സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സി. എ യു.പി.എസ്. മമ്പാട്
Cups 21261.jpg
വിലാസം
മമ്പാട്

കിഴക്കഞ്ചേരി പി.ഒ.
,
678684
,
പാലക്കാട് ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ9495841304
ഇമെയിൽcaupsmampad@gmail.com
കോഡുകൾ
സ്കൂൾ കോഡ്21261 (സമേതം)
യുഡൈസ് കോഡ്32060200708
വിക്കിഡാറ്റQ64690160
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ368
പെൺകുട്ടികൾ306
ആകെ വിദ്യാർത്ഥികൾ674
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു വി കെ
പി.ടി.എ. പ്രസിഡണ്ട്ടി വി ശിവദാസ്
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
12-03-2024Caupsmampad21261


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏഴ് പതിറ്റാണ്ടുകൾക്ക് മുൻപ് അനൗപചാരികമായി തുടക്കം കുറിച്ച മമ്പാട് സ്‌കൂൾ കിഴക്കഞ്ചേരിയിലെ മലയോര ഗ്രാമപ്രദേശമായ മമ്പാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന കർഷകതൊഴിലാളികളുടെ മക്കൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ ഇടയാക്കികൊണ്ട് 1953 ജൂൺ 22 ന് അപൗചാരികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ടു.അന്നത്തെ പാലക്കാട് ഡെപ്യൂട്ടി ഇസ്പെക്ടർ ആയിരുന്ന ശ്രീ. വി പി അച്ചുതൻകുട്ടി മേനോൻ ആണ് സ്കൂളിന്റെ ഉദ്‌ഘാടനം നിർവഹിച്ചത് .

സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത് ശ്രീ. എ സി ചെല്ലൻ ആണ്.അദ്ദേഹത്തിന്റെ പിതാവിന്റെ നാമധേയത്തിൽ  1952ൽ അനൗദ്യോഗികമായി തുടക്കം കുറിച്ച ഈ സ്കൂൾ 1953 ജൂൺ 22 ഔദ്യോഗികമായി ക്ലാസുകൾ മുറയ്ക്ക് ആരംഭിച്ചത്.ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.കുമാരൻ മാസ്റ്റർ ആയിരുന്നു.ശ്രീ .രാജഗോപാൽ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്

സ്മാർട്ട് റൂമുകൾ

മൂന്നു വോളി ബോൾ കോർട്ട്

പാലക്കാട് ജില്ലയിൽ തന്നെ ആദ്യമായി ഫ്ളഡ് ലൈറ്റ് വോളി ബോൾ കോർട്ട്

പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ

സ്കൂളിന്റെ നേട്ടങ്ങൾ

കായികം

പഠന പ്രവർത്തനങ്ങൾക്ക് ഒപ്പം കുട്ടികൾക്ക് വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകി വരുന്നു.നിരവധി സംസ്ഥാന ദേശീയതാരങ്ങളെ വാർത്തെടുക്കുവാൻ സാധിച്ചിട്ടുണ്ട്.വിദ്യാലയത്തിൽ മുന്നൂറിൽ പരം കുട്ടികൾ കാലത്തും വൈകുന്നേരങ്ങളിലുമായി നടക്കുന്ന വോളിബോൾ പരിശീലത്തിൽ പങ്കെടുക്കുന്നു.മിനി സബ് ജൂനിയർ എന്നീ വിഭാഗങ്ങളിൽ നിരവധി തവണ ജില്ലാതലത്തിൽ വിജയികളായിട്ടുണ്ട്.

കല

പാഠ്യേതരം
മാതൃഭൂമി-സീഡ്

സമൂഹ നന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യം മുൻനിർത്തി മാതൃഭൂമി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന സീഡ് പദ്ധതിയിൽ മമ്പാട്  സി എ യു പി സ്‌കൂൾ 2011 മുതൽ ഏറ്റെടുത്ത് പ്രവർത്തിച്ചു വരുന്നു.

2017-18 ഹരിതവിദ്യാലയം രണ്ടാം സ്ഥാനം ,10000 രൂപ ക്യാഷ് പ്രൈസ് ,സീഡ് പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ മികവ് പ്രകടിപ്പിച്ച വിദ്യാർത്ഥിക്കുള്ള ജെം ഓഫ് സീഡ് പുരസ്കാരം മാസ്റ്റർ സുജിത് പി ക്ക് ലഭിച്ചു.നക്ഷത്ര വൃക്ഷങ്ങളെ സംരക്ഷിക്കുന്ന നക്ഷത്രവനം പുരസ്കാരവും ക്യാഷ് പ്രൈസും ലഭിച്ചു.2018 ൽ ഹരിതവിദ്യാലയം പാലക്കാട് വിദ്യാഭ്യാസ ജില്ലാ ഒന്നാം സ്ഥാനവും 15000 രൂപ ക്യാഷ് പ്രൈസും ലഭിച്ചു.കൂടാതെ സംസ്ഥാന തലത്തിൽ പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം മത്സരത്തിൽ രണ്ടാം സ്ഥാനവും ക്യാഷ് പ്രൈസും കരസ്ഥമാക്കി.

