ജി എഫ് എൽ പി എസ് വേക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി എഫ് എൽ പി എസ് വേക്കോട് | |
---|---|
വിലാസം | |
വേക്കോട്, വേക്കോട്, , പടിഞ്ഞാറെ വെമ്പല്ലൂർ പി.ഒ. , 680671 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0480 2850490 |
ഇമെയിൽ | gflpsvekkode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23435 (സമേതം) |
യുഡൈസ് കോഡ് | 32071001701 |
വിക്കിഡാറ്റ | Q109821321 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ വി. എസ് |
പി.ടി.എ. പ്രസിഡണ്ട് | അൻസൽ പുന്നിലത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിമോൾ |
അവസാനം തിരുത്തിയത് | |
15-07-2023 | 23435 HM |
ചരിത്രം
പ്രാദേശിക ചരിത്രം
ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള പഴയ മദിരാശിയുടെ ഭാഗമായിരുന്ന തെക്കേ മലബാറിന്റെ തേക്ക് പടിഞ്ഞാറു ഭാഗത്തെ, പടിഞ്ഞാറെ വെമ്പല്ലൂർ അഥവാ പി. വെമ്പല്ലൂർ പ്രദേശത്ത് ദുബായ് റോഡിന്റെ ഒരു കിലോമീറ്റർ പടിഞ്ഞാറായി അറബിക്കടലിനോട് തൊട്ടൊരുമ്മിക്കിടക്കുന്ന വേക്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നഈ വിദ്യാലയം , തീരദേശ വാസികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്ന ഒരു കെടാവിളക്കായി നിലകൊള്ളുന്നു.
ബ്രിട്ടീഷ് ഭരണ കാലത്ത് ദുബായിൽ നിന്ന് ഈ തീരപ്രദേശത്ത് കടൽമാർഗം ചരക്കുകളെത്തിയിരുന്നു. പിൽകാലത്ത് ദുബായ് റോഡ് എന്ന സ്ഥലപ്പേര് വരാൻ കാരണമിതാണ്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന ഇവിടുത്തെ ജനങ്ങളെ ബേക്ക് വേഡ് (backward) എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്. പിന്നീട് ബേക്ക് വേഡ്, വേക്കോട് എന്നായി മാറുകയായിരുന്നു..
തീരപ്രദേശമായതുകൊണ്ട് തന്നെ ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ മത്സ്യബന്ധനമായിരുന്നു. കൂടാതെ ചകിരി -തൊണ്ടഴുക്കൽ, മത്സ്യം ഉണക്കൽ, കയർ -തഴപ്പായ നിർമ്മാണം, തെങ്ങുകയറ്റം, മുതലായവയായിരുന്നു ഈ പ്രദേശവരികളുടെ പ്രധാന ഉപജീവനമാർഗ്ഗം.
സ്ഥാപിത സാഹചര്യം
വീടിനു സമീപം വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാലും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചുള്ള അറിവില്ലായ്മയും അന്നത്തെ നമ്മുടെ നാട്ടിലെ ദാരിദ്ര്യവും മറ്റുമായിരിക്കും പ്രദേശത്തെ മുൻതലമുറകൾക്ക് വിദ്യ അഭ്യസിക്കുന്നതിന് തടസ്സമായിരുന്നത്..
അക്കാലത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു 3 km അകലെയുള്ള വിദ്യാലയത്തിലേക്ക് നടന്നു പോകണമായിരുന്നു. ദാരിദ്ര്യവും സ്കൂളിലെത്താനുള്ള ബുദ്ധിമുട്ടും മൂലം ഭൂരിഭാഗം പേരും തങ്ങളുടെ മക്കളെ സ്കൂളിലേക്ക് അയച്ചിരുന്നില്ല.
പാവപ്പെട്ട നാട്ടുകാരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തിൽ തദ്ദേശീയരായ സാമൂഹ്യപ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ കൂട്ടായ്മ പ്രവർത്തനത്തിന്റെ ഭാഗമായാണ് 1938 ൽ വിദ്യാലയം സ്ഥാപിതമാകുന്നത്. ഫിഷറീസ് എന്ന പേര് സൂചിപ്പിക്കുന്നതുപോലെ മത്സ്യതൊഴിലാളികൾക്ക് വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു മുഖ്യലക്ഷ്യം.
