ഗവ എൽ പി എസ് പാങ്ങോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ, പാങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് തല ഉയർത്തിനിൽക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം 1948 - ൽ സ്ഥാപിതമായി.
ഗവ എൽ പി എസ് പാങ്ങോട് | |
---|---|
| |
വിലാസം | |
ഗവ.എൽ.പി.എസ്സ് പാങ്ങോട് കല്ലറ , പാങ്ങോട് പി.ഒ. , 695609 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 10 - 05 - 1948 |
വിവരങ്ങൾ | |
ഫോൺ | 0472 2869022 |
ഇമെയിൽ | glpspangodepalode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42641 (സമേതം) |
യുഡൈസ് കോഡ് | 32140800605 |
വിക്കിഡാറ്റ | Q64035580 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പാങ്ങോട് പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 199 |
പെൺകുട്ടികൾ | 209 |
ആകെ വിദ്യാർത്ഥികൾ | 408 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി എം എ |
പി.ടി.എ. പ്രസിഡണ്ട് | അൻസാർ H |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി എം എ |
അവസാനം തിരുത്തിയത് | |
23-06-2024 | 42641 |
ചരിത്രം
കഴിഞ്ഞ 68 വർഷമായി തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് പഠന- പഠനാനുബന്ധമേഖലയിൽ ഒരേപോലെ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന എൽ. പി. സ്കൂളുകളിൽ ഒന്നാണ് ഗവണ്മെന്റ് എൽ. പി. എസ്. പാങ്ങോട്. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ, പാങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് തല ഉയർത്തിനിൽക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം 1948 - ൽ സ്ഥാപിതമായി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി, ക്രെഷ്, ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്
വിദ്യാരംഗം കലാ സാഹിത്യ വേദി
ഗണിത ക്ലബ്
സാമൂഹ്യശാസ്ത്ര ക്ലബ്
കലാകായിക മേള
ക്ലാസ് മാഗസിൻ
പ്രവർത്തിപരിചയ മേള
ഫീൽഡ് ട്രിപ്പ്
മാനേജ്മെന്റ്
മുൻ സാരഥികൾ
കെ ശാന്തകുമാർ |
---|
എം ഷറഫുദീൻ |
ബഷീർകുഞ്ഞ് |
നസീറാബീവി |
എം സൈഫുദീൻ |
അബ്ദുൾഅസീസ് |
സുനിൽ ബി |
നൗഷാദ് എം എച്ച് |
ചിത്രശാല
മികവുകൾ
പാലോട് സബ് ജില്ലാ കലോത്സവം, ശാസ്ത്രോത്സവം, കായികോത്സവം, വിദ്യാരംഗം മത്സരങ്ങളിൽ മികച്ച വിജയം നിലനിർത്തിപ്പോരുന്നു. ഇക്കഴിഞ്ഞ ശാസ്ത്രോത്സവത്തിൽ രണ്ടാം സ്ഥാനവും, കലോത്സവത്തിൽ അറബിക് മേളയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റു വിദ്യാരംഗം, യുറീക്ക, മറ്റു ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിപ്പോരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. അബ്ദുൽ റഷീദ് (ക്യാപ്റ്റൻ റഷീദ്): പാങ്ങോട് പഴവിള സ്വദേശി. പ്രീഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം ആർമിയിൽ ചേര്ന്നു. കേണൽ പദവിയിൽ എത്തി വിരമിച്ചു. ഒമാൻ ഗവണ്മെന്റിന്റെ റിക്രൂട്ടിങ് ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്. 2. എ. അബ്ദുൽ അസീസ് : പാങ്ങോട് ഉളിയംകോട് സ്വദേശി. ഡിഗ്രി പഠനത്തിന് ശേഷം പോലീസ് സേനയിൽ സബ് ഇൻസ്‌പെക്ടർ ആയി ചേർന്നു. ഡി. വൈ. എസ്. പി. ആയി വിരമിച്ചു. പത്മശ്രീ ജേതാവാണ്. 3. ഡോ. എ. സലാഹുദീൻ : എസ്. എസ്. എൽ. സി., ടി. ടി. സി. കഴിഞ്ഞ് പ്രൈമറി അദ്ധ്യാപകനായി., പി. എച്ച്. ഡി. എടുത്തു. പ്രൊഫസ്സർ ആയി വിരമിച്ചു. 4. അഡ്വ. എച്ച്.എ. ഷറഫ്. : തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. 5. ഡോ. എ. ഫത്തഹുദീൻ (കാർഡിയോളോജിസ്റ്) : പുലിപ്പാറ പാങ്ങോട്. ഹൃദ്രോഗ വിദഗ്ധൻ. 6. ഡോ. ഹാരിസ്: യൂറോളജിസ്റ് 7. എം. ഷറഫുദീൻ : ഈ സ്കൂളിൽ പഠിച്ച് ഈ സ്കൂളിൽ തന്നെ അദ്ധ്യാപകനായി ജോലി നോക്കുകയും ഇവിടെ തന്നെ പ്രഥമാദ്ധ്യാപകനായി വിരമിക്കുകയും ചെയ്തു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാരേറ്റ്-പാലോട് റൂട്ടിൽ പാങ്ങോട് ജംഗ്ഷനിൽ പാങ്ങോട് പഴവിള റൂട്ടിൽ 400 മീറ്റർ സഞ്ചരിക്കണം.
{{#multimaps:8.76304,76.96076|zoom=18}}
|}