ജർമനിയിൽ നിന്നുള്ള ക്രസ്ത്യൻ മിഷനറിമാർ മംഗലാപുരത്ത് എത്തുന്നത് 1835 ലാണ്.ഇവരാണ് ഗുരുകുല സ (മ്പദായത്തിനു പകരം സ്കൂൾ എന്ന ആശയം സാക്ഷാത്കൃതമാക്കിയത് .വിദ്യാഭ്യാസം രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ അതോടെ ഇവർക്ക് കഴിഞ്ഞു.
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് നഗരസഭയിലെ പതിനാലാം വാർഡിൽ ഹൊസ്ദുർഗ് വില്ലേജ് പുതിയ കോട്ടയിൽ സ്ഥിതി ചെയ്യുന്ന യു.ബി എം ചർച്ച് എ.എൽ.പി.സ്കൂൾ 1896 ൽ ജർമൻ മിഷനറിമാരാണ് സ്ഥാപിച്ചത്.
ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുണ്ടായിരുന്ന അക്കാലത്ത് ഓരോ ക്ലാസിലും ആറോ ഏഴോ കുട്ടികൾ മാത്രമുണ്ടായിരുന്ന കന്നട മാധ്യമത്തിലൂടെയുള്ള അധ്യയനമാണ് ഇവിടെയുണ്ടായിരുന്നത് .കെട്ടിടങ്ങൾ പുല്ലുമേഞ്ഞതായിരുന്നു. 1902-ൽ പള്ളി കെട്ടിടം നിലവിൽ വന്നു. ബെഞ്ചിലിരുന്ന്പഠിക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം പ്രത്യേകം ക്ലാസുകളിലായി തിരിച്ച് പിരീഡ് സമ്പ്രദായം ഏർപ്പെടുത്തി ഓരോ പിരീഡ് കഴിയുമ്പോഴും മണിയടിക്കുന്ന രീതി നമ്മുടെ പ്രദേശത്ത് ആദ്യമായി ആരംഭിച്ചത് യു.ബി. യം .ചർച്ച് .എ.എൽ.പി.സ്കൂളിലായിരുന്നു.
1913-ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ച ഈ വിദ്യാലയത്തിൽ 1954 മുതൽ മലയാളം ക്ലാസുകൾ ആരംഭിച്ചു 1956-ൽ കേരള സംസ്ഥാനം നിലവിൽ വന്നതോടെ കേരള സർക്കാറിന്റെ അംഗീകാരവും ലഭിച്ചു.അതോടെ സംസ്ഥാന വിദ്യാഭ്യാസ രീതിക്കനുസരിച്ച് ഒന്നു മുതൽ നാല് വരെയുള്ള എൽ.പി.സ്കൂളായി മാറ്റുകയും ചെയ്തു.
1972-ൽ ചുമതല കർണ്ണാടക സതേൺ ഡയോസിസ് എറ്റെടുത്തു. ഹൊസ്ദുർഗ് സി.എസ്.ഐ പള്ളി വികാരിയായിരുന്ന റവ.സ്റ്റാൻലി പടിയങ്ങാടാണ് സ്കൂളിനോടനുബന്ധിച്ച് നഴ്സറി ക്ലാസ്സാരംഭിച്ചത്