ശ്രീ. കാവുങ്ങൽ ആണ്ടി എന്ന മഹാമനസ്കൻ സംഭവനയായി നൽകിയ 43 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് കുറച്ചു മാറി, കൊച്ചിയിലെ കച്ചിമേമൻ സേട്ടുമാരുടെ ഉടമസ്ഥതയിലായിരുന്ന ചാലിപ്പറമ്പിലായിരുന്നു വിദ്യാലയം ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. നാലുവശവും തുറന്ന ഓലമേഞ്ഞ ഷെഡിൽ, ഒരു ചെറിയ കുടിപ്പള്ളികൂടം തന്നെയായിരുന്നു ആദ്യ വിദ്യാലയം. ശേഷം സേട്ടുമാർ ഈ സ്ഥലം വിൽക്കുകയും നാട്ടുകാരുടെയും പ്രയത്നഫലമായി , ശ്രീ. കാവുങ്ങൽ ആണ്ടി വിദ്യാലയനിർമാണത്തിനു മറ്റൊരു സ്ഥലം നൽകുകയായിരുന്നു. ഓലമേഞ്ഞ ഷെഡ്‌ഡിൽ ആരംഭിച്ച വിദ്യാലയം 1969 ൽ പുതുക്കി പണിത് ഓടുമേഞ്ഞു. വേക്കോട് പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കും സാമ്പത്തിക സാമൂഹിക വളർച്ചയ്ക്കും അടിത്തറയിട്ടത് ഈ സ്ഥാപനമായിരുന്നു.
കയ്പമംഗലം നിയോജകമണ്ഡലത്തിലെ കൊടുങ്ങല്ലൂർ[1] താലൂക്കിൽ ശ്രീനാരായണ പുരം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഗവണ്മെന്റ് ഫിഷറീസ് ലോവർ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
ഓട്മേഞ്ഞ 6 ക്ലാസ്സ് മുറികൾ, കൂടാതെ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ഉദ്ദേശത്തോടെ എസ് എസ് എ പണിതു നൽകിയ ഒരു ക്ലാസ്സ് മുറിയും നിലവിലുണ്ട്.2019 ൽ എംപി ഫണ്ടിൽ നിന്നും ലഭിച്ച തുക കൊണ്ട് നിർമിച്ച ഒരു സ്മാർട്ട് ക്ലാസ്സ്‌റൂമും, വർഷകാലത്തെ കടലാക്രമണത്തിൽ നിന്നും നാട്ടുകാരെ മാറ്റിപാർപ്പിക്കുന്നതിനായി പണിത സുനാമി പുനരധിവാസ ഹാൾ, ശാസ്ത്രപാർക്ക്, കൊടുങ്ങല്ലൂർ മുസ്‌രിസ് പൈതൃകം വ്യക്തമാക്കുന്ന ആർട്ട് ഗാലറി, ലൈബ്രറി,കമ്പ്യൂട്ടർ ലാബ്, മികച്ച സൗകര്യങ്ങൾ ഉള്ള അടുക്കള, സ്റ്റോർ റൂം,, വിദ്യാർത്ഥികളുടെ എണ്ണത്തിനു ആനുപാതികമായി നിർമിച്ച മൂത്രപ്പുര, കക്കൂസ് തുടങ്ങിയ മികച്ച ഭൗതിക സാഹചര്യങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഗ്രേസി C V, സാബിറ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രതാപൻ (അഡ്വക്കേറ്റ് )
സുചിത്ര (വില്ലേജ് ഓഫീസർ )
സുലത രാജൻ (എഴുത്തുകാരി )
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
പടിഞ്ഞാറെ വെമ്പല്ലൂർ എം ഇ എസ് അസ്മാബി കോളേജ് ദുബായ് റോഡിൽ നിന്ന് പടിഞ്ഞാറ് വശം
{{#multimaps: 10.269247703066188, 76.13850815266193| zoom =10| width = 500}}