ഗവ യു പി എസ് പെരിങ്ങമ്മല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇരുപതിലേറെ ഹെഡ്മാസ്റ്റർമാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പർശമേറ്റ, ശബ്ദങ്ങൾ മാറ്റൊലികൊണ്ട അറിവിന്റെ വാതായനങ്ങൾ തുറന്ന മാതൃകാ വിദ്യാലയമാണിത്.
| ഗവ യു പി എസ് പെരിങ്ങമ്മല | |
|---|---|
| വിലാസം | |
പെരിങ്ങമ്മല പി.ഒ. , 695563 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 01 - 1903 |
| വിവരങ്ങൾ | |
| ഫോൺ | 0472 2846467 |
| ഇമെയിൽ | gupsperingammala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42648 (സമേതം) |
| യുഡൈസ് കോഡ് | 32140800316 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 400 |
| പെൺകുട്ടികൾ | 422 |
| അദ്ധ്യാപകർ | 33 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാധാകൃഷ്ണൻ ബി |
| പി.ടി.എ. പ്രസിഡണ്ട് | ഷെനിൽ റഹിം |
| എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
| അവസാനം തിരുത്തിയത് | |
| 14-03-2024 | 42648 peringammala |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
ജി യുപിഎസ് പെരിങ്ങമല സ്കൂൾ തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് സബ് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രവർത്തന മികവിന്റെ പേരിൽ അറിയപ്പെടുന്ന 800 ലധികം കുട്ടികൾ പഠിക്കുന്ന പ്രശസ്തമായ ഒത്തിരി പ്രതിഭകളെ സൃഷ്ടിച്ച വിദ്യാമകുടമാണ് ജി യു പിഎസ് പെരിങ്ങമല സ്കൂൾ അക്കാദമിക കലാ കായിക മേഖലകളിൽ സബ്ജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ ഉന്നത നേട്ടം കൈവരിച്ച് സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തുന്നതിൽ ജിയു പി എസ് പെരിങ്ങല സ്കൂളിന് സാധിച്ചിട്ടുണ്ട് പുതിയ കെട്ടിടങ്ങളും സാങ്കേതിക ലാബുകളും സ്മാർട്ട് ക്ലാസ്സ് റൂമുകളും സ്കൂൾ ബസുകളും സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ചുവടു പടിയായി നിലകൊള്ളുന്നു. പ്രഗൽഭരായ അധ്യാപകരും പ്രഥമാധ്യാപകരും പാരമ്പര്യത്തിന്റെ നിറസാന്നിധ്യമായി നിലകൊള്ളുകയും നിലവിലും തുടരുകയും ചെയ്യുന്നു സമൂഹത്തിനും വിദ്യാലയത്തിനും നിറകുടമായി നിറസാന്നിധ്യമായി ജി യു പി എസ് പെരിങ്ങമല സ്കൂൾ പ്രൗഢഗംഭീരമായി നിലകൊള്ളുന്നു
ചരിത്രം
നൂറ്റാണ്ടിനുമപ്പുറം പിന്നിട്ട പെരിങ്ങമ്മല യു. പി. എസിൻറെ ചരിത്രം തേടിയിറങ്ങിയ ഞങ്ങൾ ഈ സ്കൂളിൽ ആദ്യകാലം പഠിച്ചിരുന്ന വിദ്യാർത്ഥികളെ അന്വേഷിക്കുകയായിരുന്നു. കാടും മലകളും കാട്ടരുവികളും മലമ്പാതകളും കാർഷിക വിളകളാൽ സമൃദ്ധമായ ഒരു പ്രദേശമായിരുന്നു പെരിങ്ങമ്മല. പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ കാലത്താണ് സ്കൂളിലും പെരിങ്ങമ്മലയിലും വികസന പ്രവർത്തനങ്ങൾ നടന്നതും യു. പി. സ്കൂളായി ഉയർത്തിയതും.. ഇരുപതിലേറെ ഹെഡ്മാസ്റ്റർമാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പർശമേറ്റ, ശബ്ദങ്ങൾ മാറ്റൊലികൊണ്ട അറിവിന്റെ വാതായനങ്ങൾ തുറന്ന സരസ്വതി ക്ഷേത്രമാണിത്.
