ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
"കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പുലിയന്നൂ൪ ( തെക്കുംമുറി ) ഭാഗത്തുള്ള തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിക്കൊണ്ട്, ഒരു നൂറ്റാണ്ട് പിന്നിട്ട കാല പ്രവാഹത്തിനു സാക്ഷിയായി നിലകൊള്ളുന്ന ശ്രേഷ്ഠ വിദ്യാലയം, ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ"....
ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ | |
---|---|
വിലാസം | |
പുലിയന്നൂർ പുലിയന്നൂർ പി.ഒ. , 686573 , കോട്ടയം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 04822 206139 |
ഇമെയിൽ | newglpspuliyannoor@gmail.com |
വെബ്‍സൈറ്റ് | newglpspuliyannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31513 (സമേതം) |
യുഡൈസ് കോഡ് | 32101000503 |
വിക്കിഡാറ്റ | Q87658787 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 8 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശ ബാലകൃഷ്ണൻ |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് കെ. കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | അൽഫോൻസ ജിനോ |
അവസാനം തിരുത്തിയത് | |
11-03-2022 | 31513-HM |
ആമുഖം
1911 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മുത്തോലി പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ റൂട്ടിൽ, പാലായിൽ നിന്നും 5 km അകലെ ചകിണിപ്പാലം ജംഗ്ഷനിൽ സ്ഥിതി ചെയുന്നു.ഗ്രാമവിശുദ്ധി നിറഞ്ഞു നിൽക്കുന്ന തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിക്കൊണ്ട്, ഒരു നൂറ്റാണ്ട് പിന്നിട്ട കാല പ്രവാഹത്തിനു സാക്ഷിയായി നിലകൊള്ളുന്ന ശ്രേഷ്ഠ വിദ്യാലയം, ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ..
മികച്ച ഭൗതിക സാഹചര്യം, മികവുറ്റ അധ്യാപനം, ഉന്നത അക്കാദമിക നിലവാരമുള്ള അധ്യയനം ,ശാന്തമായ സ്കൂൾ അന്തരീക്ഷം എന്നിവ നമ്മുടെ വിദ്യാലയത്തിൻ്റെ സവിശേഷതകളാണ്.മാറുന്ന കാഴ്ചപ്പാടുകൾക്ക് വിധേയമായി നഴ്സറി, പ്രൈമറി ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നു..കുട്ടിയുടെ സർവ്വതോന്മുഖമായ വികസനം ലക്ഷ്യമാക്കി പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾ കൃത്യമായി സംഘടിപ്പിക്കുന്നു. ഹൈടെക് വിദ്യാലയം നൽകുന്ന അനന്തമായ പഠന സാധ്യതകൾ പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നു..
കരുത്തുറ്റ PTA,SMC,ശക്തമായ പിന്തുണയുമായി ഗ്രാമ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും,പൂർണ സഹകരണം നൽകുന്ന നാട്ടുകാരും,ഭൗതികവും അക്കാദമികവും ആയ എല്ലാ മികവുകളും ഉൾച്ചേർന്ന ഹരിതസുന്ദരശുചിത്വ ശിശുസൗഹൃദ വിദ്യാലയം - അതാണ് ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ
ചരിത്രം
മുത്തോലി പഞ്ചായത്തിൻറെ തെക്കൻ അതിർത്തി പ്രദേശം. വലതുവശം ചെറിയ കുന്ന്. ഇടതുവശം താണ നെൽപ്പാടവും അതിനിടയിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടും. കൈത്തോടിനെ മുറിച്ചു കടന്നുപോകുന്ന പാലാ കോട്ടയം റോഡ്.ഈ റോഡിൽ കൈത്തോടിനു മുകളിലെ ചെറിയ പാലത്തിനു ചകിണിപ്പാലം എന്നു പേര്. ഈ പ്രദേശം ചകിണിക്കുന്ന് എന്നും അറിയപ്പെടുന്നു. കൂടതൽ വിവരങ്ങൾക്ക് .....
