ജി.ഡബ്ല്യു.എൽ.പി.എസ്. പള്ളിക്കര/എന്റെ ഗ്രാമം
പള്ളിക്കര
കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാട് ബ്ലോക്കിൽ പെടുന്ന ഒരു പഞ്ചായത്താണ് പള്ളിക്കര ഗ്രാമപഞ്ചായത്ത്. കീക്കാൻ, പള്ളിക്കര, പനയാൽ എന്നീ മൂന്നു വില്ലേജുകൾ ഉൾപ്പെട്ടാണ് ഈ പഞ്ചായത്ത് രൂപീകരിച്ചിരിക്കുന്നത്. ഇക്കേരിയൻ കാലഘട്ടത്തിന്റെ ശക്തി വിളിച്ചോതുന്ന ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ട ഈ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. കാസർഗോഡു ജില്ലയിൽ ഏറ്റവും കൂടുതൽ പുകയില കൃഷി നടത്തുന്ന പ്രദേശങ്ങൾ ഈ പഞ്ചായത്തിലാണ്.
കാഞ്ഞങ്ങാട് നഗരത്തിന് 11 കിലോമീറ്റർ വടക്കും കാസർകോട് നിന്ന് 16 കി.മീ. തെക്കുമായിട്ടാണ് പഞ്ചായത്ത് കേന്ദ്രം സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാട്-കാസർകോഡ് തീരദേശ ഹൈവേ ഇതുവഴി കടന്നുപോകുന്നു.