1903ൽ ആരംഭിക്കുകയും ഇന്ന് 114 വർഷം പിന്നിടുകയും ചെയ്ത സമീപപ്രദേശത്ത് ഏക വിദ്യാലയമാണ് പെരിങ്ങമ്മലയുടെ നാഡീസ് സ്പന്ദനങ്ങൾ ഏറ്റുവാങ്ങിയ ഈ വിദ്യാലയം ആദ്യകാലത്ത് ഒരു സ്വകാര്യസ്ഥാപനമായിരുന്നു 1917ൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയായിരുന്നു ഈ പ്രദേശത്തെ ആദിമവാസികൾ കാണിക്കാരായിരുന്നു കൃഷിയായിരുന്നു മുഖ്യതൊഴിൽ
പെരിങ്ങമലയിലെ കുടിയേറ്റക്കാർ ആപേക്ഷികമായി പരിഷ്കൃത സമൂഹത്തിൽ നിന്ന് എത്തിയവരാണ് വ്യാപകമായിട്ടില്ലെങ്കിൽ പോലും അവർക്കിടയിൽ ചിലരെങ്കിലും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചവരായിരുന്നു എങ്കിലും നിലത്തെഴുത്ത് ആശാന്മാരിൽ നിന്നുമാണ് നമ്മുടെ നാടിന്റെ അധ്യായന ചരിത്രം തുടങ്ങുന്നത് മണലിൽ ആദ്യാക്ഷരം കോറിയ നാളുകളിൽ നിന്നാണ് കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും ലോകത്ത് നാം എത്തിനിൽക്കുന്നത്
വിദ്യാഭ്യാസം അന്യമായിരുന്ന ഇവിടെ പെരിങ്ങമലയിലെ പരിഷ്കൃത സമൂഹത്തിൽ പ്രഥമസ്ഥാനം വഹിച്ചിരുന്ന മീരാസാഹിബ് ഹാജി വിളയിൽ നീലകണ്ഠ പിള്ള പത്മനാഭപിള്ള തുടങ്ങിയവരുടെ ശ്രമഫലമായാണ് ഈ സ്കൂൾ ആരംഭിച്ചത് ആദ്യകാലത്ത് ഒന്ന് രണ്ട് മൂന്ന് ക്ലാസുകൾ മാത്രം ഉണ്ടായിരുന്ന ഈ സ്കൂൾ പടിപടിയായാണ് ഈ നിലയിലേക്ക് എത്തിയത്.
സമീപപ്രദേശങ്ങളിൽ നന്ദിയോട് പച്ചയിൽ നാലാം ക്ലാസ് വരെയുള്ള ഒരു സ്കൂളും അഞ്ചു മുതൽ ഏഴ് വരെ ക്ലാസുകൾ ഉള്ള ഒരു സ്കൂൾ നെടുമങ്ങാട്ടുമാണ് ഉണ്ടായിരുന്നത് അതിനാൽ ഭൂരിഭാഗം കുട്ടികളും മൂന്നാം ക്ലാസിൽ പഠനം അവസാനിപ്പിക്കുക പതിവായിരുന്നു
സർക്കാർ വക ഒഴിഞ്ഞു കിടന്ന ഏകദേശം ഒരേക്കർ സ്ഥലത്ത് ഒരു ആറുകാലിപ്പുര കെട്ടി ആറുകാലിപ്പുരയിൽ സ്ഥലം തികയാതെ വന്നപ്പോൾ അടുത്തുള്ള പണ്ടകശാല കൂടി വാടകയ്ക്ക് എടുത്ത് ക്ലാസ് നടത്തിയിരുന്നു അക്കാലത്ത് ശ്രീ ഡി കെ വേലുപിള്ളയുടെ ശ്രമഫലമായാണ് ഒരു ക്ലാസ് കൂടി അനുവദിച്ച് നാലുവരെയായി തുടർന്ന് നാട്ടുകാർ പിരിച്ചെടുത്ത പണം സ്വരൂപിച്ച് കുറെ വസ്തുകൂടി ഇതിനോടൊപ്പം വാങ്ങിചേർക്കുകയും അഞ്ചാം ക്ലാസ് കൂടി അനുവദിക്കുകയും ചെയ്തു ഈ ആറുകാലിപ്പുര പഞ്ചായത്ത് തകരം മേഞ്ഞ് സംരക്ഷിച്ചിട്ടുണ്ട്
