ജി ടി എസ് താന്നിമൂട്
school photo
വിലാസം
താന്നിമൂട്

ജി.ടി.എസ് താന്നിമൂട്,ചല്ലിമുക്ക്,കൊല്ലായിൽ.പി.ഒ
,
691541
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04742443400
ഇമെയിൽgtsthannimoodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്42622 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയപ്രഭ.പി
അവസാനം തിരുത്തിയത്
13-04-2020Gtsthannimoodu


പ്രോജക്ടുകൾ




ചരിത്രം

     തിരവനന്തപുരം ജില്ലയുടെ വടക്കേയറ്റത്ത് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് ഗവ. ട്രൈബൽ സ്കൂൾ. തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ ചല്ലിമുക്കിനടുത്ത്500 മീറ്റർ അകലെയാണ് ഈ വിദ്യാലയം .പശ്ചിമഘട്ട മലനിരകളോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ നിന്ന് വനത്തിലേക്ക് 200 മീറ്റർ മാത്രമെയുള്ളൂ.പയൽ വിദ്യാലയം എന്ന പേരിലാണ് 1956 ജൂൺ 16 ന് ഈ വിദ്യാലയം ആരംഭിക്കുന്നു. ഈറയും മുളയും പുല്ലും ഉപയോഗിച്ച ഷെഡിൽ കുട്ടികളുമായിട്ടാണ് സ്കൂൾ തുടങ്ങിയത്. താന്നിമൂട് കിഴക്കുംകര വീട്ടിൽ സാവിത്രി ആണ് ആദ്യ വിദ്യാർത്ഥി. ശ്രി.പി.അപ്പുകുട്ടൻ കാണി ആദ്യ അദ്യാപകനും. 1958- ൽ ഗവൺമെന്റ് ട്രൈബൽ സ്കൂൾ എന്ന് പേര് മാറി. പയൽ സ്കൂൾ എന്നത് ട്രൈബൽ സ്കൂൾ ആക്കി മാറ്റാനുള്ള ശ്രമത്തിൽ പറണ്ടോട്ടുളള ലക്ഷ്മണൻ കാണി എന്ന വ്യക്തിയുടെ പേര് സ്മരണീയമാണ് . അന്ന് അദ്ദേഹം ട്രൈബൽ ബോർഡ് മെമ്പർ ആയിരുന്നു.തിരുവനന്തപുരം കുന്നുകുഴിയിൽ വിഹാർ ഹൗസിൽ ശ്രീ.ജെ . ദാസൻ ആദ്യത്തെ പ്രഥമാധ്യാപകൻ ആയിരുന്നു.1961-62 കാലം മുതൽ കെയർ (ഉച്ചഭക്ഷണം ) കുട്ടികൾക്ക് ലഭിച്ചു തുടങ്ങി . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ കേരളത്തിൽ ആദ്യത്തെ കെയർ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ നടക്കുമ്പോൾ ഈ പരിപാടികളുമായി ബന്ധമുള്ള ഒരു അമേരിക്കൻ ഓഫീസറും സന്നിഹിതനായിരുന്നു എന്ന് ഇവിടുത്തെ പഴമക്കാർ ഓർക്കുന്നു. 
   പ്രഥമാധ്യാപിക ശ്രീമതി പി. ജയപ്രഭ ഉൾപ്പെടെ അഞ്ച് അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

♦ കംപ്യൂട്ടർ ലാബ്
♦ സമ്പ‍ൂർണ്ണ സ്മാർട്ട് ക്ലാസ്സ് റ‍ൂം
♦ സമ്പ‍ൂർണ്ണ ക്ലാസ്സ് റ‍ൂം  ലൈബ്രറി

♦ സ്ക‍ൂൾ റേഡിയോ സംവിധാനം

♦ ജൈവ വൈവിധ്യ പാർക്ക്

♦ ഓഡിറ്റോറിയം
♦ സ്കൂൾ കൃഷിത്തോട്ടം
♦ ശൂദ്ധജല ലഭ്യത
♦ പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

ഗാന്ധി ദർശൻ ക്ലബ്
ശാസ്ത്ര ക്ലബ്
ഗണിത ക്ലബ്
ശുചിത്വ ക്ലബ്
കാർഷിക ക്ലബ് 
ഭാഷാ ക്ലബുകൾ

മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി_ടി_എസ്_താന്നിമൂട്&oldid=712253" എന്ന താളിൽനിന്ന് ശേഖരിച്ചത്