എ.യു.പി.എസ്. കിരാലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കിരാലൂർ ഒരു കൊച്ചു ഗ്രാമമാണ്. 1957 ജൂലായ് 1 തീയതിയാണ് കിരാലൂർ ലോവർ പ്രൈമറി വിദ്യാലയം സർക്കാർ അനവദിച്ചുതന്നത്. ഓലമേഞ്ഞ ഷെഡ്ഡിൽ 33 കുട്ടികളും രണ്ട് അധ്യാപകരുമായി വിദ്യാലയം തുടങ്ങി. 1959ൽ ഇത് പൂർണ്ണ ലോവർ പ്രൈമറി സ്കൂളായും 1966 ൽ യുപി സ്കൂളായും ഉയർത്തപ്പെട്ടു. സ്കൂളിന്റെ ആദ്യകാല മാനേജർ ചെട്ട്യാംപറമ്പത്ത് അപ്പു നായർ ആയിരുന്നു. ശ്രീ ഉണ്ണി മാധവൻ ഈ സ്കൂളിന്റെ ആദ്യകാല വിദ്യാർത്ഥിയായിരുന്നു.
നാടിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.
നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
എ.യു.പി.എസ്. കിരാലൂർ | |
---|---|
വിലാസം | |
കക്കോടി കിഴക്കു മുറി പി.ഒ. , 673611 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | kiraluraups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17461 (സമേതം) |
യുഡൈസ് കോഡ് | 32040200109 |
വിക്കിഡാറ്റ | Q64550827 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കക്കോടി പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 116 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രമണി കെ |
പി.ടി.എ. പ്രസിഡണ്ട് | അബു താഹിർ |
എം.പി.ടി.എ. പ്രസിഡണ്ട് | സോണിയ |
അവസാനം തിരുത്തിയത് | |
28-04-2022 | Vijayanrajapuram |
ചരിത്രം
കിരാലൂർ ഒരു കൊച്ചു ഗ്രാമമാണ് 1957 ജൂലായ് 1 തീയതിയാണ് കിരാലൂർ ലോവർ പ്രൈമറി വിദ്യാലയം സർക്കാർ അനവദിച്ചുതന്നത്.ഓലമേഞ്ഞ ഷെഡ്ഡിൽ 33 കുട്ടികളും രണ്ട് അധ്യാപകരുമായി വിദ്യാലയം തുടങ്ങി.1959ൽ ഇത് പൂർണ്ണ ലോവർ പ്രൈമറി സ്കൂളായും 1966 ൽ യുപി സ്കൂളായും ഉയർത്തപ്പെട്ടു.സ്കൂളിന്റെ ആദ്യകാല മാനേജർ ചെട്ട്യാംപറമ്പത്ത് ശ്രീ അപ്പു നായർ ആയിരുന്നു.ശ്രീ ഉണ്ണി മാധവൻ ഈ സ്കൂളിന്റെ ആദ്യകാല വിദ്യാർത്ഥിയായിരുന്നു.
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം
ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു.
സ്പോർട്സ് , മേളകൾ , വാർഷികാഘോഷം, സ്കൂൾ കലോത്സവം
സയൻസ് , കണക്ക് , സാമൂഹ്യശാസ്ത്രം , ഇംഗ്ലീഷ് , ഹിന്ദി മുതലായ ക്ലബുകൾ സ്കൂൾ പാർലമെൻറ്റ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു.
ദേശീയ ആഘോഷങ്ങൾ
ഓണം, റംസാൻ , ക്രിസ്തുമസ്സ് - ഓണത്തിന് ഓണസദ്യയും ,റംസാൻ മാസത്തിൽ നോൻപു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവിൽ പി.ടി.എ അംഗങ്ങൾ , അധ്യാപകർ എന്നിവരുടെ സഹായത്തോടെ കുട്ടികൾ സമീപ വീടുകളിൽ ക്രിസ്തുമസ്സ് കരോൾ നടത്തി.
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017 ജനുവരി 27 വാർഡ്കൗൺസിലർ ,എസ് എസ് ജി , പി ടി എ അംഗങ്ങൾ ,പൂർവ വിദ്യാർഥികൾ,രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്ന് സംരക്ഷണ വലയം തീർത്തു.
അദ്ധ്യാപകർ
രമണി കെ
ഷീബ കെ പി
സ്മിത കെ
സുദേവ് ബി
ബിജു എ പി
ധന്യ
ഷൈജൽ കെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം
{{#multimaps:11.30600,75.81505|zoom=18}}