എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ ചെറിയപറപ്പൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ എന്ന പേരിലാണ് അറിയപ്പെടുന്നത്
എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ | |
---|---|
വിലാസം | |
ബീരാഞ്ചിറ എ എം എൽ പി എസ് ചെറിയപരപ്പൂർ ,കൊടക്കൽ പി ഒ തിരൂർ -8 മലപ്പുറം , കൊടക്കൽ പി.ഒ. , 676108 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1931 |
വിവരങ്ങൾ | |
ഫോൺ | 9496250331 |
ഇമെയിൽ | amlpcheriyaparappur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19718 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃപ്രങ്ങോട് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 77 |
ആകെ വിദ്യാർത്ഥികൾ | 157 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജുള ടി എസ് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | നൗഷിദ |
അവസാനം തിരുത്തിയത് | |
12-03-2024 | 19718-wiki |
ആമുഖം
1929 ൽ ഓത്തുപള്ളിക്കൂടമായി തുടങ്ങി 1931 ൽ എയ്ഡഡ് വിദ്യാലയമായി മാറിയതാണ് ഈ വിദ്യാഭ്യാസസ്ഥാപനം.ചെറിയപരപൂർ എ എം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് കൊടക്കൽ ആലത്തിയൂർ റോഡിൽ ബീരാഞ്ചിറയുടെ ഹൃദയഭാഗത്താണ്.പ്രീപ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലാണ് ഇവിടെ അധ്യയനം നടക്കുന്നത്.മാമാങ്കത്തിന്റെ തിരുശേഷിപ്പുകൾ നിലനിൽക്കുന്ന ഭാരതപ്പുഴയുടെ സമീപമാണ് ഈ കൊച്ചുവിദ്യാലയം.
ചരിത്രം
വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തിന് അക്ഷരവെളിച്ചം പകർന്നുനൽകാൻ അന്നത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിച്ചിരുന്നവർ ഒത്തുചേർന്നാണ് ബീരാഞ്ചിറയിൽ ഒരു വിദ്യാഭ്യാസകേന്ദ്രം എന്ന ആശയത്തിലേക്കെത്തിയത്.കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
19.5 സെന്റ് സ്ഥലത്താണ് ഈ കൊച്ചുവിദ്യാലയം സ്ഥിതിചെയ്യുന്നത്.അതിന്റെതായ ഭൗതിക സാഹചര്യക്കുറവ് പഠ്യേതരപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്.കൂടുതൽ വായിക്കുവാൻ
പഠനാനന്തരപ്രവർത്തനങ്ങൾ
കേരളം സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തോടു ചേർന്ന് കിടക്കുന്ന പ്രേദേശങ്ങളിലെ നിരക്ഷരരായവരെ സാക്ഷരരാക്കുവാൻ ഈ വിദ്യാലയം വഹിച്ച പങ്ക് നിസ്തുലമാണ്.കൂടുതൽ വായിക്കുവാൻ
മുൻസാരഥികൾ
ക്രമനമ്പർ | മുൻസാരഥികൾ | കാലഘട്ടം |
---|---|---|
1 | ജോബ് എ പി | 1987-2000 |
2 | കൊച്ചുത്രേസ്സ്യ പി ടി | 2000-2004 |
3 | സാജു ഫീലിപ്പോസ് | 2004-2023 |
4 | മഞ്ജുള ടി എസ് | 2023- |
ചിത്രശാല
വഴികാട്ടി
കുറ്റിപ്പുറം തിരൂർ റോഡിൽ കൊടക്കൽ നിന്നും ആലത്തിയൂർ വഴിയിൽ ബീരാഞ്ചിറ അങ്ങാടിയിൽ നിന്ന് പെരുന്തല്ലൂരിലേക്കുള്ള വഴിയിൽ തുടക്കത്തിൽ ഇടതുവശം ചേർന്നാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.തിരൂർ ചമ്രവട്ടം റോഡിലൂടെ വരുമ്പോൾ ആലത്തിയൂർ കൊടക്കൽ റോഡിലൂടെയും ,പെരുന്തല്ലൂർ ചെറിയപരപ്പൂർ കൊടക്കൽ റോഡിലൂടെയും ബീരാഞ്ചിറയിലെത്താം.കാരത്തൂർ ചെമ്പാല റോഡിലൂടെയും ബീരാഞ്ചിറയിലെത്താം .
{{#multimaps: 10.859740, 75.962032|zoom=13 }}
വിവിധ ക്ലബുകൾ
=ശാസ്ത്ര ക്ലബ്= =ഗണിത ക്ലബ്= =ഇംഗ്ലീഷ് ക്ലബ് =