പെരിങ്ങമല നിവാസികളുടെ വിദ്യാഭ്യാസത്തിന്റെ ആശ കേന്ദ്രമായി മാറിയ പെരിങ്ങമല സ്കൂൾ പിന്നീട് യുപിഎസ് ആയി ഉയർത്തപ്പെട്ടു നാൽപതിലേറെ ഡിവിഷനുകളിലായി ആയിരത്തിലധികം വിദ്യാർഥികൾ ഇവിടെ അധ്യായനം നടത്തിയിരുന്നു പിൽക്കാലത്ത് സമീപപ്രദേശങ്ങളിൽ പല വിദ്യാലയങ്ങളും ആവിർഭവിച്ചതുമൂലം ഇവിടെ വിദ്യാർഥികളുടെ സംഖ്യ ക്രമേണ കുറയുവാൻ തുടങ്ങിയിരുന്നു എന്നാൽ ഇന്ന് സ്കൂൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരവിന് പാതയിലാണ് സർക്കാർ ഏറ്റെടുത്തതിനു ശേഷം 30 ഓളം ഹെഡ്മാസ്റ്റർമാരും നൂറിലധികം അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്
പെരിങ്ങമല പഞ്ചായത്തിന്റെ സാമൂഹ്യ രാഷ്ട്രീയ കാർഷിക സാംസ്കാരിക മേഖലകൾക്ക് ഊർജ്ജം പകർന്ന ഈ വിദ്യാലയം വർഷങ്ങൾ പിന്നിടുമ്പോഴും പ്രവർത്തന മികവിൽ മുന്നേറിക്കൊണ്ടിരിക്കുന്നു രക്ഷിതാക്കളുടെ ആഗ്രഹങ്ങൾക്കും അഭിരുചിക്കും അനുസൃതമായി പ്രവർത്തിക്കാൻ ഞങ്ങൾ എന്നും ശ്രദ്ധിച്ചിട്ടുണ്ട് അതിന്റെ ഭാഗമാണ്
വർഷങ്ങൾക്ക് മുൻപ് ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി ആരംഭിച്ചത് ഈ സംരംഭം ആരംഭിക്കുമ്പോൾ ഉയർന്നിരുന്ന ആശങ്കകൾക്കുള്ള മറുപടിയാണ് ഇംഗ്ലീഷ് മീഡിയം അഡ്മിഷനു വേണ്ടിയുള്ള അപൂർവ്വമായ തിരക്ക് ബിരുദവും പ്രൊഫഷണൽ ബിരുദവും ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുള്ള അധ്യാപകരുടെ മികച്ച ശിക്ഷണമാണ് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ട് ഇതിനെല്ലാം ഉപരി സ്കൂളിന്റെ സദാ ശ്രദ്ധിക്കുന്ന ഒരു ഗ്രാമപഞ്ചായത്തും വികസന സമിതിയും എസ്എംസിയുമാണ് സ്കൂളിന്റെ ഉന്നതിക്ക് ആധാരം
ഒന്നു മുതൽ ഏഴ് വരെ 26 ഡിവിഷനുകളായി 800 ഓളം കുട്ടികളും എസ്എംസിയുടെ നേതൃത്വത്തിൽ 2014 ആരംഭിച്ച പ്രീ പ്രൈമറി ക്ലാസുകളിൽ 150ലധികം വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിക്കാനായി എത്തുന്നുണ്ട് ഈ സ്കൂളിലെ കുട്ടികൾ കമ്പ്യൂട്ടർ സാക്ഷരരായിരിക്കണം എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി കമ്പ്യൂട്ടർ പഠനം ഉറപ്പാക്കി വരുന്നു . 6000 ത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഫലപ്രദമായി പ്രവർത്തിക്കുന്നു രണ്ടു വലിയ വാഹനങ്ങളും ഒരു ചെറിയ വാഹനവും ഗതാഗത സൗകര്യത്തിന് കുട്ടികളെ ഒരുക്കുന്നു. ഒരു മൂന്നുനില കെട്ടിടവും ഒരു രണ്ടുനില കെട്ടിടവും പുതുതായി പണികഴിപ്പിച്ചിട്ടുണ്ട് ഇതിൽ തന്നെ സ്മാർട്ട് ക്ലാസ്സ് റൂമുകളും കമ്പ്യൂട്ടർ ലാബുകളും പ്രവർത്തിക്കുന്നുണ്ട് മികച്ച പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഞങ്ങൾ ശ്രദ്ധാലുക്കളാണ് ഇന്ത്യൻ ജനാധിപത്യരീതി കുട്ടികളിലെത്തുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പാർലമെന്റ് തിരഞ്ഞെടുപ്പും വിവിധ ക്ലാസുകളുടെ പ്രവർത്തനവും വിവിധ കൺവീനർമാരുടെ മേൽനോട്ടത്തിൽ ഊർജ്ജതമായി നടന്നുവരുന്നു