ഭൗതിക സൗകര്യങ്ങൾ
അന്താരാഷ്‍ട്ര നിലവാര വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളൂം ഈ സ്‍കൂളിൽ ഉണ്ട്. സ്‍കൂൾ പ്രവേശനകവാടം മുതൽ സ്‍കൂൾ കെട്ടിടംവരെ നിറമുള്ള ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്നു.ഇതിന് ഇരുവശവും ഊഞ്ഞാലും സ്ലൈഡറും മറ്റും അടങ്ങുന്ന കിഡ്സ് പാർക്കും, ശലഭോദ്യാനം,ഔഷധ സസ്യോദ്യാനം എന്നിവ ഉൾപ്പെടുത്തുന്ന മനോഹരമായ പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനവും സ്ഥാപിച്ചിരിക്കുന്നു. കൂടുതൽ വായിക്കാം...
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകർ | കാലഘട്ടം |
---|---|---|
1 | ശ്രീമതി പി.ലീലാമ്മ | 1992-1994 |
2 | ശ്രീമതി എസ്.വിജയലക്ഷ്മി | 1994-1996 |
3 | ശ്രീമതി റ്റി.എം.തെയ്യാമ്മ | 1996-1997 |
4 | ശ്രീമതി പി.എം.ശാന്തമ്മ | 1997-1998 |
5 | ശ്രീമതി പി.ജെ.ഏലിയാമ്മ | 1998-1999 |
6 | ശ്രീമതി പി.ജി.ലളിത | 1999-2002 |
7 | ശ്രീമതി വി.ജെ.ലീലാമ്മ | 2002-2004 |
8 | ശ്രീമതി കെ.എം.പെണ്ണമ്മ | 2004-2006 |
9 | ശ്രീമതി വി.എം.മേരി | 2006-2011 |
10 | ശ്രീമതി ഇ.എൻ.ശാന്തകുമാരി | 2011-2015 |
11 | ശ്രീമതി ഗ്രേസി ജോസഫ് | 2015-2019 |
"നീലാംബരി a SYMPHONY " [രക്ഷിതാക്കളുടെ സർഗ്ഗ വേദി]
ഗവ. ന്യൂ എൽപി സ്കൂളിലെ രക്ഷിതാക്കളിൽ ഭൂരിപക്ഷവും സർഗ്ഗ പ്രതിഭകൾ ആണ്.കുട്ടികളുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കുന്നതിന് ഒപ്പം രക്ഷിതാക്കളുടെ സർഗ്ഗ വാസനക്കും പ്രകാശനവും പരിപോഷണവും വേണം എന്ന ചിന്തയിൽ നിന്നും നീലാംബരി,,a symphony എന്ന സർഗവേദി പിറന്നു..ഓൺലൈൻ പഠന കാലത്ത് ഈ വേദിയുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു..കവയിത്രി ശ്രീമതി സുഗതകുമാരിക്ക് കാവ്യാഞ്ജലി,സംഗീത സന്ധ്യ, നാടൻ പാട്ട് മഹോത്സവം,എഴുത്താണി രചനോത്സവം, പുസ്തക ആസ്വാദനം,സിനിമ നിരൂപണം..അങ്ങനെ നിരവധി പ്രവർത്തനങ്ങൾ നീലാംബരിയുടെ വേദിയിൽ നടന്നു.മാതാപിതാക്കളുടെ കലാ വൈഭവം കുട്ടികളിൽ അവരെ കുറിച്ച് അഭിമാന ബോധം വളർത്തുന്നു, പ്രചോദനം നൽകുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കപ്പെടുമ്പോൾ നീലാംബരിയിലുടെ ഓരോ രക്ഷിതാവും നക്ഷത്രത്തിളക്കം നേടുന്നു
വഴികാട്ടി
{{#multimaps:9.696544,76.645176|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ഗവ.ന്യൂ എൽ പി സ്ക്കൂൾ പുലിയന്നൂ൪