എസ്.എ.എൽ.പി സ്കൂൾ ചിലവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലകളാൽ ചുറ്റപ്പെട്ട അവികസിത മേഖലയായ ചിലവു ഗ്രാമത്തിന്റെ ഇളം മനസ്സുകളിൽ മികവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന ഏക സരസ്വതീഭവനമാണ് ഇവിടുത്തെ സെന്റ് അഗസ്റ്റിൻസ് എൽ.പി.സ്കൂൾ. കലയന്താനി പളളിയുടെ കീഴിൽ ഒരു കുടിപ്പള്ളിക്കൂടമായി 1928 - ൽ വാരികാട്ട് ഔസേപ്പ് ഫ്രഞ്ചുവിന്റെ വീട്ടിൽ ആരംഭിച്ച് വാരികാട്ട് - കുന്നിലേടത്ത് തൊമ്മൻ ആഗസ്തിയുടെ വീട്ടിൽ പ്രവർത്തനം തുടർന്ന ഈ സ്കൂളിന് 1929 മെയ് 22-ന്(1104 ഇടവം) 5071 -III ഗവൺമെന്റ് ഓർഡർ പ്രകാരം സർക്കാർ അംഗീകാരം ലഭിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ലഭ്യത കണക്കാക്കി വാരികാട്ട് ബഹുമാനപ്പെട്ട ജോണച്ചൻ സംഭാവന നല്കി 50 സെന്റ് സ്ഥലത്താണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ആദ്യ മാനേജർ റവ. ഫാ. ലൂക്ക് ഞരളക്കാട്ടും ഹെഡ്മിസ്ട്രസ്റ്റ് മേരി ചെറിയാനുമായിരുന്നു.
എസ്.എ.എൽ.പി സ്കൂൾ ചിലവ് | |
---|---|
വിലാസം | |
ചിലവ് ചിലവ് പി.ഒ. , ഇടുക്കി ജില്ല 685588 , ഇടുക്കി ജില്ല | |
സ്ഥാപിതം | 22 - 5 - 1929 |
വിവരങ്ങൾ | |
ഫോൺ | 04862 275066 |
ഇമെയിൽ | salpschilav@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29339 (സമേതം) |
യുഡൈസ് കോഡ് | 32090800102 |
വിക്കിഡാറ്റ | Q64615412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലക്കോട് പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | അഫ്സൽ മുഹമ്മദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസീന സലീം |
അവസാനം തിരുത്തിയത് | |
13-03-2024 | Jithukizhakkel |
കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇവിടെ 1 മുതൽ 5 വരെ ക്ലാസ്സുകളാണുള്ളത്. വിവിധ മാനേജർമാരുടേയും ഹെഡ്മാസ്റ്റർ മാരുടേയും നേതൃത്വത്തിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ മികവുകൾ പിന്നിട്ട് 2019 - 2020 അദ്ധ്യയന വർഷത്തിൽ നവതി ആഘോഷം ആഘോഷപൂർവ്വം കൊണ്ടാടി.
തൊടുപുഴ താലൂക്കിൽ കരിമണ്ണൂർ വില്ലേജിൽ ആലക്കോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ഒരു ഫുൾടൈം അറബിക് ടീച്ചർ ഉൽപ്പെടെ 6 അദ്ധ്യാപകരും 64 കുട്ടികളും ഉണ്ട്.
ചരിത്രം
ഏതാണ്ട് എഡി 1798-ൽ ചിലവ് നാലു നമ്പൂതിരി ഇല്ലക്കാരുടേതായിരുന്നു. കിഴക്കേമഠം, വെങ്ങാലമഠം, കുന്നേൽ മഠം, കുഞ്ചറക്കാട്ട് ഇല്ലം ഇവ ആയിരുന്നു ആ നാല് ഇല്ലക്കാർ. പക്ഷേ ടിപ്പുവിൻറെ സൈന്യം ചിലവിൽ നിന്നും ആലക്കോട് പോയി അവിടെ വെച്ച് യുദ്ധം നടന്നതായി ചരിത്രരേഖകളിൽ കാണുന്നു. യുദ്ധം ഭയന്ന് ആളുകൾ ചിലവിൽ നിന്നും പോയതായി അഭിപ്രായം പ്രായംചെന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്. അതല്ല വസൂരി പടർന്നു പിടിച്ചപ്പോൾ എല്ലാം ഉപേക്ഷിച്ചു പോയതായും പഴമക്കാർ പറയുന്നുണ്ട്. അതിനു ശേഷം വളരെക്കാലം ഈ സ്ഥലം വിജനമായി കിടന്നിരുന്നു.
എസ്.എ.എൽ.പി സ്കൂൾ ചിലവ്/ക്ലബ്ബുകൾ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
==വഴികാട്ടി=={{#multimaps: 9.8926660,76.7839026|}}