ജി.യു.പി.എസ് വടുതല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്തുള്ള വടുതല ദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം , ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് . നൂറുവർഷത്തിനുമേൽ പഴക്കമുള്ള ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ, കുന്നംകുളം ഉപജില്ലയിൽ ഉൾപ്പെടുന്ന ചൊവ്വന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഏഴാം തരം വരെയുള്ള ക്ലാസ്സുകളിൽ 14 ഡിവിഷനുകളിലായി 373 കുട്ടികൾ 2021 - 22 അധ്യയനവർഷത്തിൽ ഈ സരസ്വതിക്ഷേത്രത്തിൽ വിദ്യ അഭ്യസിക്കുന്നുണ്ട് . അവർക്കായി 15 അധ്യാപകരും ഉണ്ട് .82 കുട്ടികളും 3 അധ്യാപകരും ഉള്ള ഒരു പ്രീപ്രൈമറി വിഭാഗമാണ് വടുതല സ്കൂളിന്റെ മറ്റൊരു പ്രത്യേകത.
ജി.യു.പി.എസ് വടുതല | |
---|---|
വിലാസം | |
വടുതല ജി.യു.പി.എസ്.വടുതല , അഞ്ഞൂർ.പി.ഒ പി.ഒ. , 680523 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04885 226106 |
ഇമെയിൽ | gupsvaduthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24347 (സമേതം) |
യുഡൈസ് കോഡ് | 32070504201 |
വിക്കിഡാറ്റ | Q64090168 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 212 |
പെൺകുട്ടികൾ | 161 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റെജി കെ സി |
പി.ടി.എ. പ്രസിഡണ്ട് | ഹംസ ടി എ |
എം.പി.ടി.എ. പ്രസിഡണ്ട് | ബുഷൈറത്ത് |
അവസാനം തിരുത്തിയത് | |
14-03-2022 | 24347 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1920 ൽ പരേതനായ ജനാബ് കമ്മുക്കുട്ടി സാഹിബ് അവർകളാണ്.1916 ൽ അദ്ദേഹത്തിന്റെ വസതിയിലെ കളപ്പുരയിൽ 2 ക്ലാസുകൾ മാത്രമായി അധ്യയനം ആരംഭിച്ചു.1920 ൽ ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ കൊച്ചി ദിവാനായിരുന്ന ഷൺമുഖം ചെട്ടിയുടെ സാനിധ്യത്തിൽ വലിയ ആഘോഷത്തോടെയാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
നിലവിൽ 58 സെന്റ് സ്ഥലത്താണ് സ്കൂൾ നിലനിൽക്കുന്നത് . പരിമിതമായ സ്ഥലസൗകര്യമാണെങ്കിലും അത് മികച്ച രീതിയിൽ ഉപയോഗപെടുത്തിക്കൊണ്ടുള്ള സ്കൂൾ കെട്ടിടങ്ങളും അനുബന്ധ നിർമിതികളുമാണ് ഇവിടെയുള്ളത്.ആധുനിക രീതിയിൽ വൈദ്യുതീകരണം പൂർത്തിയാക്കിയതും ഫാൻ ,ലൈറ്റ്,ബെഞ്ച്,ഡെസ്ക്,ബ്ലാക്ക് ബോർഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്ള പതിനാലോളം ക്ലാസ് റൂമുകൾ ,ഇന്റർനെറ്റ് കണക്ഷനോടുകൂടിയ കംപ്യൂട്ടറുകളും ലാപ്‍ടോപുകളും സ്മാർട്ട് ടി വി യും ഉൾപ്പെടുന്ന സ്മാർട്ട് റൂം , എൽ സി ഡി പ്രൊജക്ടറുകൾ ,ആധുനിക ശാസ്ത്രബോധനോപകരണങ്ങളും പരീക്ഷണ - നിരീക്ഷണസാമഗ്രികളും നിശ്ചല - ചലന മാതൃകകളും ഉൾപ്പെടുന്ന ശാസ്ത്രലാബ് ,ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി , ഓഡിറ്റോറിയം , വിറകടുപ്പും ഗ്യാസ് അടുപ്പും ഉള്ള വൃത്തിയുള്ള അടുക്കള തുടങ്ങിയവയെല്ലാം വടുതല ഗവണ്മെന്റ് യു പി സ്കൂളിന് സ്വന്തമായുണ്ട്. കൂടുതലറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ജൈവവൈവിധ്യ ഉദ്യാനം
- പച്ചക്കറിത്തോട്ടം
- മാലിന്യസംസ്കരണ യൂണിറ്റ്
- ടാലെന്റ്റ് ലാബ്
- ഫുഡ് ഫെസ്റ്റിവൽ
വഴികാട്ടി
തൃശൂർ ജില്ലയിൽ കുന്നംകുളത്തുനിന്ന് ചെറുവത്താനി വഴി 5 km സഞ്ചരിച്ചാൽ വടുതലയുടെ ഹൃദയ ഭാഗത്തുള്ള ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.{{#multimaps:10.65198, 76.03772|zoom=18}}