ഗവ.എൽ.പി.എസ് മലയാലപ്പുഴ

21:45, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ മലയാലപ്പുഴ പഞ്ചായത്തിൽ വാർഡ് 11 ൽ പഞ്ചായത്തിന്റെ കേന്ദ്ര ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഇല്ലത്തു കുടുംബക്കാരും തോമ്പിൽ കുടുംബക്കാരും നൽകിയ 92 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1914 ൽ ആരംഭിച്ചതാണ് ഈ സ്ഥാപനം. കുമ്പഴ മുതലുള്ള നാട്ടുകാർ ഒരു കാലത്ത് വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിച്ചിരുന്നത് ഈ സ്കൂളിനെയാണ്. മാളിയേക്കൽ രാമൻ പിള്ള സാറായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ. വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്ന നിരവധി പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

ഗവ.എൽ.പി.എസ് മലയാലപ്പുഴ
വിലാസം
മലയാലപ്പുഴ

ഗവണ്മെന്റ് എൽ പി സ്കൂൾ മലയാലപ്പുഴ
,
മലയാലപ്പുഴ താഴം പി.ഒ.
,
689666
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1914
വിവരങ്ങൾ
ഫോൺ0468 2302900
ഇമെയിൽpioneers0123@gmail.com
കോഡുകൾ
സ്കൂൾ കോഡ്38605 (സമേതം)
യുഡൈസ് കോഡ്32120301312
വിക്കിഡാറ്റQ87598996
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ78
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല എസ് കെ
പി.ടി.എ. പ്രസിഡണ്ട്ശോഭ
എം.പി.ടി.എ. പ്രസിഡണ്ട്മനീഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ മലയാലപ്പുഴ പഞ്ചായത്തിൽ വാർഡ് 11 ൽ പഞ്ചായത്തിന്റെ കേന്ദ്ര ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഇല്ലത്തു കുടുംബക്കാരും തോമ്പിൽ കുടുംബക്കാരും നൽകിയ 92 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1914 ൽ ആരംഭിച്ചതാണ് ഈ സ്ഥാപനം. കുമ്പഴ മുതലുള്ള നാട്ടുകാർ ഒരു കാലത്ത് വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിച്ചിരുന്നത് ഈ സ്കൂളിനെയാണ്. മാളിയേക്കൽ രാമൻ പിള്ള സാറായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ. വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്ന നിരവധി പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

1 മുതൽ 4 വരെ ക്ലാസ്സുകളിലായി 200 ൽ കൂടുതൽ കുട്ടികൾ പഠിച്ചിരുന്ന സ്കൂളാണിത്. ഇപ്പോൾ കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളായി ഇന്നും അഭിമാനത്തോടെ നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രസിദ്ധമായ മലയാലപ്പുഴ ദേവീ ക്ഷേത്രത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്കൂൾ ഇപ്പോൾ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ പാചകപ്പുരയും പഞ്ചായത്തിൽ നിന്നും ലഭിച്ച ഒരു സ്മാർട്ട് ക്ലാസ്സ് റൂമും പുതിയ ശൌചാലയങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇപ്പോൾ സ്കൂളിനു വേണ്ടി എല്ലാ ആധുനിക സൗകര്യങ്ങളോടും ഹൈടെക് ക്ലാസ് മുറികളോടും കൂടിയ പുതിയ കെട്ടിടം പഞ്ചായത്ത് ഗ്രൗണ്ടിൽ പണി പുരോഗമിക്കുന്നു. അടുത്ത സ്കൂൾ വർഷത്തോടെ സ്കൂളിന്റെ പ്രവർത്തനം അങ്ങോട്ടേക്ക് മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

Rosamma. MA Sulochana . M.S Rajmohan thampy Sumam. B.

മികവുകൾ

മികച്ച അക്കാദമിക പ്രവർത്തനങ്ങൾ നടക്കുന്ന ഒരു സ്കൂളാണിത്. കലാ-കായിക-ശാസ്ത്ര മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച നിരവധി കുട്ടികൾ LSS സ്കോളാർഷിപ്പിന് അർഹരായിട്ടുണ്ട്.

പത്തനംതിട്ട കാത്തോലിക്കറ്റ് കോളേജ് അദ്ധ്യാപകനായിരുന്ന കൊച്ചില്ലത്ത് വടക്കേതിൽ പ്രൊഫ. ശ്രീനിവാസൻ നമ്പൂതിരി, Dist. Gen.officer. ശ്രീ. കടുവിനാൽ വിനോദ് കുമാർ, തുടങ്ങി അടുത്തിടെ ISRO ശാസ്ത്ര ജ്ഞനായി നിയമിതനായ മിഥുൻ രാജ് . R. പിള്ള എന്നിവർ ഈ സ്കൂളിൽ നിന്നും പ്രഥമിക വിദ്യാഭ്യാസം നേടിയവരാണ് എന്നത് സ്കൂളിന് അഭിമാനമാണ്.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

നിലവിലെ ജീവനക്കാർ. SHINY V.M (HM) Sreeletha. B.(LPST) ASWATHY SOMAN(LPST) Thanka mony.C.N. (PTC M ) SHAHINA BEEGUM(LPST)

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പത്തനംതിട്ട കാത്തോലിക്കറ്റ് കോളേജ് അദ്ധ്യാപകനായിരുന്ന കൊച്ചില്ലത്ത് വടക്കേതിൽ പ്രൊഫ. ശ്രീനിവാസൻ നമ്പൂതിരി, Dist. Gen.officer. ശ്രീ. കടുവിനാൽ വിനോദ് കുമാർ, തുടങ്ങി അടുത്തിടെ ISRO ശാസ്ത്ര ജ്ഞനായി നിയമിതനായ മിഥുൻ രാജ് . R. പിള്ള എന്നിവർ ഈ സ്കൂളിൽ നിന്നും പ്രഥമിക വിദ്യാഭ്യാസം നേടിയവരാണ് എന്നത് സ്കൂളിന് അഭിമാനമാണ്.

വഴികാട്ടി

പത്തനംതിട്ട - കുമ്പഴ - മലയാലപ്പുഴ പത്തനംതിട്ട ടൗണിൽ നിന്നും (7 കി.മി അകലെ ) കുമ്പഴ റോഡിലൂടെ മലയാലപ്പുഴ ദേവീ ക്ഷേത്രത്തി ന് സമീപത്തായി സ്ഥിതി ചെയ്യുന്നു

|} |}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_മലയാലപ്പുഴ&oldid=2536084" എന്ന താളിൽനിന്ന് ശേഖരിച്ചത്