മുൻ വർഷങ്ങളിൽ അന്താരാഷ്ട്ര സയൻസ് കോൺഗ്രസ് ഇന്ത്യൻ സയൻസ് കോൺഗ്രസ് ഇന്ത്യൻ ബാലശാസ്ത്ര കോൺഗ്രസ് കേരള സയൻസ് കോൺഗ്രസ് സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് സബ്ജില്ലാ ജില്ലാ സംസ്ഥാന ശാസ്ത്രമേള വിജയികൾ സ്കൂൾ കലോത്സവ വിജയികൾ മലയാള മനോരമയുടെ നല്ല പാഠം പുരസ്കാരങ്ങൾ ഗാന്ധി ദർശൻ പുരസ്കാരങ്ങൾ മികച്ച സ്കൂൾ വെജിറ്റബിൾ ഗാർഡനുള്ള ജില്ലാതര പുരസ്കാരം കുട്ടികളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കൽ എന്നിവയ്ക്ക് പുറമേ മികവ് 2007 പരിപാടിയിൽ സംസ്ഥാനതലത്തിലുള്ള തെരഞ്ഞെടുത്ത 140 സ്കൂളുകളുടെ കൂട്ടത്തിൽ ഉൾപ്പെടാനായി മികവ് 2017 ദേശീയ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുന്നത് വരെ ചെന്നെത്തിയിരിക്കുന്നു പെരിങ്ങമല ഗവൺമെന്റ് യുപി സ്കൂളിന്റെ പ്രവർത്തനങ്ങൾ 2023 24 സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ തുടങ്ങിയ മെച്ചപ്പെട്ട ഒത്തിരി പ്രവർത്തനങ്ങൾ സ്കൂളിന്റെ അഭിമാനകരമായ പ്രവർത്തനത്തിന് ആക്കം കൂട്ടുന്നു
ഭൗതികസൗകര്യങ്ങൾ
ജി യുപിഎസ് പെരിങ്ങമല സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കുട്ടികളുടെ പഠന മികവിന് വളരെയധികം സഹായകമാണ് മൂന്നു നിലയും രണ്ടുനിലയും ഉള്ള രണ്ട് കെട്ടിടങ്ങളും പുതിയ ടോയ്ലറ്റ് സംവിധാനങ്ങൾ പ്രൊജക്ടർ ഉൾപ്പെടെയുള്ള ലാബ് സംവിധാനം സ്മാർട്ട് ക്ലാസ്സ് റൂമുകൾ വിവിധതരം ക്ലബ്ബുകൾ അവയുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് വളരെയധികം ആക്കം കൂട്ടുന്ന വസ്തുതകളാണ്. ഭൗതികമായ ഒത്തിരി വസ്തുതകൾ ഇനിയും വികസനത്തിന് മുതൽക്കൂട്ടാകും
പാഠ്യേതര പ്രവർത്തനങ്ങൾ
പെരിങ്ങമ്മല നോർത്ത് പാടശേഖരത്തിൽ ഒരേക്കർ സ്ഥലത്ത് പാട്ടത്തിന് കൃഷിഭൂമി ഏറ്റെടുത്ത് കൃഷി ചെയ്തുവരുന്നു. സ്കൂൾ വളപ്പിൽ പയർ, ചീര, പാവൽ, പടവലം, വെള്ളരി, മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു. ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രവർത്തനവും സജീവമായി നടക്കുന്നു. സോപ്പ്, ലോഷൻ, ചോക്ക് തുടങ്ങിയവയുടെ നിർമ്മാണവും വിപണനവും നടക്കുന്നു. പാലോട് കലാ കായിക വ്യാപാര വ്യാവസായിക മേളയിൽ സ്കൂളിൻറെ ഒരു സ്റ്റാൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ചികിത്സാ സഹായ പദ്ധതിയിലുൾപ്പെടുത്തി അനേകം പാവപ്പെട്ടവർക്ക് ധനസഹായം നൽകാന് കഴിഞ്ഞിട്ടുണ്ട്.
