സ്കൂൾ ഗണിത ക്ലബ്ബിന്റെ മേൽനോട്ടത്തിൽ കുട്ടികളിൽ ഗണിതത്തി നോട് താല്പര്യം വളർത്തുന്ന രീതിയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.2018 ഓഗസ്റ്റ് നാലിന് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും പഠനോപകരണ നിർമ്മാണ ശില്പശാല നടത്തുകയുണ്ടായി കോവിഡ് മഹാമാരിക്കിടയിൽ 2021 മാർച്ച് 25ന് രക്ഷിതാക്കൾക്ക് ഗണിത വർക്ഷോപ്പ് നടത്തി ഗണിതോപകരണങ്ങൾ എങ്ങനെ നിർമ്മിക്കാമെന്നും അവ ഗണിത പഠനത്തിന് എങ്ങനെ ഉപയോഗിക്കാം എന്നും രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകി തുടർന്ന് സ്കൂളിൽനിന്ന് നൽകിയ ഗണിത സാമഗ്രികൾ ഉപയോഗിച്ച് കുട്ടികൾ അവരുടെ വീടുകളിൽ സ്ഥാനവില പോക്കറ്റ്, സംഖ്യാ റിബ്ബൺ, അബാക്കസ്, കളി നോട്ടുകൾ എന്നിവ ഉൾപ്പെടുത്തി ഗണിത മൂല സജ്ജമാക്കി