 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ടി.എം.ജേക്കബ് , ജസ്റ്റിസ് എസ്.കെ.ഖാദരിന്റെ സാന്നിദ്യത്തിൽ സ്കൂളിന്റെ പ്രവർത്തനം ഉത്ഖാടനം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
നാലു ഏക്കർ ഭൂമിയിൽ നാഷണൽ ഹൈവേയ്ക് അരികിലായി കഴക്കൂട്ടത്തിനും കണിയാപുരത്തിനും ഇടയിലായി 45 മുറികളുള്ള മൂന്ന് നില കെട്ടിടത്തിലാണു സ്കൂൾ പ്രവർത്തിക്കുന്നത്. അതിവിശാലമായ ലൈബ്രറി, സയൻസ്, കണക്ക്, കമ്പ്യൂട്ടർ സയൻസ്, സോഷ്യൽ സയൻസ്, എന്നിവക്ക് പ്രത്യാകം പ്രത്യാകം ലാബുകൾ, -ഡാൻസ്, പാട്ട്, ക്രാഫ്റ്റ് വിഷയങ്ങൾക്ക് പ്രത്യാകം പ്രത്യാകം മൂറികൾ - വ്രുത്തിയും വെടിപ്പുമുള്ള ചുറ്റുറ്റുപാട്, മനോഹരമായ പൂന്തോട്ടം, തണൽ വ്രിഷങ്ങൾ, കുട്ടികൾക്കും അധ്യാപർക്കും വേൺദി ശുചിത്വവും ആരോഗ്യകരവുമായ പ്രാധമികാവശ്യത്തിനുള്ള സൗകര്യം - അതിവിശാലമായ കളിസ്ഥലം, ഫൂട്ബോൾ, വോളിബാൾ, ബാസ്കറ്റ് ബാൾ, ക്രിക്കറ്റ്, എന്നിവ സ്കൂളിന്റെ മുഖമുദ്രയാണു.
വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാട്യവിഷയങ്ങൾക്കൊപ്പം പാഢ്യേതരപ്രവർത്തനങ്ങൾക്ക് തുല്യപ്രാധാന്യം കോടുത്തുകോണ്ഡുള്ള ഒരു പാഡ്യക്രമമാണു തുടർന്ന് വരുന്നത്. ഓരോ വിഷയങ്ങ്ൾക്കും പ്രത്യാകം പ്രത്യാകം ക്ലബ്ബുകൾ - ഹെൽത്ത് ക്ലബ്ബ് , കാർഷിക ക്ലബ്ബ്, പരിഷ്ത്ഥിതി ക്ലബ്ബ്, റോഡ് സേഫ്റ്റി ക്ലബ്ബ്, റോട്ടറി ഇന്റെറാക്ടീവ് ക്ലബ്ബ്, തുടങ്ങിയവയുടെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
അബ്ദുൽ റസാക്ക് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റികൾ ശ്രീമതി ബൽക്കീസ് ജബ്ബാർ , മി. സുധി ജബ്ബാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ. അച്ചുതൻ തൻപി, ശ്രീ. ഡാനിയൽ അലക്സാണ്ടർ , ശ്രീ. നൈനാൻ , ശ്രീ.വീരമണി അയ്യർ , ശ്രീ. മുസ്തഫ, ശ്രീ.ഖാജാ മിയാ , ശ്രീ. ഷേക്ക് ഹുസ്സൈൻ, ശ്രീമതി.അംബിക, ശ്രീ.മേരി തോമസ് , ശ്രീമതി ഷീല തോമസ്, ശ്രീ.ജലീൽ , ശ്രീ. അബ്ദുൽ വാഹീദ് ഇപ്പോൾ ശ്രീ.കെ രാജീവൻ ചുമതല വഹിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി. അശ്വതി ഗോപാലക്രിഷ്ണൻ ഐ പി എസ്, ശ്രീമതി. സോനാ നായർ.
അംഗീകാരങ്ങൾ
പൂർവവിദ്യാർത്ഥികളുടെ സംഘടനകൾ
1995-ൽ പത്താം തരം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കൂട്ടായ്മ
1996-ൽ പത്താം തരം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കൂട്ടായ്മ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരത്തു നിന്ന് NH 47 നിലൂടെ കഴകൂട്ടം ബ്ലോക്ക് ഓഫീസ് വരുക. അവിടെ നിന്നും 1/2 കിലോമീറ്റർ വരുമ്പോൾ ഇടതു വശത്തായി ആണ് സ്കൂൾ (ഓപ്പോസിറ്റ് രാഗം ഓഡിറ്റോറിയം)