സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു.പി.എസ്സ് അയിരൂർ
വിലാസം
അയിരൂർ

അയിരൂർ പി.ഒ.
,
695310
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം02 - 06 - 1902
വിവരങ്ങൾ
ഫോൺ0470 2665526
ഇമെയിൽgupsayiroor777@gmail.com
കോഡുകൾ
സ്കൂൾ കോഡ്42243 (സമേതം)
യുഡൈസ് കോഡ്32141200207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഇലകമൺ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ412
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണകുമാർ ടി
പി.ടി.എ. പ്രസിഡണ്ട്അജയകുമാർ ടി
എം.പി.ടി.എ. പ്രസിഡണ്ട്വിജി
അവസാനം തിരുത്തിയത്
16-02-2024Shobha009


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആയിരത്തി തൊള്ളായിരത്തി രണ്ടിൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ആയിരത്തി തൊള്ളായിരത്തി ഒൻപതിൽ തിരുവിതാം കൂർ സർക്കാർ ഏറ്റെടുത്തു .ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ കാലതു അഞ്ചാം ക്ലാസ് വരെ ഉയർത്തപ്പെട്ട ഈ വിദ്യാലയമാകട്ടെ പി ടി എ യുടെയും നാട്ടുകാരുടെയും ശ്രമഫലമായി ആയിരത്തി എണ്പത്തിരണ്ടിൽ അപ്പർ പ്രൈമറി സ്കൂൾ ആക്കി ഉയർത്തുകയും ചെയ്തു .എം .കേശവനായിരുന്നു ആദ്യത്തെ വിദ്യാർത്ഥി .

ഭൗതികസൗകര്യങ്ങൾ

സൗകര്യപ്രദമായ വാഹനസൗകര്യമുള്ള പ്രദേശത്താണ് ഗവ യു പി എസ്  അയിരൂർ സ്‌ഥിതി  ചെയ്യുന്നത് .കുട്ടികൾക്കായി ബഹുമാനപ്പെട്ട ശ്രീ എം ൽ എ

ജോയിയുടെ നേതൃത്വത്തിൽ നൽകപ്പെട്ട രണ്ടു ബസുകൾ ,കുട്ടികളുടെ പാർക്ക് ,ഇക്കോ പാർക്ക് ,ആഡിറ്റോറിയം ,സ്മാർട്ട് ക്ലാസ്സ്‌റൂം ,കമ്പ്യൂട്ടർ ലാബ് ,ഡൈനിങ്ങ് ഹാൾ ,മികച്ച അടുക്കള ,മഴവെള്ളസംഭരണി ഇതെല്ലം സ്കൂളിന് ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

 
ഗാന്ധിസ്മരണ

വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ധാരാളം പഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നുണ്ട് .

 
റിപ്പബ്ലിക്ക് ദിനാചരണം

ഗവ യു പി എസ് ,അയിരൂർ നാനൂറോളം കുട്ടികൾ നിലവിൽ പഠിക്കുന്ന ഒരു അപ്പർ പ്രൈമറി സ്കൂൾ ആണ് വർക്കല സബ് ജില്ലയിൽ സ്‌ഥിതി ചെയ്യുന്നു.വിദ്യാഭാസ ഉപജില്ലയായ വർക്കല ബി ആർ സി യുടെ ക്ലസ്റ്റർ സെന്റർ കൂരിയാണ് ഈ വിദ്യാലയം .ഈ സബ് ജില്ലയിലെ മൂന്ന് ഗവ യു പി സ്കൂളുകളിൽ ഒന്നാണ് ഗവ യു പി സ്കൂൾ അയിരൂർ .നാട്ടുകാരുടെയും ശക്തമായ പി ടി എ യുടെയും പൂർവ്വവിദ്യാർഥികളുടെയും പഞ്ചായത്ത് ഭരണകൂടത്തിന്റെയും ശ്രമഫലമായി മികച്ച ഭൗതിക സാഹചര്യങ്ങളാണ് കുട്ടികൾക്ക് ലഭിക്കുന്നത് .പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പതിനാറു ഡിവിഷനുകൾ ഉണ്ട് .ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും

മലയാളം മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .

