ഗവ എൽപിഎസ് പൂവൻതുരുത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ എൽപിഎസ് പൂവൻതുരുത്ത് | |
---|---|
വിലാസം | |
പൂവൻതുരുത്ത് പൂവൻതുരുത്ത് പി.ഒ. , 686012 , കോട്ടയം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0481 2342024 |
ഇമെയിൽ | pvthglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33408 (സമേതം) |
യുഡൈസ് കോഡ് | 32100600404 |
വിക്കിഡാറ്റ | Q87660667 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 70 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | രാജലക്ഷ്മി. എസ് |
പ്രധാന അദ്ധ്യാപിക | രാജലക്ഷ്മി. എസ് |
പി.ടി.എ. പ്രസിഡണ്ട് | ഫിക്സി ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ ഷിബു |
അവസാനം തിരുത്തിയത് | |
21-02-2024 | Thomasvee |
ചരിത്രം
വിദ്യാലയ വികസന രേഖ ആമുഖം കോട്ടയം ജില്ല യിലെ പനച്ചിക്കാട് പഞ്ചായത്തിൽ പൂവന്തുരുത്ത് കരയിൽ പരേതനായ പുളിക്കപ്പറമ്പിൽ പി. ഇ മാധവൻപിള്ളയുടെ വരാന്തയിൽ 1952-യിൽ പൂവന്തുരുത് ഗവ. എൽ. പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു. തുടർന്ന് ചാന്നാനിക്കാട് കൂവമ്പറമ്പ് അനിയൻ കുഞ്ഞിന്റെ ശ്രമഫലമായി ലഭിച്ച സ്ഥലത്തു ഓലഷെഡ് ഉണ്ടാക്കി പഠനം ആരംഭിച്ചു.1,2ക്ലാസ്സുകൾ ഒരുമിച്ചു പഠനം തുടങ്ങുകയും തുടർന്ന് 3,4, ക്ലാസ്സുകൾ നിലവിൽ വരുകയും ചെയ്തു. അക്കാലത്ത് 1-)o ക്ലാസ്സിൽ 50-60നും ഇടയിൽ കുട്ടികൾ ചേർന്നിരുന്നു. സ്കൂളിന്റെ 3km ചുറ്റളവിൽ പാക്കിൽ സിഎംസ് എൽ. പി. എസ് മാത്രമേ അന്ന് പ്രവർത്തിച്ചിരുന്നുള്ളു. ഇന്ന് ഇതിന്റെ ചുറ്റുവട്ടതായി സിബിഎസ് സ്സി സ്കൂളുകൾ ഉൾപ്പെടെ 6സ്കൂളുകൾ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
79സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1957ൽ സ്കൂൾ ഓടിട്ട് നല്ല കെട്ടിടമാക്കി. തുടർന്നു നാട്ടുകാരുടെ സഹായത്തോടെ കിണർ കുഴിച്ചു. വാട്ടർ അതോറിറ്റി യുടെ പൈപ്പ് കണക്ഷനും ഇപ്പോഴുണ്ട്.കോട്ടയം റൗണ്ട് ടേബിൾ ക്ലബ്ബുകാരുടെ സഹായത്താൽ മൂത്രപ്പുര, ഒരു ടോയ്ലറ്റ് ഇവ പണിതു കിട്ടി.2006ൽ SSA യുടെ സഹായത്തോടെ സ്കൂൾ വൈദ്യുതീകരിക്കുകയും 2ടോയ്‌ലെറ്റുകൾ കൂടി പണിയുകയും ചെയ്തു.
1990ൽ പനച്ചിക്കാട് പഞ്ചായത്ത് സ്കൂളിന് പാചകപ്പുര പണിതു നൽകി. ഓഫീസ് മുറിയോട് ചേർന്ന് മറ്റൊരു മുറി സ്കൂൾ ഭിത്തിക്കു പകരമുണ്ടായിരുന്ന അഴി മാറ്റി നല്ല ഭിത്തി കെട്ടി ജനലുകൾ പിടിപ്പിക്കുക സ്കൂൾ നെയിം ബോർഡ് സ്ഥാപിക്കുക. ഡസ്ക്, അലമാര,കസേര, സ്ക്രീൻ, പ്ലേറ്റുകൾ,ഫാനുകൾ ഇവ ലഭ്യമാക്കുക തുടങ്ങി ഒരുപാട് സഹായങ്ങൾ പനച്ചിക്കാട് പഞ്ചായത്തിൽ നിന്നും ലഭിച്ചു.2014-2015ൽ സ്കൂൾ കെട്ടിടത്തിന്റെ ഓട് മാറി അലുമിനിയം ഷീറ്റ് ഇടുക. പാചക പ്പുര യുടെ മുകൾഭാഗം ട്രെസ് വർക്ക് ചെയ്യുക സ്കൂളിൽ ലാൻഡ് ഫോൺ, നെറ്റ് കണക്ഷൻ ഇവ പഞ്ചായത്ത് ചെയ്തു നൽകി.2018-19 കാലയളവിൽ സ്കൂളിന് കമ്പ്യൂട്ടർ ലാബ് 2019-20കാലയളവിൽ വിശാലമായ ഡൈനിംഗ് ഹാൾ എന്നിവയും പഞ്ചായത്ത് പണിതു നൽകി. നൂതനമായ സൗകര്യങ്ങളോട് കൂടിയ വിശാലമായ അടുക്കള യുടെ പണി പൂർത്തിയായി കൊണ്ടിരിക്കുന്നു. സ്കൂളിന്റെ മുറ്റത്തുതന്നെ ശിശുസൗഹൃദ കളി ഉപകരണങ്ങൾ ഒരുക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 9.547688, 76.530473| width=800px | zoom=16 }}