ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയുടെ തെക്കേയറ്റത്തായി കൊല്ലം - തിരുവനന്തപുരം ജില്ലകൾ കുശലം പറയുന്ന പാരിസ് പള്ളിയെന്നും പാതിരപള്ളിയെന്നും അറിയപ്പെട്ടിരുന്ന നമ്മുടെ സ്വന്തം പാരിപ്പള്ളിയിൽ..........
വയലേലകളാൽ ചുറ്റപ്പെട്ട് ചിത്ര മതിലുകളാൽ പടുത്തുയർത്തിയ ഒരു അക്ഷരമുറ്റം. ശ്രീമതി ജമീലാ പ്രകാശം (EX. MLA), ശ്രീ ഉദയകുമാർ. J ( കബഡി കോച്ച് ), ആതുര സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച Dr. പ്രഭുദാസ് തുടങ്ങി രാഷ്ട്രീയ- കലാ -കായിക- സാഹിത്യ- സാംസ്കാരിക- രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ അനേകായിരങ്ങൾക്ക് അറിവ് പകർന്നൊരിടം
ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി | |
---|---|
വിലാസം | |
പാരിപ്പള്ളി പാരിപ്പള്ളി , പാരിപ്പള്ളി പി.ഒ. , 691574 , കൊല്ലം ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 0474 2572512 |
ഇമെയിൽ | parippally2512@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41519 (സമേതം) |
യുഡൈസ് കോഡ് | 32130300412 |
വിക്കിഡാറ്റ | Q105814613 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചാത്തന്നൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 115 |
പെൺകുട്ടികൾ | 141 |
ആകെ വിദ്യാർത്ഥികൾ | 256 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രഞ്ജിനി ഡി.എസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ്. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സോണിയ |
അവസാനം തിരുത്തിയത് | |
14-03-2022 | 41519 |
ചരിത്രം
കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി ജംഗ്ഷനോട് ചേർന്ന് 1949 ലാണ് ഗവൺമെന്റ്. എൽ.പി.എസ്.പാരിപ്പള്ളി പ്രവർത്തനം ആരംഭിച്ചത്. ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യ പ്രവർത്തകനായ ശ്രീ കണ്ണങ്കോട് ശ്രീനിവാസൻ വൈദ്യർ നൽകിയ 50 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ കൂട്ടായ്മയിലൂടെയാണ് സ്കൂൾ ആരംഭിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു.
ശ്രീനിവാസൻ വൈദ്യരുടെ മകൻ ശ്രീ. എസ്.ശങ്കർ ആയിരുന്നു ഈ സ്കൂളിൽ ആദ്യമായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥി. ആദ്യകാലത്ത് 2 ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. സ്കൂൾ സർക്കാർ ഏറ്റെടുത്തതിനു ശേഷം രണ്ട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിക്കുകയും അടിസ്ഥാനസൗകര്യങ്ങൾ വിപുലപ്പെടുത്തുകയും ചെയ്തു.സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പേർക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്ത ഈ വിദ്യാലയം ഇന്ന് കൊല്ലം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു പ്രൈമറി സ്കൂൾ ആണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
എസ്. മാധവൻ നായർ
ജി നാരായണൻ
കെ.കുട്ടപ്പ കുറുപ്പ്
നാണി
പി കെ ജോർജ്
എം കെ പരമേശ്വരൻ
എൻ ധർമരാജൻ
കെ. കെ രാജമ്മ
കെ കരുണാകരൻ
എ.ഗോപിനാഥൻ
പി എൻ രാജമ്മ
ആനന്ദവല്ലി അമ്മ
കാഞ്ചന വല്ലി
പി സരസ്വതി അമ്മ
ആർ സുഭദ്ര
കെ സുധാകരൻ
എസ് ശ്യാമളകുമാരി
ലതിക
സി. ഭുവനേന്ദ്രൻ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പാരിപ്പള്ളി ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം റൂട്ടിൽ 300മീറ്റർ അകലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് എതിർ വശമുള്ള റോഡിൽ മുരുകൻ ക്ഷേത്രത്തിനു സമീപം
{{#multimaps:8.809966550978446, 76.75839500761234 |zoom=18}}