ഗവ. എൽ പി എസ് ഊളമ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം കോർപ്പറേഷനിൽ പേരൂർക്കട വാർഡിലാണ് ഊളമ്പാറ ഗവ.എൽ .പി എസ് സ്ഥിതി ചെയ്യുന്നത് .
ഗവ. എൽ പി എസ് ഊളമ്പാറ | |
---|---|
വിലാസം | |
ഊളമ്പാറ ഗവർമെൻ്റ് എൽ പി എസ് ഊളമ്പാറ , പേരൂർക്കട പി.ഒ. , 695005 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 04 - 04 - 1920 |
വിവരങ്ങൾ | |
ഫോൺ | 0471 2434726 |
ഇമെയിൽ | oolamparagovtlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43303 (സമേതം) |
യുഡൈസ് കോഡ് | 32141000805 |
വിക്കിഡാറ്റ | Q64037235 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. നസീഹ. കെ |
പി.ടി.എ. പ്രസിഡണ്ട് | പളനിസെൽവം |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവനന്തപുരം കോർപ്പറേഷനിൽ പേരൂർക്കട വാർഡിലാണ് ഊളമ്പാറ ഗവ.എൽ .പി എസ് സ്ഥിതി ചെയ്യുന്നത് . 1920 കാലഘട്ടത്തിലാണ് ഊളമ്പാറ കൊക്കോട് എന്ന പ്രദേശത്തു റോഡരികിലായി ഓലകൊണ്ട് മേഞ്ഞ ഒരു പുരയിൽ സ്‌കൂൾ ആരംഭിച്ചത് .ഈ സ്ഥലത്തിനടുത്തായി മറ്റു വിദ്യാലയങ്ങളൊന്നും ഇല്ലായിരുന്ന സാഹചര്യത്തിൽ 25 കുട്ടികളും ഒരധ്യാപകനുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത് . 1945 -ലാണ് ഇന്നു കാണുന്ന കെട്ടിടം നിർമ്മിച്ചത് ഈ കാലഘട്ടത്തിൽ 300 ഓളം കുട്ടികളും ,പത്തോളം അധ്യാപകരും ഉണ്ടായിരുന്നു .1 മുതൽ 5 വരെ യായിരുന്നു ക്‌ളാസ്സുകൾ . ഡോ .ജി .ശ്രീധരൻ ,ശശിധരൻ ,ലത ,ഡി .വൈ .എസ് .പി മാരായ ശ്രീ .ശ്രീകണ്ഠൻ നായർ ,ഡോ .ഓംകുമാർ എന്നിവർ പൂർവ്വവിദ്യാര്ഥികളാണ് . പ്രഥമാദ്ധ്യാപികയായ ശ്രീമതി സുനന്ദ ആർ ,3 അദ്ധ്യാപകരും 1 പി .ടി .സി മീനിയലും ഇവിടെ സേവനമനുഷ്ഠിക്കുന്നു .2011 മുതൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു .30 കുട്ടികൾ ഇവിടെ പഠിക്കുന്നു .
ഭൗതിക സൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതിക സാഹചര്യം നിലവിലുള്ള സ്കൂൾ ആണ് നമ്മുടേത് .ശുദ്ധ ജലത്തിനായി ആവശ്യാനുസരണം ടാപ്പുകൾ ഉണ്ട് .പുതിയതായി നിർമിച്ച അടുക്കളയും ഡൈനിങ്ങ് ഹാളുമുണ്ട് .കുട്ടികൾക്ക് കളിക്കാനായി പാർക്കും മറ്റു കളി ഉപകരണങ്ങൾ ഉണ്ട്.പുതിയതായി നിർമിച്ച ഒരു കമ്പ്യൂട്ടർ റൂമും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗ0
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
നമ്പർ | പ്രധാനാദ്ധ്യാപകന്റെ പേര് | കാലയളവ് |
1 | ശ്രീമതി ആലീസ് എബ്രാഹം | 2005-2019 |
2 | ശ്രീമതി ഷൈല പി .കെ | 2019-2020 |
3 | ശ്രീമതി ബിന്ദു ബി .എൻ | 2020-2021 |
4 | ശ്രീമതി സുനന്ദ ആർ | 2021- |
---|---|---|
5 | ||
പൂർവ്വവിദ്യാർത്ഥികൾ
ഡോ .ജി .ശ്രീധരൻ | |
---|---|
ശശിധരൻ | |
ലത | |
ശ്രീ .ശ്രീകണ്ഠൻ നായർ | ഡി .വൈ .എസ് .പി |
ഡോ .ഓംകുമാർ | ഡി .വൈ .എസ് .പി |
അംഗീകാരങ്ങൾ
വഴികാട്ടി
സ്‌കൂളിൽ എത്തുന്നതിനുള്ള മാർഗങ്ങൾ
പേരൂർക്കട പൈപ്പിൻമൂട് ശാസ്തമംഗലം റോഡിൽ ഊളമ്പാറ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
പേരൂർക്കട ജംഗ്ഷനിൽ നിന്നും 1 .4 കിലോ .മീറ്റർ ഓട്ടോ / ബസ് മാർഗം എത്തിച്ചേരാം . ശാസ്തമംഗലം ജംഗ്ഷനിൽ നിന്നും 1 .9 കിലോ .മീറ്റർ ഓട്ടോ /ബസ് മാർഗം എത്തിച്ചേരാം .
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 6 .5 കിലോ .മീറ്റർ ഓട്ടോ/ ബസ് മാർഗം എത്തിച്ചേരാം .