ഗവ.എൽ.പി.എസ് മലയാലപ്പുഴ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രസിദ്ധമായ മലയാലപ്പുഴ ദേവീ ക്ഷേത്രത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്കൂൾ ഇപ്പോൾ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ പാചകപ്പുരയും പഞ്ചായത്തിൽ നിന്നും ലഭിച്ച ഒരു സ്മാർട്ട് ക്ലാസ്സ് റൂമും പുതിയ ശൌചാലയങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇപ്പോൾ സ്കൂളിനു വേണ്ടി എല്ലാ ആധുനിക സൗകര്യങ്ങളോടും ഹൈടെക് ക്ലാസ് മുറികളോടും കൂടിയ പുതിയ കെട്ടിടം പഞ്ചായത്ത് ഗ്രൗണ്ടിൽ പണി പുരോഗമിക്കുന്നു. അടുത്ത സ്കൂൾ വർഷത്തോടെ സ്കൂളിന്റെ പ്രവർത്തനം അങ്ങോട്ടേക്ക് മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.