ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
എൽ.കെ 22-25 ബാച്ചിൽ 44 കുട്ടികളാണ് ഉള്ളത്.

42051-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 42051 |
യൂണിറ്റ് നമ്പർ | LK/2018/42051 |
അംഗങ്ങളുടെ എണ്ണം | 44 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | ആറ്റിങ്ങൽ |
ലീഡർ | വിശ്വനാഥ് |
ഡെപ്യൂട്ടി ലീഡർ | മേഘ എം ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സീന എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജാസ്മി എൻ |
അവസാനം തിരുത്തിയത് | |
16-03-2024 | Ghssvjd1024 |
സ്കൂൾ ക്യാമ്പ് 2023
നമ്മുടെ സ്കൂളിലെ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള ഈ വർഷത്തെ സ്കൂൾ ക്യാമ്പ് 03.09.2023 ഞായറാഴ്ച സ്കൂൾ ഐടി ലാബിൽ വെച്ച് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി എൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി.സജി കുമാർ, സീനിയർ അസിസ്റ്റൻറ് രമണി മുരളി, എസ് ഐ ടി സി മനോജ് തുടങ്ങിയവർ സംസാരിച്ചു മാസ്റ്റർ ട്രെയിനർ ശ്രീമതി പൂജ ടീച്ചർ ക്ലാസ് നയിച്ചു. സ്ക്രാച്ച് പ്രോഗ്രാമിങ്, ആനിമേഷൻ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ചെണ്ടമേളം, പൂക്കള മത്സരം, ഊഞ്ഞാലാട്ടം എന്നിവ ഉൾപ്പെട്ട ക്യാമ്പോണം കുട്ടികൾക്ക് വിനോദവും വിജ്ഞാനപ്രദവും ആയിരുന്നു. വിവരസാങ്കേതികവിദ്യയിലെ നൂതന സങ്കേതങ്ങൾ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കാൻ പര്യാപ്തമായിരുന്ന ക്ലാസ് കുട്ടികൾക്ക് പുതിയ പഠന അനുഭവമാണ് നൽകിയത്. സ്കൂളിലെ കൈറ്റ് മിസ്ട്രസുമരായ ജാസ്മി. എൻ, മിനി വർഗീസ്, സീന.എസ് എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങളെ സഹായിച്ചു.
സ്കൂൾ ക്യാമ്പിൽ നൽകിയ അസൈൻമെൻറ് ഏറ്റവും നന്നായി ചെയ്ത 8 കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. നാല് കുട്ടികളെ അനിമേഷൻ വിഭാഗത്തിലും നാല് കുട്ടികളെ പ്രോഗ്രാമിംഗ് വിഭാഗത്തിലും ആണ് തിരഞ്ഞെടുത്തത്.
ജില്ലാ ക്യാമ്പ് 2023
തിരുവനന്തപുരം ജില്ലാ ക്യാമ്പ് സെൻ്റ്. Roch's ഹൈസ്കൂളിൽ (തോപ്പ്) വച്ച് നടന്നു. നമ്മുടെ സ്കൂളിൽ നിന്ന് പ്രോഗ്രാമിംഗ് വിഭാഗത്തിൽ കാശിനാഥന് ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.