ഗവ ടി എസ് അടപ്പുപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലോട് സബ്‍ജില്ലയിലെ പ്രധാന ട്രൈബൽ വിദ്യാലയമാണ് ഇത്.1959 ലാണ് സ്ഥാപിതം.
ഗവ ടി എസ് അടപ്പുപാറ | |
---|---|
| |
വിലാസം | |
ജി ടി എൽ പി എസ് അടപ്പുപാറ , പച്ച പി.ഒ. , 695562 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 12 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0471 2348274 |
ഇമെയിൽ | gtlpsadappupara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42602 (സമേതം) |
യുഡൈസ് കോഡ് | 32140800601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പാങ്ങോട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 111 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഷറഫ് എം |
പി.ടി.എ. പ്രസിഡണ്ട് | ലയനശ്രീ എസ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | രമണി ഭുവനചന്ദ്രൻ |
അവസാനം തിരുത്തിയത് | |
20-03-2024 | 42602 lps |
ചരിത്രം പാലോട് സബ്‍ജില്ലയിലെ പ്രധാന ട്രൈബൽ വിദ്യാലയമാണ് ഇത്.നെടുമങ്ങാട് താലൂക്കിൽ പാങ്ങോട് പഞ്ചായത്തിൽ അടപ്പുപാറ എന്നസ്ഥലത്തു ശ്രീ കുഞ്ചു കാണി ആദിവാസി കുട്ടികളെ പഠിപ്പിക്കുന്നതിനായി സർക്കാരിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 1956 സ്കൂൾ പ്രവർത്തനം തുടങി .ഉതിമൂട് നാരായണപിള്ളയുടെ കളിയിലിലാണ് 5 വർഷത്തോളം ക്ലാസ് നടത്തിയത് .കുഞ്ഞു കാണി യുടെമകൻ ശശികാണിയാണ് ആദ്യ വിദ്യാർത്ഥി .ശ്രീ മാധവനായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ 1981 ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും ചെയ്തു .
ഭൗതികസൗകര്യങ്ങൾ
വനത്തിനകത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.പ്രധാനകെട്ടിടവും സ്റ്റോർ റൂമും കമ്പ്യൂട്ടർ ലാബും ഉണ്ട്.ഒരു സ്മാർട്ട് ക്ളാസ്സ്‌റൂമും ഉണ്ട് ഒരേക്കറിലായി സ്ഥിതിചെയ്യുന്ന ഔഷധസസ്യത്തോട്ടവുമുണ്ട്.2023 -24 അധ്യയന വർഷത്തിൽ പാങ്ങോട് പഞ്ചായത്തിൽ നിന്നും പുതുതായി ബെഞ്ചും ഡെസ്‌കും അനുവദിച്ചു .
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങളെ കൂടാതെ പരിസ്ഥിതിക്ലബ്,ഗാന്ധിദർശൻ ക്ലബ്,ഹെൽത്ത്ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങളും നടന്നുവരുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടത്തുകയും പതിപ്പ് നിർമ്മിക്കുകയും ചെയ്യുന്നു .
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ,പാങ്ങോട് പഞ്ചായത്തിന്റെ കീഴിൽ പ്രവൃത്തിക്കുന്ന സർക്കാർ വിദ്യാലയം .സ്എംസി കാര്യക്ഷമമായി പ്രവർത്തിക്കുന്നു
മുൻ സാരഥികൾ സുധീദ്രൻ നായർ 2005 2008 . സീനത്തുബീവി 2008 2014 . സുനിൽ 2014 . സലിം 2014 2015 . റജീന 2015 2017 .
ബാഹുലേയൻ 2017 -2022 അഷറഫ് 2022 മുതൽ ഹെഡ്മാസ്റ്ററ്‍യി തുടരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂൾ നവീകരണപ്രവർത്തനങ്ങൾക്ക് മുന്നിട്ട് നിൽക്കുന്ന തങ്കപ്പൻനായർ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണ്.പ്രശാന്തൻ കാണി IPS സ്കൂളിലെ പൂർവ വിദ്ദ്യാർഥിയാണ് .
മികവുകൾ
പാലോട് സബ്‌ജില്ല ശാസ്ത്ര മേളയിൽ 2022 2023 അധ്യയന വർഷത്തിൽ അഗര്ബത്തി നിർമാണത്തിൽ ആദികൃഷ്ണാ ഡി ആർ നു ഒന്നാംസമ്മാനം ലഭിച്ചു . പാലോട് സബ്‌ജില്ല കലോത്സവത്തിൽ 2023 2024 അധ്യയന വർഷത്തിൽ കഥാകഥനത്തിൽ അനുഷ എസ് എസ് ' എ ' ഗ്രേഡ് ലഭിച്ചു .
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)
- കല്ലറ പാലോട് റൂട്ടിൽ അടപ്പുപാറ നിന്നും ഒരു കിലോമീറ്റർ മാറി വെള്ളയംദേശം റൂട്ടിൽ സ്ഥിതി ചെയ്യന്നു.
{{#multimaps:8.73858,77.01113|zoom=18}}