2019-20ഹരിത വിദ്യാലയം രണ്ടാം സ്ഥാനം ക്യാഷ് പ്രൈസ്

2020-21,2021-22 ൽ പാലക്കാട് ജില്ല ഒന്നാം സ്ഥാനം ശ്രേഷ്ഠഹരിതവിദ്യാലയ പുരസ്കാരവും 25000 രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കി.2022-23 മാതൃഭൂമി സീഡ് വിശിഷ്ട ഹരിത വിദ്യാലയ പുരസ്കാരം സംസ്ഥാനതലം മൂന്നാം സ്ഥാനം. കൂടാതെ മരങ്ങളെ നിരീക്ഷിക്കുന്ന പദ്ധതി ആയ സീസൺ വാച്ച് പാലക്കാട് ജില്ല പുരസ്കാരവും കരസ്ഥമാക്കിയിരുന്നു.

ലവ് പ്ലാസ്റ്റിക് ,ജലസംരക്ഷണം ,ജൈവ കൃഷി ,ഊർജ്ജ സരംക്ഷണം ,ആരോഗ്യ സംരക്ഷണം ,മാലിന്യ സംസ്കരണം ,മധുരവനം,എന്റെ പ്ലാവ് ,എന്റെ കൊന്ന,പൂമ്പാറ്റയ്ക്ക് ഒരു പൂന്തോട്ടം ,വാഴക്കൊരു കൂട്ട്,സീഡ് ചലഞ്ച് ,ജൈവ വല നിർമാണം.ഇങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ പ്രകൃതി സ്നേഹത്തിന്റെയും നന്മയുടെയും അനുഭവ വഴികളിലൂടെ മുന്നേറികൊണ്ടിരിക്കുകയാണ് ഹരിത ക്ലബ് (സീഡ് ക്ലബ്)അംഗങ്ങൾ.

മാനേജ്മെന്റ്

എം സി രാജഗോപാൽ

മണ്ടകത്ത് വീട്

മമ്പാട്

കിഴക്കഞ്ചേരി പോസ്റ്റ്

678684

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ പേര്
1 ശ്രീ. കുമാരൻ മാസ്റ്റർ
2 ശ്രീ. ടി. തങ്കൻ മാസ്റ്റർ
3 ശ്രീമതി. കെ. വി. ഭാമിനി ടീച്ചർ
4 ശ്രീമതി. പി. വി. ശാരദ ടീച്ചർ
5 ശ്രീ. രാജപ്പൻ  മാസ്റ്റർ
6 ശ്രീമതി. കെ. മേരി ടീച്ചർ
7 ശ്രീമതി സി ജെ ജയശ്രീ ടീച്ചർ
8 ശ്രീമതി സത്യഭാമ ടീച്ചർ
9 ശ്രീ. സി. ചന്ദ്രൻ മാസ്റ്റർ
10 ശ്രീമതി സരസ്വതിബായ് ടീച്ചർ
11 ശ്രീമതി സൗദാമിനി ടീച്ചർ
12 ശ്രീ മോഹനൻ മാസ്റ്റർ
13 ശ്രീമതി അന്നം ടീച്ചർ
14 ശ്രീമതി ലിസ്സി ടീച്ചർ
15 ശ്രീമതി സോളി ടീച്ചർ
16 ശ്രീമതി ഉഷ ടീച്ചർ
17 ശ്രീമതി ബിന്ദു വി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂളിന്റെ ഫേസ്ബുക് പേജ് കാണുവാൻ

https://www.facebook.com/CAUP-School-Mampad-305989722896885

സ്കൂളിന്റെ യൂട്യൂബ് ചാനൽ കാണുവാൻ

https://www.youtube.com/channel/UCN5icXdx0b4VvPv9_gLsxYg

വഴികാട്ടി

"https://schoolwiki.in/index.php?title=സി._എ_യു.പി.എസ്._മമ്പാട്&oldid=2201411" എന്ന താളിൽനിന്ന് ശേഖരിച്ചത്