  • ഭാഷാ ക്ലബ്ബ്കൾ
  • എനർജി ക്ലബ്
  • ഗണിത ക്ലബ്
  • ശാസ്ത്ര ക്ലബ്
  • ശാസ്ത്ര രംഗം
  • പരിസ്‌ഥിതി ക്ലബ്
  • ഗാന്ധിദർശൻ
  • വിദ്യാരംഗം സാഹിത്യകലാവേദി

മികവുകൾ

ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ മികവാർന്ന നേട്ടങ്ങൾ ഞങ്ങളുടെ  കുട്ടികൾ എല്ലാ വർഷവും കൈവരിക്കാറുണ്ട് .കഴിഞ്ഞ വര്ഷം രണ്ടു കുട്ടികൾ യു എസ എസ  സ്കോളർഷിപ്പും അഞ്ചു കുട്ടികൾ എൽ  എസ് എസ് സ്കോളര്ഷിപ്പും നേടി .

ഈ അക്കാദമിക് വർഷത്തിൽ ഇന്സ്പിരെ അവാർഡിന് ആറാം ക്ലാസ്സിൽ പടിക്കുന്നനിവേദ് ഗോപൻ സെലക്ട് ചെയ്യപ്പെട്ടു .

കഴിഞ്ഞ വർഷത്തെ കലാമേളയിൽ യു പി വിഭാഗം ഓവർ ഓൾ ട്രോഫിയും ഞങ്ങളുടെ കുട്ടികള്  നേടി .

മുൻ സാരഥികൾ

ശ്രീ അയ്യപ്പപിള്ളയായിരുന്നു ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകനായി ആദ്യം സേവനം അനുഷ്‌ടിച്ചതു .പിന്നീട് ഇരുപതിനാലോളം വരുന്ന അധ്യാപകർ

ഈ വിദ്യാലയത്തെ മികച്ച സേവനം കൊണ്ട് സമ്പന്നമാക്കി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത സംഗീതജ്ഞനായ സി എസ് ജയറാം ,കോഴിക്കോട് ലാ കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ശ്രീ സത്യശീലൻ ,കെൽട്രോൺ മാനേജരും കയർഫെഡ് ജനറൽ മാനേജരുമായിരുന്ന ശ്രീ കെ .എസ് .രാധാകൃഷ്ണൻ ,നബാർഡ് ഡെപ്യൂട്ടി ജി എം ആയിരുന്ന ശ്രീ ശിവദാസൻ പിള്ള ,ഡെപ്യൂട്ടി കളക്ടർ

പദവിയിലിരുന്ന ശ്രീ .ജ്യോതിബാബു ,ഡോ .എൻ .ജയചന്ദ്രൻ എന്നിവർ പ്രശസ്തരായ ചില പൂർവ്വവിദ്യാർഥികളാണ് .

വഴികാട്ടി

*വർക്കലയിൽ നിന്നും അഞ്ചു കി .മി .ദൂരെ അയിരൂർ വില്ലേജിൽ ഗവ യു പി എസ് അയിരൂർ സ്കൂൾ സ്‌ഥിതി ചെയ്യുന്നു.

  • അയിരൂരിൽ ജംഗ്ഷനിൽ നിന്ന് കരുനിലക്കോട് പോകുന്ന റോഡിൽ മാർക്കറ്റിനു ശേഷം

പോസ്റ്റ് ഓഫീസിനും മാവേലിസ്റ്റോറിനും അടുത്തായി സ്കൂൾ സ്‌ഥിതി ചെയ്യുന്നു .

{{#multimaps: 8.75736,76.70943| zoom=18}}

"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്സ്_അയിരൂർ&oldid=2098587" എന്ന താളിൽനിന്ന് ശേഖരിച്ചത്