ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുട്ടിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ . ഇവിടെ 520 ആൺ കുട്ടികളും 452പെൺകുട്ടികളും അടക്കം 972 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ | |
---|---|
വിലാസം | |
മുട്ടിൽ മുട്ടിൽപി.ഒ, , വയനാട് 673122 | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 04936231465 |
ഇമെയിൽ | woupschoolmuttil@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/W O U P S Muttil |
കോഡുകൾ | |
സ്കൂൾ കോഡ് | 15354 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | PADMAVAHY AMMA B |
അവസാനം തിരുത്തിയത് | |
24-09-2020 | 15354 |
ചരിത്രം
1950-ൽ പി. കുഞ്ഞബ്ദുല്ല എന്ന വിദ്യാർത്ഥിയെ ഒന്നാം നമ്പറുകാരനായി ചേർത്ത് മുട്ടിൽ ചെറുമൂലയിൽ (ഇന്നത്തെ വിവേകാനന്ദ ഹോസ്പിറ്റൽ നിൽക്കുന്ന സ്ഥലം) തുടങ്ങിയ മുട്ടിൽ എ.യു.പി. സ്‌കൂൾ ഇന്ന് വളർന്ന് പന്തലിച്ച് 1200 ഓളം കുട്ടികൾ പഠിക്കുന്ന വയനാട് ഓർഫനേജ് യു.പി. സ്‌കൂളായി മാറിയിരിക്കുകയാണ്. ഈ വിദ്യാലയത്തിന്റെ സ്ഥാപകനും മതസൗഹാർദ്ദത്തിന്റെ പ്രതീകവുമായ എ.വി. രാധാഗോപി മേനോൻ മുട്ടിൽ മുനവ്വറുൽ ഇസ്‌ലാം മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയായിരുന്നു എന്നത് ശ്രദ്ധേയമാണ്. 62 വർഷം പിന്നിട്ട ഈ സ്‌കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്ത വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ മഹത്വം പ്രശംസനീയമാണ്. മലമ്പനി, മലേറിയ, വസൂരി, എന്നീ രോഗങ്ങളാൽ പൊറുതിമുട്ടി ചികിത്സ ലഭിക്കാതെ മരണം മുന്നിൽ കജനങ്ങൾ, ദാരിദ്ര്യത്തിന്റെ കൈപ്പുനീർ കുടിച്ച സമൂഹം. സാമ്പത്തികമായും സാംസ്‌കാരികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗം, കുടിയേറ്റ മേഖല എന്നിവയായിരുന്നു ഈ പ്രദേശത്തിന്റെ അവസ്ഥ. ഈ സാഹചര്യത്തിലാണ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത കുട്ടിമാളു അമ്മയുടെ നേതൃത്വത്തിൽ ഒരുപറ്റം ഉൽബുദ്ധർ ഒരുമിച്ചു കൂടുകയും അടുത്ത പ്രദേശത്തൊന്നും ഒരു സ്‌കൂൾ പോലും ഇല്ലാത്തതിനാൽ ഒരു വിദ്യാലയം ആരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തത്. അങ്ങനെ 1950ൽ ഓലഷെഡ്ഡിൽ സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. വളരെ പ്രയാസപ്പെട്ടാണ് പിന്നീട് സ്‌കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോയത്. ഒരിക്കൽ ശക്തമായ കാറ്റും മഴയും വന്ന് സ്‌കൂൾ കെട്ടിടം തകരുകയും ഷിഫ്റ്റ് സമ്പ്രദായം കൊുവരികയും ചെയ്തു. ഈ ഒരു പ്രയാസഘട്ടത്തിലാണ് സ്‌കൂളിന്റെ നടത്തിപ്പ് മുട്ടിൽ പ്രദേശത്തെ സാധുസേവ സംഘത്തിന് ഏൽപ്പിച്ചുകൊടുത്തത്. പിന്നീട് സ്‌കൂൾ മുക്കം ഓർഫനേജിന്റെ കീഴിൽ പ്രവർത്തിച്ചു. കുറച്ചു കാലങ്ങൾ ക്കു ശേഷം നീലിക്കി കുഞ്ഞമ്മദ് ഹാജിയുടെ വീട്ടിൽ വെച്ച് സ്ഥാപന നടത്തിപ്പിനെ കുറിച്ച് കൂടിയാലോചന നടത്തുകയും 1977-ൽ ബഹുമാന്യനായ കെ.