മികച്ച പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഞങ്ങൾ ശ്രദ്ധാലുക്കളാണ് ഇന്ത്യൻ ജനാധിപത്യരീതി കുട്ടികളിലെത്തുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പാർലമെന്റ് തിരഞ്ഞെടുപ്പും വിവിധ ക്ലാസുകളുടെ പ്രവർത്തനവും വിവിധ കൺവീനർമാരുടെ മേൽനോട്ടത്തിൽ ഊർജ്ജതമായി നടന്നുവരുന്നു
മുൻ വർഷങ്ങളിൽ അന്താരാഷ്ട്ര സയൻസ് കോൺഗ്രസ് ഇന്ത്യൻ സയൻസ് കോൺഗ്രസ് ഇന്ത്യൻ ബാലശാസ്ത്ര കോൺഗ്രസ് കേരള സയൻസ് കോൺഗ്രസ് സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് സബ്ജില്ലാ ജില്ലാ സംസ്ഥാന ശാസ്ത്രമേള വിജയികൾ സ്കൂൾ കലോത്സവ വിജയികൾ മലയാള മനോരമയുടെ നല്ല പാഠം പുരസ്കാരങ്ങൾ ഗാന്ധി ദർശൻ പുരസ്കാരങ്ങൾ മികച്ച സ്കൂൾ വെജിറ്റബിൾ ഗാർഡനുള്ള ജില്ലാതര പുരസ്കാരം കുട്ടികളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കൽ എന്നിവയ്ക്ക് പുറമേ മികവ് 2007 പരിപാടിയിൽ സംസ്ഥാനതലത്തിലുള്ള തെരഞ്ഞെടുത്ത 140 സ്കൂളുകളുടെ കൂട്ടത്തിൽ ഉൾപ്പെടാനായി മികവ് 2017 ദേശീയ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുന്നത് വരെ ചെന്നെത്തിയിരിക്കുന്നു പെരിങ്ങമല ഗവൺമെന്റ് യുപി സ്കൂളിന്റെ പ്രവർത്തനങ്ങൾ 2023 24 സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ തുടങ്ങിയ മെച്ചപ്പെട്ട ഒത്തിരി പ്രവർത്തനങ്ങൾ സ്കൂളിന്റെ അഭിമാനകരമായ പ്രവർത്തനത്തിന് ആക്കം കൂട്ടുന്നു
മാനേജ്മെന്റ്
നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയം. ശ്രീ. ഷെനിൽ റഹിമിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.
ഭരണനിർവഹണം
ജി യു പി എസ് പെരിങ്ങമല സ്കൂളിന്റെ ഭരണനിർവഹണം സ്കൂളിന്റെ വികസനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന ഒരു വസ്തുതയാണ് സ്കൂളിന്റെ ഇന്നേവരെയുള്ള പ്രവർത്തനങ്ങളിൽ അച്ചടക്കത്തിന്റെയും തനതായ പ്രവർത്തനത്തിന്റെയും ഒരു മുൻതൂക്കം എന്നത് സ്കൂളിന്റെ വികസനത്തിൽ നിർണായകമായ കാര്യമാണ് സ്കൂളിന്റെ പാരമ്പര്യം മുതൽ ഇന്നുവരെയുള്ള പ്രവർത്തനത്തിൽ ഭരണനിർവഹണം തന്നെയാണ് പാഠ്യപാഠ്യേതര ക്ലബ്ബ് തല വികസന പ്രവർത്തനങ്ങളിൽ ആക്കം കൂട്ടുന്നത് സ്കൂളിന്റെ യശസ്സ് ഉയർത്തുന്നതിൽ ഗുണമുള്ള ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ സ്കൂൾ മാനേജ്മെന്റിന്റെ പ്രാധാന്യം വളരെ പ്രധാനപ്പെട്ടതാണ് ഇതുതന്നെയാണ് സ്കൂളിന്റെ മാതൃകാപരമായ പ്രവർത്തനത്തിനും വികസനത്തിനും ഒരു പൊൻ തൂവലായി ശോഭിക്കുന്നത്
മുൻ സാരഥികൾ
