ജി.ഡബ്ല്യു.എൽ.പി.എസ്. പള്ളിക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർകോട് ജില്ലയിലെ ബേക്കൽ സബ് ജില്ലയിൽ പള്ളിക്കരയിൽ സ്ഥിതി ചെയ്യുന്നു
ജി.ഡബ്ല്യു.എൽ.പി.എസ്. പള്ളിക്കര | |
---|---|
വിലാസം | |
പള്ളിക്കര ബേക്കൽ ഫോർട്ട് പി.ഒ. , 671316 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1943 |
വിവരങ്ങൾ | |
ഇമെയിൽ | hmgwlpspallikere@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12215 (സമേതം) |
യുഡൈസ് കോഡ് | 32010400204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കര പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Anitha K |
പി.ടി.എ. പ്രസിഡണ്ട് | Aslam |
എം.പി.ടി.എ. പ്രസിഡണ്ട് | Reetha |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1943 ൽ അന്നത്തെ സൗത്ത് കാനാറ യുടെ ഭാഗമായ തച്ചങ്ങാടിനടുത്തുള്ള കുതിരക്കോട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത് .സമീപ പ്രദേശങ്ങളിലെ ഹരിജൻ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി തുടങ്ങിയ ഈ വിദ്യാലയ ത്തിന്റെ പേര് ഗവെൻമെൻറ് ഹരിജൻ വെൽഫയർ എൽ .പി .സ്കൂൾ എന്നായിരുന്നു .മുപ്പതോളം ഹരിജൻ വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയത്തിലെ ഹെട്മാസ്റെർ ശ്രീ .ഷെയ്ഖ് ഇബ്രാഹിം ആയിരുന്നു .ഏതാണ്ട് 8 വർഷത്തിന് ശേഷം ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് ഇബ്രാഹിം എന്നവരുടെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു .ഈ കെട്ടിടത്തിന് ഫിറ്റ്നെസ്സ് ലഭിക്കാത്തത് മൂലം 1970 ൽ കുറച്ചകലെയുള്ള ഹംസ എന്നവരുടെ കെട്ടിടത്തിൽ കുറച്ചുകാലം സ്കൂൾ പ്രവർത്തിച്ചു .1974 ൽ ടി.എം അബ്ദുൾ റഹ്മാൻ എന്നവരുടെ ഉടമസ്ഥതയിൽ ,പള്ളിപ്പുഴയിൽ ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തുള്ള വാടക കെട്ടിടത്തിലേക്ക് വീണ്ടും മാറ്റി സ്ഥാപിച്ചു 30-1-2009 ന് പള്ളിക്കര ഗ്രാമ പഞ്ചായത്തി ന്റെയും ഉദാരമതികളായ നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ സ്ഥിതി ചെയ്യുന്ന 10 സെന്റ് സ്ഥലം വാങ്ങി .തുടർന്ന് സുനാമി ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടിയ തുക വിനിയോഗിച്ച് 2 ക്ലാസ്സ് മുറികളും 1 ഓഫിസ്മുറി യും നിർമ്മിച്ചു .28 .3.2010 ന് ബഹു ;എം .എൽ .എ ശ്രീ കെ .വി .കുഞ്ഞി രാമൻ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു .2012ൽ എസ് .എസ് .എ ഫണ്ട് ഉപയോഗിച്ച് മുകളിലെ നിലയിൽ ക്ലാസ് മുറികൾ നിർമ്മിച്ചു .കുട്ടികളുടെ സൗ ക ര്യത്തിനനുസരിച്ച് ടോയലറ്റ് സൗ കര്യ ങ്ങ ൾ ഉണ്ട് . 2010 -11 വർഷത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .ഇടക്കാലത്ത് മുസ്ലീം കലണ്ടർ അനുസരിച്ച് പ്രവർത്തിച്ചിരുന്ന സ്കൂൾ 20-6-2011 മുതൽ വീണ്ടും ജനറൽ സ്കൂൾ കലണ്ടർ അനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങി .ഈ അധ്യയന വർഷത്തിൽ പ്രീ പ്രൈമറിയിൽ 30 കുട്ടികളും പ്രൈമറിയിൽ 66 കുട്ടികളും ഉണ്ട് .
സ്കൂളിന്റെ പ്രധാന അദ്ധ്യാപകർ
K M PADMANABHAN NAIR(08/06/88 )
K K P UNNIKRISHNA KURUP ( 01/06/1990)
K KUMARAN ( 10/06/1992
P V NARAYANAN (1999 to 2000)
B KOLLURAN (2000)
T M GEORGE
P P GOPI (31/10/2003 TO 30/04/2006)
T SUMANGALA (05/06/2006 to 02/06/2008)
K G GEETHA KUMARI 02/06/2008
PRASANNAKUMARI K G (23/06/2017 to 30/03/2019)
MOIDU T (07/06/2019 to 14/06/2019)
SOUDAMINI K V (14/06/2019 to 09/12/2021)
BINDU K (10/12/2021 to
പഠനാനുബന്ധ പ്രവർത്തനങ്ങൾ
പഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ് .പ്രവർത്തി പരിചയം .ശുചിത്വസേന .ഇക്കോ ക്ലബ് .ബാലസഭ .ഇംഗ്ലിഷ് ക്ലബ് .ഗണിത ക്ലബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- .രാജേശ്വരി കെ എൻ [റിട്ട:എച് എം ]..................
,കുഞ്ഞിത്തിയ്യൻ[റിട്ട :രജിസ്ട്രാർ ],.....................
- ....................
- .............................
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്ന് 10 km വടക്ക് ബേക്കൽ ഫോർട്ട് നിന്ന് 2 km കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്നു .
- പള്ളിക്കര ജംഗ്ഷനിൽ നിന്ന് 1km കിഴക്ക് ഭാഗത്താണ് ഈ സ്‌കൂൾ .