പി. മമ്മദ് ഹാജി ജനറൽ സെക്രട്ടറി യായി വയനാട് ഓർഫനേജ് യു.പി. സ്‌കൂൾ അംഗീകരിക്കപ്പെടുകയും ചെയ്തു. കെ.പി. ഹാജിക്ക് ശേഷം വാഴയിൽ കുഞ്ഞബ്ദുല്ല ഹാജി, എം.എ. മുഹമ്മദ് ജമാൽ സാഹിബ് എന്നിവരിലൂടെയാണ് വയനാട് ഓർഫനേജ് യു.പി. സ്‌കൂളിന്റെ മാനേജർ സ്ഥാനം നീങ്ങിക്കൊിരിക്കുന്ന ത്. ഈ സ്‌കൂളിന്റെ ഹെഡ്മാസ്റ്റർ സ്ഥാനം യഥാക്രമം നാരായണൻ മാസ്റ്റർ, മൊയ്തീൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ, എ. കൃഷ്ണൻ മാസ്റ്റർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, എൻ.സി. ബക്കർ മാസ്റ്റർ, എ. റൈഹാനടീച്ചർ , വി.ജെ.റോസ ടീച്ചർ, എ.പി.സാറാമ്മ ടീച്ചർ മോളി കെ ജോർജ് എന്നിവരിലൂടെയാണ് കടന്നുപോയത്. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ പ്രധാനധ്യാപിക PADMAVATHY AMMA B ടീച്ചറാണ്. അധ്യാപക-അധ്യാപകേതര ജീവനക്കാരടക്കം 40 പേർ ഇപ്പോൾ ഇവിടെ സേവനമനു ഷ്ഠിച്ചുവരുന്നു. ഭൂമിശാസ്ത്രപരമായ സവിശേഷതകളും ഈ പ്രദേശത്തിനു. നെൽകൃഷിക്കും നാണ്യവിളകൾക്കും അനുയോജ്യമായ വളക്കൂറുള്ള മണ്ണ്, ജലലഭ്യത, ഗതാഗത സൗകര്യം എന്നിവ ജനങ്ങളെ ഈ പ്രദേശത്തേക്ക് കൂടുതൽ ആകർഷിക്കുന്നു. പ്രീപ്രൈമറി മുതൽ പി.ജി. തലം വരെയുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ കൂടി ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ഈ വിദ്യാലയത്തിൽ പഠിച്ച പലരും ഉന്നത സ്ഥാനം വഹിക്കുന്നവരാണ്. രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക രംഗത്ത് പലരും തിളങ്ങി നൽക്കുന്നു്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഈ സ്‌കൂൾ ഉന്ന നിലവാരം പുലർത്തിവരുന്നു. കലാ-ശാസ്ത്ര-കായിക മേളകളിൽ സംസ്ഥാനതലത്തിൽവരെ ഈ സ്‌കൂളിലെ കുട്ടികൾ മികവ് പുലർത്തിയിട്ടു്. ഈ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്നപരേതനായ എൻ.സി. ബക്കർ മാസ്റ്റർക്ക് കാൻഫെഡ്ഡിന്റെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ദേശീയ അധ്യാപക അവാർഡ് നേടിയ എം. മുഹമ്മദ് മാസ്റ്ററും ഈ സ്‌കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയാണ്.
ഭൗതികസൗകര്യങ്ങൾ
-
കുറിപ്പ്1
-
-
-
-
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- നാരായണൻ മാസ്റ്റർ
- മൊയ്തീൻ മാസ്റ്റർ
- മുകുന്ദൻ മാസ്റ്റർ
- എ. കൃഷ്ണൻ മാസ്റ്റർ
- കെ. ബാലകൃഷ്ണൻ മാസ്റ്റർ
- എൻ.സി. ബക്കർ മാസ്റ്റർ
- എ. റൈഹാനടീച്ചർ
- വി.ജെ.റോസ ടീച്ചർ
- എ.പി.സാറാമ്മ ടീച്ചർ
- മോളി കെ ജോർജ് ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|