കുളത്തൂർ അയ്യർ പി. കെ. കെ. നായർ ശിവരാമൻ ആശാരി കൃഷ്ണൻ നായർ നാരായണപിള്ള എം. അബ്ദുൾ അസീസ് പി. കൃഷ്ണൻ കുട്ടി നായർ ജി. കൃഷ്ണപിള്ള എൻ. സദാശിവൻ വി. ജെ. ഏലിയാമ്മ എം. രൈാജൻ യൂസഫ് കുഞ്ഞ് ദിവാകരൻ നായർ രവീന്ദ്രൻ നായർ പാലുവള്ളി ശശി ജെ. ബാലചന്ദ്രൻ നായർ എ. ജമീലാബീവി, കെ. ചന്ദ്രിക, പുഷ്പകുമാരി.ആർ, മഹേന്ദ്രകുമാർ.പി, നിസാമുദ്ദീൻ.എസ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാലോട് രവി ഡോ. അജിത്കുമാർ പാലോട് ദിവാകരൻ ജെ. ഗോപിനാഥക്കുറുപ്പ്
1. പാലോട് രവി രാഷ്ട്രീയ പ്രവർത്തകൻ
2.: ഡോക്ടർ സുകുമാരൻ നായർ
3. ഡോക്ടർ അജിത് കുമാർ
4. അരുൺനാഥ് സാഹിത്യപ്രവർത്തകൻ
5. സജീഷ് കുമാർ തഹസിൽദാർ
മികവുകൾ
കഴിഞ്ഞ കുറേ വർഷങ്ങളായി പാലോട് ഉപജില്ലയിൽ കലോത്സവങ്ങളിൽ അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോളും കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാ കലോത്സവത്തിവൽ പങ്കെടുക്കാനും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കാനും കഴിഞ്ഞിട്ടുണ്ട്. സ്പോർട്സിൽ പങ്കെടുത്ത് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്ത് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.
മികച്ച പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഞങ്ങൾ ശ്രദ്ധാലുക്കളാണ് ഇന്ത്യൻ ജനാധിപത്യരീതി കുട്ടികളിലെത്തുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പാർലമെന്റ് തിരഞ്ഞെടുപ്പും വിവിധ ക്ലാസുകളുടെ പ്രവർത്തനവും വിവിധ കൺവീനർമാരുടെ മേൽനോട്ടത്തിൽ ഊർജ്ജതമായി നടന്നുവരുന്നു
മുൻ വർഷങ്ങളിൽ അന്താരാഷ്ട്ര സയൻസ് കോൺഗ്രസ് ഇന്ത്യൻ സയൻസ് കോൺഗ്രസ് ഇന്ത്യൻ ബാലശാസ്ത്ര കോൺഗ്രസ് കേരള സയൻസ് കോൺഗ്രസ് സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് സബ്ജില്ലാ ജില്ലാ സംസ്ഥാന ശാസ്ത്രമേള വിജയികൾ സ്കൂൾ കലോത്സവ വിജയികൾ മലയാള മനോരമയുടെ നല്ല പാഠം പുരസ്കാരങ്ങൾ ഗാന്ധി ദർശൻ പുരസ്കാരങ്ങൾ മികച്ച സ്കൂൾ വെജിറ്റബിൾ ഗാർഡനുള്ള ജില്ലാതര പുരസ്കാരം കുട്ടികളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കൽ എന്നിവയ്ക്ക് പുറമേ മികവ് 2007 പരിപാടിയിൽ സംസ്ഥാനതലത്തിലുള്ള തെരഞ്ഞെടുത്ത 140 സ്കൂളുകളുടെ കൂട്ടത്തിൽ ഉൾപ്പെടാനായി മികവ് 2017 ദേശീയ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുന്നത് വരെ ചെന്നെത്തിയിരിക്കുന്നു പെരിങ്ങമല ഗവൺമെന്റ് യുപി സ്കൂളിന്റെ പ്രവർത്തനങ്ങൾ 2023 24 സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ തുടങ്ങിയ മെച്ചപ്പെട്ട ഒത്തിരി പ്രവർത്തനങ്ങൾ സ്കൂളിന്റെ അഭിമാനകരമായ പ്രവർത്തനത്തിന് ആക്കം കൂട്ടുന്നു
വഴികാട്ടി
- തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് വഴി പലോടിന് സമീപം ഗവണ്മെന്റ് യു പി എസ് പെരിങ്ങമ്മല
- പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസിന് സമീപം ജി യു പി എസ് പെരിങ്ങമ്മല
{{#multimaps: 8.72799,77.04466| width=100% | zoom=18}}