ഗവ. എച്ച് എസ്സ് നെട്ടയം
ഗവ. എച്ച് എസ്സ് നെട്ടയം | |
---|---|
വിലാസം | |
നെട്ടയം നെടിയറ പി.ഒ, , നെട്ടയം 691306 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 04752272045 |
ഇമെയിൽ | ghsnettayam@gmail.com |
വെബ്‍സൈറ്റ് | http://ghsnettayam.org |
കോഡുകൾ | |
സ്കൂൾ കോഡ് | 40048 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.സിന്ധു. ജി |
അവസാനം തിരുത്തിയത് | |
16-04-2020 | 40048 |
ചരിത്രം
ഏരൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണാന്തരീക്ഷത്തിലുള്ള വിദ്യാലയമാണിത്.1948-ൽ പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്ക്കൂൾ ആരംഭിക്കുന്നത്. 1980-ൽ ആണ് ഹൈസ്ക്കൂൾ ആകുന്നത്.സ്ഥലം ലഭ്യ മാക്കൽ, കെട്ടിടനിർമ്മാണം, ഗ്രൗണ്ട് നിർമ്മാണം എന്നിവയിലെല്ലാം നാട്ടുകാരുടെ വൻപങ്കാളിത്തമുണ്ടായിരുന്നു.യശഃശരീരനായ ശ്രീ.റ്റി. കെ.കൃത്യവാസൻസാർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. ഈ സ്ക്കൂളിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും കർഷക/കർഷകത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്.പുനലൂർ വിദ്യാഭ്യാസജില്ലയിലെ എറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.ഭൗതികസാഹചര്യങ്ങളും അധ്യയനനിലവാരവും ഉയർത്തുന്നതിൽ പി.ടി.എ ജാഗരൂകമാണ്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെ തുടർച്ചയായി മികച്ച വിജയം കരസ്ഥമാക്കുന്ന സ്ഥാപനമാണിത്.ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിലും നൂറുശതമാനം വിജയം ഉണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
കൊച്ചുകുരുവിക്കോണം-വിളക്കുപാറ റോഡിന് വടക്കുഭാഗത്തായി നെട്ടയം ഗുരുമന്ദിരത്തോടുചേർന്ന് 3 ഏക്കർ 12 സെന്റ് സ്ഥലമാണ് സ്ക്കൂളിനുള്ളത്.ഓഫീസ്, കമ്പ്യൂട്ടർ ലാബ് ഉൾപ്പെടെ 7 കെട്ടിടങ്ങളുണ്ട്. 17 ക്ലാസ്സ് മുറികൾ, ലൈബ്രറി,ലാബ്, സൊസൈറ്റി, റീഡിംഗ് റൂം എന്നിവ പ്രത്യേ കം പ്രവർത്തിക്കുന്നു.മികച്ച കമ്പ്യൂട്ടർ ലാബും കുടിവെള്ളം, ശുചിത്വം എന്നിവയ്ക്ക് കുറ്റമറ്റ സംവിധാനങ്ങളും ഈ വിദ്യാലത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജൂനിയർ റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി ലീലാമ്മ ഫിലിപ്പ്
ശ്രീമതി രാധാമണി. ആർ
ശ്രീ. വാസുദേവൻ. പി
ശ്രീ.ദിലീപ്. പി
ശ്രീമതി.വിജയകുമാരി. കെ
ശ്രീമതി. സുബൈദാബീവി എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.കെ.രാജു (ബഹു.കേരള വനം വകുപ്പ് മന്ത്രി) ശ്രീ.എസ്.ജയമോഹൻ (കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്) ഡോ.കണ്ണൻ. വി.എസ് ഡോ.അഖിൽകുമാർ. കെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.9449547,76.9298745 | width=800px | zoom=16 }}