എസ്.ജെ.എൽ.പി സ്കൂൾ പെരിയാമ്പ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ജെ.എൽ.പി സ്കൂൾ പെരിയാമ്പ്ര | |
---|---|
വിലാസം | |
പെരിയാമ്പ്ര പുതുപ്പരിയാരം പി ഒ, പെരിയാമ്പ്ര , 685608 | |
സ്ഥാപിതം | 01 - 06 - 1921 |
വിവരങ്ങൾ | |
ഫോൺ | 9446480471 |
ഇമെയിൽ | stjohnslpschool355@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29355 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജിനി മാത്യു |
അവസാനം തിരുത്തിയത് | |
13-03-2024 | Bibintom1998jbr |
ചരിത്രം
മലയോര ജില്ലയായ ഇടുക്കിയുടെ തിലകക്കുറിയായി ശോഭിക്കുന്ന തൊടുപുഴ താലൂക്കിൽ സൗരഭ്യം പരത്തി നിൽക്കുന്ന മണക്കാട് പഞ്ചായത്തിലെ പ്രകൃതി രമണീ യമായ പെരിയാമ്പ്ര എന്ന കൊച്ചു ഗ്രാമത്തിലാണ് പെരിയാമ്പ്ര സെന്റ് ജോൺസ് എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.പെരിയ പാറകൾ സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് പെരിയാമ്പ്ര എന്ന പേരുണ്ടായത്.ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അറിവ് നേടുന്നതിനുള്ള ഏക സരസ്വതി ക്ഷേത്രമായിരുന്നു ഈ വിദ്യാലയം. ജാതി മത വർണ വ്യത്യാസങ്ങൾക്ക് അതീതമായി നാടിന്റെ വെളിച്ചമായി ഈ വിദ്യാലയം നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
നട കെട്ടി ഉയർത്തിയ പൊങ്ങിയ സ്ഥലത്ത് തെക്കു കിഴക്ക് ദർശനത്തിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, വെട്ട് കല്ലും തേക്കിൻ തടിയും ഉപയോഗിച്ചാണ് പണി കഴിപ്പിച്ചിരിക്കുന്നത്. കൂടുതൽ ഉറപ്പിനായി കമ്പികൾ വിലങ്ങനെ വച്ചു സുരക്ഷിതമാക്കിയിരിക്കുന്നു.
തോർത്തുടുത്തു ബെഞ്ചിലിരുന്ന് സ്ലേറ്റും കല്ലുപെൻസിലും ഉപയോഗിച്ച് പഠിച്ചിരുന്ന കാലത്തിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത ക്ലാസ്സ് മുറിയിലിരുന്ന് വിരൽ തുമ്പിൽ അറിവ് നേടുന്ന നിലയിൽ എത്തിയിരിക്കുന്നു.
50 സെന്റിലായി സ്ഥിതി ചെയ്യുന്ന ഈ എൽ. പി. സ്കൂളിന് ഒരു കെട്ടിടത്തിലായി 5 ക്ലാസ്സ് മുറികളുണ്ട്. കുട്ടികൾക്കായി കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പാചകപ്പുരയും അതിനോട് അനുബന്ധിച്ച് ഒരു മുറിയും ക്രമീകരിച്ചിരിക്കുന്നു.
കമ്പ്യൂട്ടർ ലാബിൽ 5 ലാപ്ടോപ്പുകൾ സജ്ജീകരിച്ചിരിക്കുന്നു . കൂടാതെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. ടി സ്കൂൾ പ്രോജക്ടിന്റെ (കൈറ്റ് )സഹായത്തോടെ ക്ലാസുകൾ മുഴുവനും ഹൈടെക്ക് ആയി മാറി.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകൾ
1. സയൻസ് ക്ലബ്
2.മാത്‍സ് ക്ലബ്
3. വർക്ക് എക്സ്പീരിയൻസ് ക്ലബ്.
4. ആർട്സ് ക്ലബ്
5. സ്പോർട്സ് ക്ലബ്
6. ഗ്രന്ഥശാല
7. IT
8. ദിനാചരണങ്ങൾ
9. പരിസ്ഥിതി ക്ലബ്
10. ജൂനിയർ റെഡ് ക്രോസ്സ്
11. വിദ്യാരംഗം
മുൻ സാരഥികൾ
സ്ഥാപകൻ
ശ്രീ. ടി.ജെ.കുര്യൻ (1921)
മാനേജർമാർ
തളിയംചിറ കുടുംബത്തിലെ ഓരോ തലമുറയിലെയും മൂത്ത ആൺമക്കൾക്കായി സ്കൂൾ മാനേജർ പദവി കാരണവന്മാർ നൽകി വരുന്നു.
1. ടി. ജെ. കുര്യൻ
2. ടി. കെ. ജോൺ.
3.ടി. ജെ. കുര്യാക്കോസ്(1964-1999)
4.എബി കുര്യാക്കോസ് (1999-continues)
പ്രഥമ അദ്ധ്യാപകർ
1. കെ. അച്യുതൻ പിള്ള
2. എം. വി. ശോശ
3. ഏലിയാമ്മ ടി. സി
4. ഉലഹന്നാൻ കെ. സി
5. അമ്മിണി. ഒ.
6. ഏലി. കെ. എം.
7. ജോർജ് ടി. ജെ.
8. ഗിരിജ വി. എൻ.
9. ജിനി മാത്യു
പ്രാരംഭഘട്ട അദ്ധ്യാപകർ
1.കെ. അച്യുതൻ പിള്ള
2. കെ. കൃഷ്ണൻ നായർ (ചാരപലിമഠത്തിൽ )
3. ജി . കെ. പരമേശ്വരൻ പിള്ള
4. അടൂർ കൃഷ്ണൻ നായർ
സാരഥികൾ
1.ജിനി മാത്യു
2. രേഷ്മ റോയ്
3. മിഥുൻ ബാബു കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:9.910111, 76.6667 |zoom=16}}