സി. എ യു.പി.എസ്. മമ്പാട്/എന്റെ ഗ്രാമം
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കിഴക്കഞ്ചേരി.ആലത്തൂർ താലൂക്കിലാണ് കിഴക്കഞ്ചേരി സ്ഥിതി ചെയ്യുന്നത്.കിഴക്കഞ്ചേരി രഥോത്സവം എല്ലാ വർഷവും ഡിസംബർ മാസത്തിൽ നടക്കുന്നു.കിഴക്കേഞ്ചേരി പഞ്ചായത്തിനു കീഴിൽ ഉള്ള സ്ഥലം ആണ് മമ്പാട്,കൂടാതെ കുന്നംകാട്,കോരഞ്ചിറ,വാൽക്കുളമ്പ്,പാലക്കുഴി, അമ്പിട്ടൻതരിശ്,കാക്കഞ്ചേരി,കണിയമംഗലം,ഇളവംപാടം,കൊഴുകുള്ളി,പറശ്ശേരി,കരിങ്കയം,ഓടന്തോട്,കുഞ്ചിയാർപതി മുതലായ ഒട്ടനവധി പ്രദേശങ്ങളും അതി മനോഹരമായ പാലക്കുഴി വെള്ളച്ചാട്ടവും സ്ഥിഥി ചെയ്യുന്നത് ഇവിടെയാണ്. ജില്ല പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പാലക്കുഴി വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനുള്ള ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.കിഴക്കഞ്ചേരി പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത് നൈനാങ്കാട്ടിലാണ്.പഞ്ചായത്ത് ഓഫീസിന് സമീപത്തായിട്ടാണ് കൃഷി ഭവൻ. കിഴക്കഞ്ചേരി ഒന്ന് വില്ലേജ് ഓഫീസ് കുന്നങ്കാട്ടിലും, കിഴക്കഞ്ചേരി രണ്ട് വില്ലേജ് ഓഫീസ് കണിയമംഗലത്തും പ്രവർത്തിച്ചുവരുന്നു.കുടുംബാരോഗ്യ കേന്ദ്രം മൂലങ്കോട് കാളത്തോട്ടത്തും,ആയുർവേദ,ഹോമിയോ ആശുപത്രികൾ യഥാക്രമം ആരോഗ്യപുരം,ചെറുകുന്നം എന്നിവടങ്ങളിലായി സ്ഥിതിചെയ്യുന്നു.KSEB സെക്ഷൻ ഓഫീസ് കരുമനശ്ശേരിയിലാണ്.ജില്ലാ പഞ്ചായത്ത് സഹായത്താൽ നിർമ്മിച്ച ഗ്യാസ് ശ്മശാനം മമ്പാട് പ്രദേശത്ത് പ്രവർത്തിക്കുന്നു.ഒട്ടേറെ ക്ഷീര വ്യവസായ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മമ്പാട്,ചെറുകുന്നം,ആരോഗ്യപുരം,വാൽകുളമ്പ്,കണച്ചി പരുത,കണ്ണംകുളം മുതലായവയാണ് ഇവയിൽ പ്രധാനപ്പെട്ടത്.സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒക്സിജൻ പ്ലാൻ്റ് കണച്ചിപരുതയിലാണ്.