ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സന്ദേശം

"നിറയ്ക്കാൻ വേണ്ടി കരുതിവെച്ച ഒരു ഒഴിഞ്ഞ പാത്രമല്ല മനസ്സ്. ജ്വലിപ്പിക്കേണ്ട  അഗ്നിയാണത്".

ഡബ്ലിയു.ഒ.യുപി. സ്കൂൾ ഒരു ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുന്നുവെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. നമ്മുടെ മക്കൾക്ക് അവരുടെ ഭാവനകളും ജന്മസിദ്ധമായ കഴിവുകളും ജ്വലിപ്പിക്കുന്ന തിനുള്ള മികച്ച ഒരു വേദിയായി ഈ മാഗസിൻ മാറും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കോവിഡ്19 പശ്ചാത്തലത്തിൽ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് മികച്ച ഒരു അവസരത്തിന്റെ  വാതായനം തുറന്നു നൽകുന്ന ഈ സംരംഭം തീർത്തും അഭിനന്ദനാർഹമാണ്. ഡിജിറ്റൽ സ്കൂൾ മാഗസിൻ നല്ലൊരു വായനാനുഭവം സമ്മാനിക്കുന്നതാവട്ടെ എന്ന് ആശംസിക്കുന്നു.

എം എ മുഹമ്മദ് ജമാൽ ,കോർപ്പറേറ്റ് മാനേജർ

           

നമ്മുടെ രാജ്യത്തിന്റെ ഏഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെടുന്ന സന്തോഷ വേളയിൽ മുട്ടിൽ ഡബ്ള്യു. ഒ.യു. പി സ്കൂളിലെ കുരുന്നുകളുടെ വിസ്മയ സൃഷ്ടികൾ ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്യുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. പഠനത്തോടൊപ്പം ഇതുപോലുള്ള പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന വിദ്യാർഥികളെയും അവർക്ക് പ്രചോദനം പകരുന്ന അധ്യാപകരെയും അഭിനന്ദിക്കുന്നു. നന്മയും നേതൃഗുണവും ഉള്ള ഉത്തമ പൗരന്മാരുടെ വളർച്ചക്ക് അനുഗുണമായി അനുഭവിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ ഉത്തമ ഭാവി കരുതി പിടിപ്പിക്കേണ്ട വരും തലമുറയ്ക്ക് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി പുറത്തിറക്കുന്ന ഡിജിറ്റൽ മാഗസിന് എല്ലാവിധ ആശംസകളും നേരുന്നു.

കെ കെ അഹമ്മദ് ഹാജി പ്രസിഡണ്ട്. WMO


പ്രിയ വിദ്യാർഥികളേ,

                          ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം നമ്മൾ വ്യത്യസ്തമായ രീതിയിൽ ആചരിക്കുകയാണ് ഈ കോവിഡു കാലത്ത് വിദ്യാലയത്തിന്റെ പടികൾ ചവിട്ടാതെ തമ്മിൽ കാണാതെ ഓൺലൈൻ പഠനത്തിലുടെ പരസ്പരം പരിചയപ്പെട്ടെങ്കിലും പരിമിതികൾ നമ്മെ പുറകോട്ടു വലിക്കുന്നുണ്ടാകാം അതിനുള്ള മറുപടിയായി മാറട്ടെ നമ്മുടെ ഡിജിറ്റൽ മാഗസിൻ കൂട്ടുകാരുടെ വിവിധങ്ങളായ സൃഷ്ടികൾ ഉൾച്ചേർന്ന് മനോഹരമാകട്ടെ അതിന്റെ താളുകൾ ആശംസകളോടെ                         

പത്മാവതിഅമ്മ ബി ,പ്രധാനാധ്യാപിക